ഒന്നൂടെ ഊരുതെണ്ടി തിരിച്ചു വന്നു. ഇത്തവണ അങ്ങോട്ടുമിങ്ങോട്ടും വണ്ടിയോടിച്ചോടിച്ചു പോയിവന്നത് ഒരു മൂവായിരത്തിയിരുന്നൂറു കിലോമീറ്റർ ഉണ്ടാവണം.

ക്യുബെക്കിലെ ഗാസ്പേ പെനിൻസുലയായിരുന്നു ഇത്തവണ ലക്ഷ്യം. സീസണിന്റെ അവസാനം അവിടെ തുറന്നിരുന്ന അവസാനത്തെ ഹോട്ടലും പൂട്ടിയപ്പോ തിരിച്ചു പോന്നു. ആദ്യം വിളിച്ചു നോക്കിയ പലയിടത്തും റിസർവേഷൻ പോലും ഉണ്ടായിരുന്നില്ല. "വീയാർ ക്ലോസിങ്ങ് ഫോർ ദി ഫ്രീസിങ്ങ് സീസൺ" എന്നായിരുന്നു വിളിച്ചപ്പോ കിട്ടിയ മറുപടി.

ഇനിയും പോയി അവിടമൊക്കെ ഒന്നു വിശദമായി കാണണമെന്നാണ് ആഗ്രഹം.

ക്യുബെക് സിറ്റിക്കടുത്തുള്ള ഒരു വെള്ളച്ചാട്ടവും പരിസരവും

en.wikipedia.org/wiki/Montmore

Show thread
Follow

ക്യുബെക്ക് സിറ്റിയിലെ കാഴ്ച്ചകൾ

കുറേക്കൂടി ക്യുബെക്ക് സിറ്റി കാഴ്ച്ചകൾ

Show thread

"Jacques-Cartier" എന്ന് മലയാളത്തിൽ എങ്ങനെ എഴുതും? ഴാക്ക് കാട്ടിയേ? ചാക്കാട്ടിയേ? ജാക്വെസ് കാർട്ടിയർ?

ക്യുബെക്കിലെ parc national de la Jacques-Cartier എന്നയിടത്ത് ഒക്ടോബറിൽ ഒരു ദിവസം നടക്കാൻ പോയപ്പോ കണ്ട കാഴ്ച്ചകൾ.

ആ കാബിന്റെ പടമെടുത്തിട്ടു തിരിഞ്ഞപ്പോൾ ഒരു ബീവർ ഒരു മരക്കമ്പുമായി അതുവഴി നീന്തിപ്പോയി. പടമെടുക്കാൻ പോസ് ചെയ്തുതന്നില്ല. അല്പം കഴിഞ്ഞ് മറ്റൊരു ബീവർ അതിന്റെ പിന്നാലെ പോയി. വീണ്ടും അവസരം കിട്ടിയില്ല.

Show thread
Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.