Follow

വഴിയരികിലെ പൂച്ച മിണ്ടാപ്പൂച്ച

നടക്കാനിറങ്ങിയ വഴി ഒരു ഇണക്കമുള്ള പൂച്ചയെ കണ്ടു. കോളറും ടാഗുമൊന്നുമില്ല. അവനെ വീട്ടിൽ കൊണ്ടുപോയാലോ എന്നാലോചിച്ചിരിക്കുമ്പോ ആ വഴി വന്ന മദ്യപനായ ഒരു മനുഷ്യനു അങ്ങേരുടെ ഫോട്ടോ എടുത്തു കൊടുക്കണം. അതിനു ശേഷം അങ്ങേരുടെ ലോകവീക്ഷണം വിശദമായി ഞങ്ങളെ അറിയിക്കണം.

എന്റെയും കൂടെ കുറ്റമാണ്. അയാളുടെ ഫോട്ടോ എടുത്തിട്ടു മിണ്ടാതെ പോന്നാൽ മതിയായിരുന്നു.

ആ സമയത്തു പൂച്ച സ്ഥലം വിട്ടു. അടുത്ത ദിവസം അച്ചു കാരിയറും ഭക്ഷണവുമായി അവനെ അന്വേഷിച്ചു വീണ്ടും ചെന്നെങ്കിലും ആളെ കണ്ടില്ല.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.