ഊരു തെണ്ടാനിറങ്ങിയതാണ്. വണ്ടി ഓടിച്ചോടിച്ചു പോയ്ക്കൊണ്ടിരിക്കുമ്പോ ഒരു കുട്ടിക്കരടി റോഡിനു കുറുകേ ഓടി.

തണ്ടർ ബേ ("ഇടിവെട്ട് ഉൾക്കടൽ"?) വരെ വണ്ടിയോടിച്ചോടിച്ചു പോയി തിരിച്ചു വന്നു. മൊത്തം ഒരു രണ്ടായിരത്തിയെണ്ണൂറു കിലോമീറ്ററും ചില്ലറയും ഉണ്ടായിരുന്നു ദൂരം.

തിരിച്ചുള്ള യാത്ര കാലത്ത് അഞ്ചു മണിക്കു തുടങ്ങി. തുടക്കത്തിൽ ഒരു പിക്കപ്പ് ട്രക്ക് സ്പീഡിൽ മുന്നിൽ കയറി പാഞ്ഞു പോയി. കുറച്ചു ചെന്നപ്പോ റോഡിൽ ഒരു കുട്ടിക്കരടിയുടെ ശരീരം ഛിന്നഭിന്നമായിക്കിടക്കുന്നതു കണ്ടു. വണ്ടിയിടിച്ചിട്ട് അധികം സമയമായിട്ടുണ്ടാവില്ല.

ആദ്യം കണ്ട കുട്ടിക്കരടി അവിടുന്നൊരു എണ്ണൂറു കിലോമീറ്റർ ദൂരത്തായിരുന്നു. അതായിരിക്കില്ല അല്ലേ?

Show thread

@sajith ഇത്രേം ദൂരം എങ്ങനെ ഓടിക്കുന്നു. സഹ പൈലറ്റ് ഉണ്ടോ? ഹൈ വേ ആകുമ്പൊ ത്വരകത്തിൽ മാത്രം കാലു വെച്ചാ മതിയാകുമല്ലേ.

ഇവിടെ അറുപതും അറുപതും നൂറ്റിരുപത് ഓടിക്കുമ്പഴേക്കും ചവിട്ടി ചവിട്ടി മുട്ടുവേദനിക്കും.

Follow

@rajeesh സഹപൈലറ്റാണല്ലോ ഞാൻ. 🙂

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ട്, ക്രൂയിസ് കൺട്രോൾ ഉണ്ട്, ടോറോന്റോ പ്രദേശത്തെ തിരക്കിൽ നിന്നു പുറത്തു കടന്നാൽ പിന്നെ വഴിയെല്ലാം ശാന്തമാണ്.

നാട്ടിൽ ഞാൻ വണ്ടിയോടിക്കാറില്ല. ഇവിടെ ടോറോന്റോയ്ക്കുള്ളിലും കഴിയുന്നതും ഓടിക്കാറില്ല. എന്റെ മണ്ടത്തരങ്ങളെയും വഴിയേ പോവുന്നവരുടെ മണ്ടത്തരങ്ങളെയും പേടിയാണ്. അച്ചുവിന്റെ റെസ്പോൺസ് ടൈം എന്നെക്കാളും വളരെ ഭേദമാണ്. നാട്ടിൽ മാന്വൽ ട്രാൻസ്മിഷന്റെ ബാലപാഠങ്ങൾ മറന്നോ എന്നും പേടിയാണ്. 😰

@sajith അച്ചുവിന് ഒരു സാഷ്ടാംഗ്രപ്രണാമം.

മണ്ടത്തരങ്ങൾ പേടിക്കരുത്, ഇടയ്ക്കിടയ്ക്ക് ബംപർ മാറ്റിയാൽ മതിയല്ലോ. ഈ ഞാൻ തന്നെ രണ്ടുവട്ടം മാറ്റി!

കഴിഞ്ഞ വര്‍ഷമാണ് ഞാൻ ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് എടുത്തത് :naanumaash:

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.