സിഗ്നൽ വഴി അനിയത്തി ഷെയർ ചെയ്ത വാർത്ത: സിഗ്നലിലേക്കുള്ള തള്ളിക്കയറ്റം കണ്ട് സക്കറേട്ടൻ കണ്ണുതള്ളിയിരിക്കുകയാണെന്ന്!
പണ്ടിതു പോലെ റ്റ്വിറ്ററിൽ നിന്നൊരു തള്ളിക്കയറ്റം കണ്ടു നമ്മടേം കണ്ണു തള്ളിയതായിരുന്നു. അതൊക്കെയൊരു കാലം.
ജനം ഇടിച്ചു കേറിയതു താങ്ങാനാവാതെ സിഗ്നൽ തകർന്നിരിക്കുന്ന ഈ വേളയിൽ സിഗ്നലിനെപ്പറ്റിയുള്ള ചില എതിർവാദങ്ങൾ വായിക്കാം.
https://drewdevault.com/2018/08/08/Signal.html
@sajith ഈ ആളോളൊക്കെ താമസിയാതെ വാട്ട്സപ്പിലേക്ക് തന്നെ പോകും
@mujeebcpy ഒറപ്പല്ലേ. എന്നാലും സിഗ്നൽ ആപ്പു ഡിലീറ്റു ചെയ്യാൻ മറന്നു പോണവരു കൊറച്ചു പേരുണ്ടാവും
@sajith ഞാനും ടെലഗ്രാമിലേയ്ക്ക് ചുരുങ്ങി.
സക്കറേട്ടന്റെ കാരുണ്യത്താൽ സിഗ്നലിൽ നെറയെ ആളായി. ശാന്തവും സുന്ദരവുമായ മറ്റൊരു മെസ്സേജിങ്ങ് ആപ്പിലേയ്ക്കു നീങ്ങാൻ സമയമായിരിക്കുന്നു.