"വിമാനങ്ങളും തീവണ്ടികളും മോട്ടോർ വാഹനങ്ങളും" (1987) എന്നൊരു സിനിമ കാണുകയും ഇഷ്ടപ്പെടുകയും പ്രസ്തുത സിനിമയിൽ മഞ്ഞു വീണു കിടക്കുന്ന അമേരിക്കൻ മിഡ് വെസ്റ്റ് ദൃശ്യങ്ങൾ കണ്ടപ്പോൾ കനത്ത ഗൃഹാതുരത്വം തോന്നുകയും ചെയ്തിരിക്കുന്നു.
https://letterboxd.com/film/planes-trains-and-automobiles/
ഹോളിഡേ ക്ലാസിക്ക് ആയ ഹിറ്റ് സിനിമ ആണെന്നും വിൽ സ്മിത്തും കെവിൻ ഹാർട്ടും അഭിനയിക്കുന്ന പുനര്‍നിര്‍മ്മിതി വരുന്നെന്നും അറിയില്ലായിരുന്നു.
@subinpt അതിനെപ്പറ്റി ഇപ്പോഴാ കേൾക്കുന്നത്.
ഒറിജിനലായി ലോകത്തെന്തുണ്ടാവും? "അടിപിടി കൂടിയുള്ള സംഭവബഹുലമായ യാത്ര" എന്ന ആശയം ഒഡീസിയെക്കാളും പഴയതായിരിക്കില്ലേ? നമ്മുടെ ഹണ്ടർ-ഗാതറർ പൂർവ്വികർ സംഭവബഹുലമായ എത്രയോ യാത്രകൾ നടത്തിയിരിക്കണം!
@sajith അപ്പോ ഡ്യൂ ഡേറ്റ് ഒറിജിനൽ ഐഡിയ അല്ലല്ലേ !