ഈ വർഷം ആദ്യം വായിച്ച പുസ്തകം: "The World Until Yesterday: What Can We Learn from Traditional Societies?"

ശീർഷകം പറയുന്നതു പോലെ പരമ്പരാഗത സമൂഹങ്ങളിൽ നിന്ന് എന്തു പഠിക്കാമെന്നതാണു പ്രതിപാദ്യം. കുട്ടികളെ വളർത്തുന്നത്, പ്രായമായവരെ നോക്കുന്നത് (നോക്കാതിരിക്കുന്നതും!) അപകടങ്ങളെ നേരിടുന്നത്, സംഘട്ടനങ്ങൾ, വിശ്വാസം, ഭാഷ, ആരോഗ്യം മുതലായ കാര്യങ്ങളിൽ പല ചെറുഗോത്രങ്ങളുടെ രീതികൾ കാല്പനികതയില്ലാതെ വിവരിച്ചിരിക്കുന്നു. അതിനൊപ്പം ലേഖകനു നേരിട്ടു പരിചയമുള്ള പാപ്പുവ ന്യൂ ഗിനിയിൽ നിന്നുള്ള അനുഭവങ്ങളും.

📖

Follow

രണ്ടാമതു വായിച്ച പുസ്തകം, "Your Money or Your Life", വഴിയാണ് World Wide Opportunities in Organic Farms എന്ന പ്രസ്ഥാനത്തെപ്പറ്റി കേൾക്കുന്നത്.

wwoof.net

ഒരിക്കൽ ന്യൂ ഹാംഷയറിലെ ഒരു പെർമകൾച്ചർ ഫാമിൽ രണ്ടു ദിവസം താമസിച്ചപ്പോ അവിടെ ഒരു ചൈനക്കാരൻ പയ്യൻ ഇതു പോലെ ജോലിചെയ്യുന്നുണ്ടായിരുന്നു. ഇതൊരു പ്രസ്ഥാനമാണെന്ന് അന്നറിയില്ലായിരുന്നു. നോക്കിയപ്പോ ആ ഫാമും WWOOF ശൃംഘലയിലുണ്ട്.

wwoofusa.org/user/7854

അതിനെപ്പറ്റി എഴുതിയ കുറിപ്പ്:

nonzen.in/2013/10/18/new-hamps

📖

ഡേവിഡ് ഗ്രെബറുടെ പ്രശസ്തമായ "Debt: The First 5000 Years" വായിക്കുകയാണ്. കൂടെ "When the Bubble Bursts: Surviving the Canadian Real Estate Crash" എന്നൊരു പുസ്തകവും. പണം, കടം, ആസ്തി, ബാധ്യത മുതലായ കാര്യങ്ങളെപ്പറ്റി അടിസ്ഥാനപരമായി ഒന്നുമറിയാതെയാണല്ലോ ഇതൊന്നുമില്ലാതെ കഴിയാൻ പറ്റാത്ത ഈ ലോകത്തു ഞാൻ കഴിയുന്നതെന്ന ഓർമ്മപ്പെടുത്തൽ ഹഠാദാകർഷിച്ചു.

ഇതേ സമയത്തു തന്നെ ആകസ്മികമായി ഒരു ബ്ലോഗ് പോസ്റ്റും കണ്ടെത്തി. രസിച്ചു.

elaineou.com/2016/06/17/the-ev

📖

"This Time Is Different: Eight Centuries of Financial Folly" എന്നൊരു പുസ്തകം വായിച്ചു. പല സാമ്പത്തികത്തകർച്ചകളുടെ ചരിത്രമാണ്. കാര്യം മനസിലായോ എന്നു മനസിലാവാൻ വേണ്ടി ഒന്നൂടെ മനസിരുത്തി വായിക്കണം.

എങ്കിലും ഒരു രാജ്യത്തു വരാനിടയുള്ള തകർച്ചയുടെ ലക്ഷണങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ പറഞ്ഞപ്പോൾ ഇതെല്ലാം കാനഡയെപ്പറ്റിയും ആവാമല്ലോ എന്നു തോന്നി. "When the Bubble Bursts" വായിച്ചതിന്റെ ഇഫക്ടാവാം.

കൺസർവേറ്റീവ് എം പി പിയർ പോയ്ലിയേവർ പാർലമെന്റിൽ ഈ പുസ്തകം പരാമർശിക്കുകയുണ്ടായി.

youtube.com/watch?v=qIfP0FfHC9

📖

പല ക്രോണിക്ക് രോഗങ്ങളുടെയും മൂലകാരണം ഇൻസുലിൻ റെസിസ്റ്റൻസാണെന്ന് "Why We Get Sick" എന്ന പുസ്തകം പറയുന്നു. ഡയബറ്റീസ്, ഹൃദ്രോഗം, അമിതഭാരം, കാൻസർ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, കിഡ്നിരോഗങ്ങൾ, വാർദ്ധക്യസംബന്ധമായ രോഗങ്ങൾ -- ഇതെല്ലാമതിൽ പെടും. ഇന്ന് വലിയൊരു പങ്ക് ആളുകൾക്ക് ഇൻസുലിൻ റെസിസ്റ്റൻസുണ്ട്.

കൊറോണവൈറസ് കാരണമുള്ള മരണനിരക്കിനെപ്പറ്റി കണ്ടപ്പോൾ അതും ഇതുമായി ബന്ധമുണ്ടോ എന്നൊരു സംശയം.

ഇൻസുലിൻ റെസിസ്റ്റൻസിനെപ്പറ്റി ഒരു കടുകട്ടി പോഡ്കാസ്റ്റ് എപ്പിസോഡ്:

peterattiamd.com/geraldshulman

:sarscov2: 📖

കൊറോണവൈറസ് ചാർട്ട് ദി ഇക്കണോമിസ്റ്റിൽ നിന്ന്:

economist.com/graphic-detail/2

:sarscov2:

മൈക്കൽ പിൽസ്ബറി എഴുതിയ "The Hunderd Year Marathon: China's Secret Strategy to Replace America as the Global Superpower" എന്നൊരു പുസ്തകം വായിച്ചു. അമേരിക്കയെ കടത്തിവെട്ടുന്ന അടുത്ത ലോകശക്തിയുടെ മേധാവികളാവാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ കുപ്പായം തൈപ്പിച്ചു വെച്ചു ക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് മനസിലായത്. അതിനായി പ്രധാനമായി ഉപയോഗിക്കുന്നത് ചെനീസ് ചരിത്രത്തിൽ നിന്നുള്ള 36 തന്ത്രങ്ങളാണത്രേ.

en.wikipedia.org/wiki/Thirty-S

പാവം ബൈഡനങ്കിൾ ഇതു വല്ലതും അറിയുന്നുണ്ടോ ആവോ.

📖 :pooh_smile:

ചൈനയുടെ പുരോഗതിയുടെ മറുവശം പറയുന്ന "China's Great Wall of Debt: Shadow Banks, Ghost Cities, Massive Loans, and the End of the Chinese Miracle" എന്നൊരു പുസ്തകവും വായിച്ചു. ചൈനീസ് ഗവൺമെന്റിന്റെയും "സ്വകാര്യ" മേഖലാ കമ്പനികളുടെയും കടം കേറിക്കേറി എപ്പ വേണേലും പൊട്ടും എന്ന രീതിയിൽ ഇരിക്കുകയാണെന്നാണ് ഡിനി മക്മഹോൻ പറയുന്നത്.

കൊറോണയ്ക്കു മുമ്പുള്ള പുസ്തകമാണ്. കഴിഞ്ഞ വർഷം ചൈനീസ് കയറ്റുമതി കൂടി.

ഇനി ഇതും മുപ്പത്താറു തന്ത്രങ്ങളുടെ ഭാഗമാണോ ആവോ.

📖 :pooh_smile:

"Blockchain Chicken Farm: And Other Stories of Tech in China's Countryside" ആഗോള സാമ്പത്തികവ്യവസ്ഥയുടെ ഭാഗമായി മാറിയ ചെനീസ് ഗ്രാമപ്രദേശങ്ങളെപ്പറ്റിയുള്ള ഒരു ഉപന്യാസസമാഹാരവും യാത്രാവിവരണവും ഓർമ്മക്കുറിപ്പുകളുമാണ്.

അമേരിക്കയിൽ വളർന്ന ചൈനീസ് വംശജയാണു ലേഖിക. അവർ സിസിപ്പിയെപ്പറ്റി ഒന്നുമുരിയാടാത്തതും അമേരിക്കൻ ഉപഭോക്താക്കൾക്കായി ഉൽപ്പാദനം നടത്തി താറുമാറാവുന്ന ചൈനീസ് ഗ്രാമങ്ങളുടെ പരിസ്ഥിതിയെപ്പറ്റി അവരുടെ കുടുംബക്കാർ ആശങ്കപ്പെടുന്നതും ഹഠാദാകർഷിച്ചു.

📖 :pooh_smile:

ആഗോള സാമ്പത്തികവ്യവസ്ഥയുടെ കാലത്ത് ഗതികേടിലായ അമേരിക്കൻ വർക്കിങ്ങ് ക്ലാസിനെപ്പറ്റിയാണ് "Nomadland: Surviving America in the Twenty-First Century" എന്നു പറയാം. വീടില്ലാതായി ഒരു വാനിൽ കഴിയുന്ന ലിൻഡ എന്നൊരു യഥാർത്ഥ വ്യക്തിയെ ചുറ്റിപ്പറ്റിയാണ് വിവരണം. ആമസോൺ വെയർഹൌസിലും മറ്റും തൽക്കാല ജോലി ചെയ്തു കഴിയുന്നു.

പുസ്തകം ചൈനീസ് വംശജ സംവിധാനം ചെയ്ത സിനിമയാവുകയും സിനിമയും സംവിധായികയും ഓസ്കർ നേടുകയും ചെയ്തു. സംവിധായിക ചൈനയെ വിമർശിച്ചിട്ടുള്ളതു കൊണ്ട് അവാർഡ് വാർത്ത അവിടെ സെൻസർ ചെയ്യപ്പെട്ടു.

📖 :pooh_smile:

ആമസോൺ വെയർഹൌസിൽ ജോലി ചെയ്യുമ്പോൾ ലിൻഡയുടെ ചിന്തകളിൽ ഷിയേട്ടനും ബെസോസ് ഏട്ടനും കടന്നു വരാറുണ്ട്.

📖 :pooh_smile:

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.