കൊച്ചുവെളുപ്പാങ്കാലത്ത് എഴുന്നേറ്റ് ഒരു സുഹൃത്തിന്റെയൊപ്പം പുതുവർഷപ്പുലരിയിലെ സൂര്യോദയത്തെ ഛായാമുദ്രണം ചെയ്യാൻ പോയി.
ആകാശം മേഘാവൃതമായിരുന്നതിനാൽ സൂര്യോദയം കാണാൻ സാധിച്ചില്ല. ഒരു കൂട്ടം വാത്തുകൾ ആ വഴി കടന്നു പോയപ്പോൾ ഷട്ടർ സ്പീഡ് മാറ്റാനും തോന്നിയില്ല. തണുപ്പ് ആദ്യം പ്രശ്നമല്ലാതിരുന്നെങ്കിലും കാറ്റടിക്കാൻ തുടങ്ങിയപ്പോ കൈ മരവിച്ചു വേദനിച്ചു.
ചെറ്യേ തോതിൽ ഇച്ഛാഭംഗിതനായി തിരിച്ചു വന്നിരിക്കുന്നു.
@rajeesh താങ്ക്യൂ!
ഇത്തിരി കൂടെ ശ്രദ്ധിച്ചിരുന്നേൽ പടം ഇത്തിരി കൂടെ വൃത്തിയായി വരുമായിരുന്നല്ലോ എന്നാണു ഭംഗം. അതിനിനിയിപ്പം എന്തു ചെയ്യാനാ. 🙂
@sajith ഭംഗം വേണ്ട, പടം സുന്ദരം!