@sajith മോന്റെ ഇഷ്ടക്കുറവ് കാരണം ചക്കിയെ വീട്ടിലാക്കി വന്നതാ. ഇപ്പോ പൂച്ചവീഡിയോകൾ കാണുമ്പോ ഫുൾ സെന്റിയാകുന്നു. പിന്നെ അച്ഛനും അമ്മയ്ക്കും ഒരു കൂട്ടൊക്കെ ആവുമല്ലോന്ന് ഓർത്ത് ഒരു സമാധാനം.

@subinpt തിരിച്ചെത്തിയോ? ഞാൻ ആലോചിച്ചതാരുന്നു സുബിന്റെ പൂച്ചയെ നാട്ടിൽ നിർത്തുമെന്നു പറഞ്ഞിട്ട് എന്തായെന്ന്. അവിടെ അതിന് കളിച്ചു നടക്കാനുള്ള സ്ഥലവും സ്വാതന്ത്ര്യവും ഉണ്ടല്ലോ.

ഇവിടെ ഞങ്ങളൊന്നു താമസം മാറി. അമ്മുപ്പൂച്ച ഒരു ആറാം നിലയിൽ നിന്ന് മറ്റൊരു ആറാം നിലയിലെത്തി വീണ്ടും പെട്ടു പോയി. എട്ടുവർഷം താമസിച്ച പല വീടുകളിലും പറമ്പുകളിലുമായി ആഘോഷിച്ചു നടന്നതായിരുന്നു. പാവം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.