@kocheechi

ചുള്ളിക്കാടിന്റെ തന്നെ ഒരു അഭിമുഖത്തിൽ (ഭാര്യ വിജയലക്ഷ്മിയുമായി ഉള്ളതാണെന്നു തോന്നുന്നു) മദ്യപാനത്തെപ്പറ്റി പറയുന്നുണ്ടു്.
ആൾ ചെന്നുപെട്ട ഇടം.. മറ്റു കലാകാരന്മാർ..
തകഴി, മലയാറ്റൂർ, കൊട്ടാരക്കര, തിക്കുറിശ്ശി, വിജയൻ, ജോൺ എബ്രഹാം, പി ... ഇവരോടൊക്കെ ഇരുന്നു മദ്യപിക്കുന്ന കാര്യം പറയുന്നുണ്ടു്. കലാകാരന്മാർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണു മദ്യവും സ്ത്രീഗമനവും എന്നു അന്നൊരു അലിഖിതനിയമം ഉണ്ടാരുന്നുവെന്ന പോലെ.

@kocheechi

നോക്കിയാൽ ഇവരിൽ പലരും ക്ഷിപ്രകോപികളായിരുന്നു താനും.
ദേവരാജൻ മാഷിന്റെയൊക്കെ ദേഷ്യത്തെപ്പറ്റി കൂറേ കഥകളുണ്ട്.
ദേഷ്യപ്പെട്ടില്ലെങ്കിൽ കലാകാരനാകില്ലെന്ന് ഇവരൊക്കെ കരുതിയിരുന്നോ..

@kocheechi

പി കുഞ്ഞിരാമൻനായരെപ്പറ്റി സുഗതകുമാരി പറയുന്ന കണ്ടിട്ടുണ്ടു്. ചിലപ്പോൾ കാണുമ്പോൾ ഭയങ്കരസ്നേഹമാകും. വഴിയിൽ വച്ചു കണ്ടാൽ കുട്ടികളായിരുന്ന അവരെ കെട്ടിപ്പിടിക്കും. ചിലപ്പോൾ കണ്ടാൽ ദേഷ്യപ്പെട്ട് വഴിമാറിപ്പോകും. രണ്ടും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ.

@kocheechi

കൊച്ചീച്ചി പറഞ്ഞതു എനിക്കു മനസ്സിലായി. അനുകൂലവുമാണു്.

ഈയിടയ്ക്കു ചുള്ളിക്കാടിന്റെ ദേഷ്യപ്പെടൽ കാര്യവുമായി ബന്ധപ്പെട്ടിട്ടാണു ഞാൻ കൂട്ടിച്ചേർത്തതു്.

@akhilan @kocheechi On a broader perspective, I used to think that there has been a time where tolerance has been more, but I understand that it was just the lack of platforms to express the hatred. The people who used to argue publically about their views, also had the maturity to do that. And they had mutual respect. The ones thay would have rallied behind them and fought on streets while the first two were shaking hands, simply didn't have the means of co-ordination

@akhilan @kocheechi And probably thought they might be alone if they come out publically.

@akhilan @kocheechi മോനേ നമ്മൾ അവരുടെ ഒന്നും വീട്ടിന്ന് അങ്ങനെ ഭക്ഷണം കഴിക്കാറൊന്നും ഇല്ല കേട്ടോ, അതൊക്കെ മോശമാണ് എന്ന് അച്ഛമ്മയുടെ ജെനറേഷൻ പറയുമ്പോ ശബ്ദം താഴ്ത്തി പറയുമായിരുന്നു എന്നേ ഉള്ളു. ചുള്ളിക്കാടിനു വേണ്ടി കൊല്ലാൻ റെഡിയായിരുന്നവന് തോക്ക് എവിടെ കിട്ടും എന്ന് പിടിയില്ലായിരുന്നു എന്നത് സഹിഷ്ണുതയായി കരുതുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം

Follow

@subinpt @akhilan @kocheechi ഒരുകാലത്ത് എന്റെ അമ്മാവനും കൊച്ചഛനുമൊക്കെ വർഗ്ഗശത്രുക്കളെ ഉൻമൂലനം ചെയ്യുന്ന കൂട്ടത്തിലായിരുന്നു.

അന്നത്തെക്കാലത്ത് പാവപ്പെട്ട കൂലിപ്പണിക്കാരെ ഉപദ്രവിച്ചിരുന്ന ഒരു ലോക്കൽ ജന്മിയുണ്ടായിരുന്നു. വളരെ നേരത്തെ മുന്നറിയിപ്പൊക്കെ കൊടുത്ത് പോലീസുകാർ അയാളുടെ വീടിനു ചുറ്റും കാവലുണ്ടായിരുന്ന ഒരു രാത്രി നക്സൽ സഖാക്കൾ അവിടെച്ചെന്ന് വളരെ ജനാധിപത്യബോധത്തോടെയും പ്രതിപക്ഷബഹുമാനത്തോടെയും അയാളുടെ തലയങ്ങു വെട്ടിക്കളഞ്ഞു. പിന്നത്തെ കഥ പറയേണ്ടതില്ലല്ലോ.

ലേബലൊട്ടിക്കൽ എത്രയോ ഭേദം!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.