Follow

Take Shelter (2011) എന്നൊരു സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

അഭിനയമാണ് ശ്രദ്ധേയമായിത്തോന്നിയത്. കഥ നടക്കുന്ന പ്രദേശത്തൊക്കെ കഴിഞ്ഞിട്ടുള്ളതു കൊണ്ടാവാം, അത് അറിയാവുന്ന ആളുകളെപ്പറ്റിയാണെന്നും തോന്നി.

@sajith ഇഷ്ടപ്പെട്ട സിനിമയാണ്. ഗൗരവമേറിയ/കഠിനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മൈക്കൽ ഷാനനു് പ്രത്യേക വാസനയുണ്ടെന്നു തോന്നാറുണ്ട്.

@rajeesh വേറെ ചില സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് പുള്ളിയുടെ അഭിനയം ശ്രദ്ധിക്കുന്നത്. അതൊക്കെ മറ്റു കഥാപാത്രങ്ങൾ നിറഞ്ഞ സിനിമകൾ ആയതു കൊണ്ടും ഇത് അഭിനയത്തിനു കൂടുതൽ പ്രാധാന്യമുള്ള സിനിമയായതു കൊണ്ടും ആവും.

@sajith ദ്‌ ഐസ്മാൻ (2012) കണ്ടിരുന്നോ?

@rajeesh ഇല്ല, കാണണോ?

ഷാനൻ അഭിനയിച്ച ഇതേ ഡയറക്ടറുടെ മറ്റൊരു സിനിമ, Mud, കാണണമെന്നുണ്ട്.

@sajith @rajeesh

Mud കണ്ട്‌ ഇഷ്ടപെട്ട സിനിമ ആണ്.

@dhanya @sajith Mud മകൊനാഹേ അല്ലേ? ഷാനൻ അതിലുണ്ടോ?

ഐസ്‌മാൻ കാണണോ എന്നു ചോദിച്ചാൽ, ക്ലാസിക്‌ ഒന്നുമല്ല, ന്യുയോർക്ക്‌ (ആണെന്നാണോർമ്മ) നഗരത്തിലെ യഥാർത്ഥ സംഭവങ്ങളെ അധികരിച്ചെടുത്ത ക്രൈം മൂവിയാണ്‌.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.