Follow

ഊരു തെണ്ടാനിറങ്ങിയതാണ്. വണ്ടി ഓടിച്ചോടിച്ചു പോയ്ക്കൊണ്ടിരിക്കുമ്പോ ഒരു കുട്ടിക്കരടി റോഡിനു കുറുകേ ഓടി.

തണ്ടർ ബേ ("ഇടിവെട്ട് ഉൾക്കടൽ"?) വരെ വണ്ടിയോടിച്ചോടിച്ചു പോയി തിരിച്ചു വന്നു. മൊത്തം ഒരു രണ്ടായിരത്തിയെണ്ണൂറു കിലോമീറ്ററും ചില്ലറയും ഉണ്ടായിരുന്നു ദൂരം.

തിരിച്ചുള്ള യാത്ര കാലത്ത് അഞ്ചു മണിക്കു തുടങ്ങി. തുടക്കത്തിൽ ഒരു പിക്കപ്പ് ട്രക്ക് സ്പീഡിൽ മുന്നിൽ കയറി പാഞ്ഞു പോയി. കുറച്ചു ചെന്നപ്പോ റോഡിൽ ഒരു കുട്ടിക്കരടിയുടെ ശരീരം ഛിന്നഭിന്നമായിക്കിടക്കുന്നതു കണ്ടു. വണ്ടിയിടിച്ചിട്ട് അധികം സമയമായിട്ടുണ്ടാവില്ല.

ആദ്യം കണ്ട കുട്ടിക്കരടി അവിടുന്നൊരു എണ്ണൂറു കിലോമീറ്റർ ദൂരത്തായിരുന്നു. അതായിരിക്കില്ല അല്ലേ?

Show thread

@sajith

കടൽത്തീരമില്ലാത്ത ഈ ന്യൂയോർക്ക് ഏത് ന്യൂയോർക്ക്?

@sajith

സംസ്ഥാനമാണെങ്കിലും നഗരമായതിനാൽ ചെറുതാകുമെന്നായിരുന്നു കരുതിയതു്. അല്ലാന്ന് ഇപ്പോൾ മനസ്സിലായി.

@akhilan ഇതിൽ കാണുന്നത് അപ്പ്സ്റ്റേറ്റ് ന്യൂയോർക്കാണ്. അവിടവും ന്യൂയോർക്ക് സിറ്റിയും എന്റെ അഭിപ്രായത്തിലും പരിമിതമായ അറിവിലും രണ്ടു വ്യത്യസ്ത ലോകങ്ങളാണ്. പിന്നെ കടൽത്തീരമില്ലെങ്കിലും കടൽ പോലെ പരന്നു കിടക്കുന്ന വലിയ തടാകങ്ങളുണ്ടല്ലോ?

ഈ പറഞ്ഞ രീതിയിൽ "ചെറുത്" എന്നു പറയാനായി നോർത്തമേരിക്കയിൽ സംസ്ഥാനമായി റോഡ് ഐലൻഡും ഡെലവെയറും സംസ്ഥാനമല്ലാത്ത വാഷിങ്ങ്ടൺ ഡിസിയുമേ ഉള്ളൂ എന്നു തോന്നുന്നു.

@sajith

ഞാൻ പഴയ ആ 13 കോളനികളുടെ മാപ്പായിരുന്നു ശ്രദ്ധിച്ചതു്.
en.wikipedia.org/wiki/File:Map

അതിൽ വടക്കുള്ള (യൂണിയനിൽ) പെട്ട സംസ്ഥാനങ്ങൾ ബാക്കിയുള്ളവയുള്ളതിൽ/ഇന്നുള്ളവയിൽ നിന്നും ചെറുതുപോലെ തോന്നി.

commons.wikimedia.org/wiki/Fil

സൈത്തിന്റെ യാത്രാഭൂപടത്തിൽ കാനഡയുടെ തലസ്ഥാനത്തിന്റെ ഇത്രയും അടുത്താണോ ന്യൂയോർക്ക് എന്നു കണ്ടപ്പോൾ ആദ്യം ഞെട്ടിപ്പോയി.

@sajith

എന്തൊക്കെയായാലും വടക്കനമേരിക്കയിലും ആസ്ത്രേലിലയിലുമൊക്കെ വയലേലകൾ അതിർത്തി തിരിക്കും പോലെ ചതുരമായി സംസ്ഥാനങ്ങൾ മുറിച്ചിട്ടതു നന്നായി. സ്കൂളിൽ അവിടുത്തേ കുട്ടികൾക്ക് പെട്ടെന്ന് വരച്ചു തീർക്കാല്ലോ.. ഒരു പരിധിയിൽ കൂടുതൽ ചപ്പാത്തി പരത്തിയപോലെ ആകില്ല താനും
:):)

@akhilan ഈ ലിസ്റ്റിൽ മേരിലാൻഡ് തൊട്ട് താഴോട്ട് കേരളത്തെക്കാളും ചെറിയ സ്റ്റേറ്റുകളാണ്.

en.wikipedia.org/wiki/List_of_

അതിൽ പലതും പഴയ യൂണിയനിൽ ഉണ്ടായിരുന്ന നോർത്ത്-ഈസ്റ്റേൺ സ്റ്റേറ്റുകളാണ് എന്നതും ശരിയാണ്. പടിഞ്ഞാറോട്ടു പോവുമ്പോൾ സ്റ്റേറ്റുകൾ വലുതായി വരുന്നുണ്ട്.

ഡെനാലിയിൽ പോയപ്പോൾ കൗതുകം തോന്നിയ വസ്തുത: അതു വലുപ്പത്തിൽ അലാസ്കയിലെ മൂന്നാമത്തെ നാഷണൽ പാർക്കാണ്. അതു തന്നെ ചില സ്റ്റേറ്റുകളെക്കാളും വലുതാണ്!

@sajith ഇത്രേം ദൂരം എങ്ങനെ ഓടിക്കുന്നു. സഹ പൈലറ്റ് ഉണ്ടോ? ഹൈ വേ ആകുമ്പൊ ത്വരകത്തിൽ മാത്രം കാലു വെച്ചാ മതിയാകുമല്ലേ.

ഇവിടെ അറുപതും അറുപതും നൂറ്റിരുപത് ഓടിക്കുമ്പഴേക്കും ചവിട്ടി ചവിട്ടി മുട്ടുവേദനിക്കും.

@rajeesh സഹപൈലറ്റാണല്ലോ ഞാൻ. 🙂

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ട്, ക്രൂയിസ് കൺട്രോൾ ഉണ്ട്, ടോറോന്റോ പ്രദേശത്തെ തിരക്കിൽ നിന്നു പുറത്തു കടന്നാൽ പിന്നെ വഴിയെല്ലാം ശാന്തമാണ്.

നാട്ടിൽ ഞാൻ വണ്ടിയോടിക്കാറില്ല. ഇവിടെ ടോറോന്റോയ്ക്കുള്ളിലും കഴിയുന്നതും ഓടിക്കാറില്ല. എന്റെ മണ്ടത്തരങ്ങളെയും വഴിയേ പോവുന്നവരുടെ മണ്ടത്തരങ്ങളെയും പേടിയാണ്. അച്ചുവിന്റെ റെസ്പോൺസ് ടൈം എന്നെക്കാളും വളരെ ഭേദമാണ്. നാട്ടിൽ മാന്വൽ ട്രാൻസ്മിഷന്റെ ബാലപാഠങ്ങൾ മറന്നോ എന്നും പേടിയാണ്. 😰

@sajith അച്ചുവിന് ഒരു സാഷ്ടാംഗ്രപ്രണാമം.

മണ്ടത്തരങ്ങൾ പേടിക്കരുത്, ഇടയ്ക്കിടയ്ക്ക് ബംപർ മാറ്റിയാൽ മതിയല്ലോ. ഈ ഞാൻ തന്നെ രണ്ടുവട്ടം മാറ്റി!

കഴിഞ്ഞ വര്‍ഷമാണ് ഞാൻ ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് എടുത്തത് :naanumaash:

@dhanya @subinpt @sajith @prinzpiuz

എന്നെപ്പോലെ സ്വന്തം 'മെനു' പോലും നോക്കാൻ മടിയുള്ളവർക്ക് വല്ല ചെടിക്കുഞ്ഞുങ്ങളേയുമാണു ഞാൻ ശുപാർശ ചെയ്യുന്നതു്. അതാവുമ്പോൾ കുളിപ്പിക്കണ്ട, ഭക്ഷണം കൊടുക്കണ്ട, വല്ലപ്പോഴും അല്പം വെള്ളമൊഴിച്ചാൽ അതും ഹാപ്പി നമ്മളും ഹാപ്പി.
പൂവ് / കായ ഉള്ളതാണെങ്കിൽ അതു വരുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും വരും.

@akhilan @dhanya @subinpt @sajith
ലോക്ക് ഡൌൺ സമയത്തു ഞാൻ നാലു മണി, പത്തു മണി പൂക്കളുടെ ശേഖരം തുടങ്ങിയിരുന്നു, 20 വെറൈറ്റി ഉണ്ട് കയ്യിൽ, ഇപ്പോൾ എവിടെ പോയാലും ഈ ചെടിയുടെ തണ്ടു കണ്ടാൽ അപ്പൊ പോക്കും, മിക്കവാറും കയ്യിൽ ഉള്ളത് തന്നെ ആയിരിക്കും കിട്ടാർ

@akhilan @dhanya @sajith @prinzpiuz കൊള്ളാം, ദിവസവും രാവിലെ ചെടിക്കുഞ്ഞുങ്ങളെ നോക്കി പൂമ്പാറ്റ പുഴുക്കളെ കൊന്ന്, മീലിബഗ്ഗിന് മരുന്നടിച്ച്, വെള്ളമൊഴിച്ച് വള്ളികളെ ഒക്കെ പിടിച്ച് കെട്ടി ചെരിഞ്ഞ് വീണവയ്ക്ക് മുട്ട് കൊടുത്ത് ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുന്ന ഞാൻ ! കൃഷിയെപ്പറ്റി വലിയ ധാരണയൊന്നും ഇല്ലല്ലേ :)

@subinpt @dhanya @sajith @prinzpiuz

ഇതൊക്കെ ഇപ്പോഴുള്ള റൂമിലും പുറത്തുമായി നട്ടതാണു്.
(നാട്ടിൽ വീട്ടുകാർ നട്ടതല്ല)
എനിക്ക് സ്വന്തം താടി ഷേവു ചെയ്യുന്നതതാണു് ഇതിനെ നോക്കുന്നതിലും വലിയ പണിയായി തോന്നിയിട്ടുള്ളതു്.

@akhilan @dhanya @sajith @prinzpiuz എന്നെക്കാളും കാര്യമായി നോക്കിയിട്ടാ ഇത്രേം എത്തിച്ചത് ! എലി, പൂച്ച, പുഴു, മീലിബഗ്ഗ് ഉപദ്രവങ്ങൾ, വഴീലെ പിള്ളേരുടെ പന്തുകളി !

@subinpt @dhanya @sajith @prinzpiuz

നിത്യോപയോഗത്തിനു ഈയിടയ്ക്കു കുറച്ചു ഇഞ്ചിയും രണ്ടുമൂട് കറിവേപ്പിലയും നട്ടു. അതിൽ കറിവേപ്പില മേലേയ്ക്കെത്താൻ കുറച്ചു പണിയെടുത്തു. (രണ്ടും നാട്ടിൽ പോയപ്പോൾ അവിടുന്നു കൊണ്ടുവന്നതു്)

ഓഫ്: എന്റെ നാട്ടിലൊക്കെ സ്വന്തം വീട്ടിലുള്ളവർ കറിവേപ്പ് നടരുതെന്ന അന്ധവിശ്വാസമുണ്ടു്.

@akhilan നന്നായിരിക്കുന്നു. ചീരയ്ക്കു കള പറിക്കണം!

ആദ്യത്തെ പടത്തിൽ കാണുന്നത് ചുണ്ടങ്ങായല്ലേ? വയനാട്ടിലൊക്കെ ചുമ്മാ അവിടവിടെ വളർന്നു നിൽക്കുന്നതേ കണ്ടിട്ടുള്ളൂ. മണിത്തക്കാളിയെന്നൊരു പേരുണ്ടെന്നും അതു പാചകത്തിൽ ഉപയോഗിക്കുമെന്നും മനസിലായിട്ട് അധികകാലം ആയിട്ടില്ല. വളർത്തിയിരിക്കുന്നത് ആദ്യമായിട്ടു കാണുന്നു. 🙂

@subinpt @dhanya @prinzpiuz

@sajith
ചുണ്ടങ്ങയുടെ കാര്യം പറഞ്ഞപ്പോഴാ..

സ്കൂളീന്ന് തിരിച്ച് വരുന്ന വഴിയ്ക്ക് കാണുന്ന ചുണ്ടങ്ങായുടെ കായ പറിച്ച്, മുഖം ആകാശത്തിന് നേരേ പിടിച്ച്, പറിച്ച ചുണ്ടക്കായ ചുണ്ടിന് നടുവിൽ വെച്ച് ഊതുമായിരുന്ന്...
@akhilan @subinpt @dhanya @prinzpiuz

@mj ഊതി വായുവിൽ പൊക്കി നിർത്തുന്ന പരിപാടിയല്ലേ? ഞാനും ചെയ്തിട്ടുണ്ട്. 🙂

@akhilan @subinpt @dhanya @prinzpiuz

@mj @sajith @subinpt @dhanya @prinzpiuz

എന്റെ‌ നാട്ടിൽ ബാർട്ടർ സമ്പ്രദായത്തിൽ നാണയമായി ഉപയോഗിച്ചിരുന്ന കായ ആണെന്നു തോന്നുന്നു. കൂടുതലും വഴുതനങ്ങ‌ വാങ്ങാനാണു ഇതുപയോഗിച്ചിരുന്നതു്.
കേട്ടിട്ടില്ലേ.. "ചുണ്ടയ്ക്ക കൊടുത്ത്...വഴുതനങ്ങ‌ വാങ്ങുക" ;);) :blobpeek:

#ഞാനോടി

@akhilan @subinpt @dhanya @sajith @prinzpiuz അടുത്ത വീട്ടിലെ ആന്റിയെ കൊണ്ടാണ് ഇവിടെ കറിവേപ്പ് അമ്മ വെച്ചത് 😂
വീട്ടുകാർ വെച്ചാൽ വാടി പോകും മിത് ഇവിടേം ഉണ്ട് 😂

@MoChuisle @akhilan @dhanya @sajith @prinzpiuz ഞാനൊറ്റയ്ക്കാ നട്ടത്. ഉഷാറായി നിൽക്കുന്നു

@subinpt @akhilan @dhanya @sajith @prinzpiuz ഹമ്മ് .ഇവിടെ ക്ളാട്ടി മോളും ബോയ് ഫ്രണ്ടും കൂടി ഹാങ്ങ് ചെയ്യുന്ന ചെടികളിൽ കൈ കൊണ്ട് പിടിച്ചും കടിച്ചും കളിക്കും.പിന്നെ മാണി പ്ലാന്റ് ഇലകൾ ഒക്കെ കടിച്ചു കളയും .സ്വന്തം പൂച്ചയായതു കൊണ്ട് കണ്ണടക്കും 😧

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.