വിസ്കോൺസിനിലെ ഓഷ്കോഷ് ഏവിയേഷൻ വീക്ക് പ്രസിദ്ധമാ. കഴിഞ്ഞ വർഷം അമേരിക്കയിൽ നിന്നു പോകുന്നതിനു മുൻപ് അതൊന്നു പോയി കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. നടന്നില്ല.

കഴിഞ്ഞ വർഷം അതിൽ പങ്കെടുക്കാൻ പതിനെട്ടു വയസുള്ള ബോ ഫെൽഡ്മാൻ ഒരു പാരമോട്ടോർ (പറക്കുന്ന ഒരു കസേര!) പറത്തി ഫ്ലോറിഡയിൽ നിന്ന് വിസ്കോൺസിൻ വരെയെത്തി. ആറു ദിവസമെടുത്തു. റോഡു വഴിയാണെങ്കിൽ ഒരു ആയിരത്തഞ്ഞൂറു മൈലുണ്ടാവും.

youtube.com/watch?v=wBB8na-ZM6

എന്തൊരു യാത്ര!

@sajith ഇങ്ങനെ പ‍റക്കുമ്പോ പുറം വേദന ഉണ്ടാവോ ? അതോ പാരഷൂട്ട് അത് താങ്ങിക്കോളുവോ ?

Follow

@subins2000 പറക്കുമ്പോ ആ ഹാർനെസ്സ് പുറം സപ്പോർട്ട് ചെയ്യും എന്നാണ് എനിക്കു മനസിലായത്. ലാൻഡിങ്ങ് റഫ് ആയാലായിരിക്കും കൂടുതൽ പ്രശ്നം.

സുബിൻ ചോദിച്ചപ്പോ ഞാനൊന്നു പരതി നോക്കി. പരിക്കുകളിൽ 9.8% പുറത്തിനാണെന്ന് ഒരു പേപ്പറിൽ കാണുന്നു. കൂടുതൽ അപകടങ്ങളും ടേക്ക് ഓഫ് സമയത്താണ് ഉണ്ടാവുന്നതെന്നും.

ncbi.nlm.nih.gov/pmc/articles/

അതിൽ എത്ര ശതമാനം പറക്കുമ്പോ ഉള്ള ഇരുപ്പ് കാരണം ആണെന്നതു വ്യക്തമല്ല.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.