Follow

ഒന്നൂടെ ഊരുതെണ്ടി തിരിച്ചു വന്നു. ഇത്തവണ അങ്ങോട്ടുമിങ്ങോട്ടും വണ്ടിയോടിച്ചോടിച്ചു പോയിവന്നത് ഒരു മൂവായിരത്തിയിരുന്നൂറു കിലോമീറ്റർ ഉണ്ടാവണം.

ക്യുബെക്കിലെ ഗാസ്പേ പെനിൻസുലയായിരുന്നു ഇത്തവണ ലക്ഷ്യം. സീസണിന്റെ അവസാനം അവിടെ തുറന്നിരുന്ന അവസാനത്തെ ഹോട്ടലും പൂട്ടിയപ്പോ തിരിച്ചു പോന്നു. ആദ്യം വിളിച്ചു നോക്കിയ പലയിടത്തും റിസർവേഷൻ പോലും ഉണ്ടായിരുന്നില്ല. "വീയാർ ക്ലോസിങ്ങ് ഫോർ ദി ഫ്രീസിങ്ങ് സീസൺ" എന്നായിരുന്നു വിളിച്ചപ്പോ കിട്ടിയ മറുപടി.

ഇനിയും പോയി അവിടമൊക്കെ ഒന്നു വിശദമായി കാണണമെന്നാണ് ആഗ്രഹം.

ക്യുബെക് സിറ്റിക്കടുത്തുള്ള ഒരു വെള്ളച്ചാട്ടവും പരിസരവും

en.wikipedia.org/wiki/Montmore

Show thread

@sajith നോവ സ്കോഷ്യ - ആൻ ഓഫ് ഗ്രീൻ ഗേബിൾസിലെ സ്ഥലമാണോ?

@subinpt പുസ്തകം വായിച്ചിട്ടില്ല. വിക്കിപ്പീഡിയ വായിച്ചിട്ട് സ്ഥലം അതാണെന്നാണ് മനസിലായത്. 🤓

@subinpt
അതേ. അവിടെ പോയിട്ടുണ്ട്. അവർ ആ ബുക്ക് വെച്ചു ടൂറിസം നന്നായി മാർക്കറ്റ് ചെയ്യുന്നുണ്ട്
@sajith

@pathrose @sajith സീരിയലിൽ കണ്ടപ്പോ എന്തോരു സുന്ദരമായ സ്ഥലം. എനിക്ക് ഭയങ്കര ഇഷ്ടമായി

@subinpt
ഒരു ദീപ്‌ ആണ്. അങ്ങോട്ടുപോയപ്പോൾ ബ്രിഡ്‌ജ്‌ വഴി ഡ്രൈവ് ചെയ്തു പോയി. The bridge was a bit of an engineering marvel. തിരിച്ചു വലിയ ഫെറിയിൽ.

കാനഡയുടെയും അമേരിക്കയുടെയും ആ ഭാഗം ഫാളിൽ നല്ല രസമാണ്. അതോണ്ട് Prince Edward Island വരെ പോകണം എന്നില്ല സൗന്ദര്യം ആസ്വദിക്കാൻ :-)
@sajith

@sajith
When living in Maine, used to travel around the area a lot. But mostly to the west of Rivière-du-Loup

@pathrose വെസ്റ്റ് ഓഫ് ഹൃവിയെർ-ഡു-ലൂ എന്നു പറഞ്ഞാൽ എവിടെയാ പോയിരുന്നത്? മോൺട്രിയാൽ, ക്വബെക് സിറ്റി ആണോ? അതല്ലാതെ രസമുള്ള സ്ഥലങ്ങളേതാ?

@sajith
I used to live in Northern Maine in a small town called Caribou. From there going to Canada used to be a regular thing, especially before border crossing was easier (before 9-11 attack).

At least twice a month we used to go across the border to buy vegetables and fruits and also drive around.

We also drove that way when we took trips to Montreal, Ottawa and even Toronto.

This was mostly when the exchange rate was favorable to US$.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.