Follow

ഗൂഗിൾ പ്ലസിന്റെ പാവനസ്മരണയ്ക്കായി ഒരു പന്ത്രണ്ടു ഡോളർ കിട്ടുമത്രേ. അതിൽ അവകാശം പ്രഖ്യാപിക്കണോ വേണ്ടയോ?

googleplusdatalitigation.com

@sajith ആ കായ് ഗൂഗിളിന് തിരിച്ച് കൊടുക്കരുത് എന്നല്ലേ പറയുന്നത്, അല്ലെങ്കിൽ ഇന്ത്യയിലെ പ്രതിമാസം 100 രൂപ വരുന്ന യൂട്യൂബ് മ്യൂസിക് ‌ഒരു 7-8 മാസത്തേക്ക് എടുക്കാമായിരുന്നു.

@milcom ഫോം ഫിൽ ചെയ്യാൻ നോക്കുമ്പോ അമേരിക്കക്കാർക്കേ അവകാശം പറയാൻ പറ്റൂന്നു പറയുന്നു.

@sajith വേണം. 12$ ഗുണം 12 കോടി ആള്‍ക്കാർ, എത്രയായീ?

തല്ലുമ്പോൾ വേദനിക്കുന്നിടത്തു തല്ലണമെന്നല്ലേ മക്കിയാവെല്ലി ആശാൻ ശിഷ്യരെ ഉപദേശിച്ചിട്ടുള്ളത്. അല്ലാതെ ഗൂഗീളിനെ നോക്കി കോക്രി കാണിച്ചിട്ടു കാര്യമീല്ലല്ലോ.

@rajeesh അതേതാ ആ പന്ത്രണ്ടു കോടി ആൾക്കാർ?

മൊത്തം സെറ്റിൽമെന്റ് ഫണ്ട് 7.5 മില്യൺ ഡോളർ ആണെന്നാണല്ലോ ആ സൈറ്റിൽ കാണുന്നത്? അത്രേം കാശുകൊണ്ട് ഗൂഗിളിന് മൂക്കിപ്പൊടി വാങ്ങാൻ പോലും തികയില്ല.

@sajith അതു വായിക്കുന്നതിനു മുമ്പാ എന്റെ ഊഹക്കണക്ക് എഴുതിയത്. അമേരിക്കാക്കാൎക്കു മാത്രമേയുള്ളല്ലേ... (അഡ്വ. മുകുന്ദനുണ്ണി.പീയെഞ്ചി).

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.