Follow

ഇൻസുലിൻ വേർപെടുത്തുന്ന പ്രോസസ്സ് കണ്ടു പിടിച്ചതിന്റെ നൂറാം വർഷം യൂണിവേഴ്‌സിറ്റി ഓഫ് ടോറോന്റോ ആഘോഷിക്കുകയാണ്.

കണ്ടുപിടിച്ചവർ പേറ്റന്റ് ഒരു ഡോളറിനാണ് യൂണിവേഴ്സിറ്റിക്കു വിറ്റത്. ഇന്ന് പ്രോസസും പേറ്റന്റുകളും വീണ്ടും വീണ്ടും പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇൻസുലിന്റെ വില കൂടിക്കൊണ്ടുമിരിക്കുന്നു. അതുകൊണ്ട് ചെറുപ്രായത്തിൽ ആളുകൾ മരിക്കുന്നുമുണ്ട്.

washingtonpost.com/news/magazi

ആഘോഷം സ്പോൺസർ ചെയ്യുന്നവരെ (ഏലി ലിലി, സനോഫി, നോവോ നോർഡിസ്ക്) കണ്ടപ്പോൾ മരിച്ചവരെയും ഓർമ്മ വന്നു.

insulin100.com/sponsors/

@sajith
വീണ്ടൂം വീണ്ടൂം പുതുക്കപ്പെടുന്നു?
ഇന്ത്യയിൽ, മരുന്നിന്റെ കണ്ടന്റിൽ കാര്യമായ മാറ്റമില്ലാതെ ചില്ലറ കൂട്ടിയിണക്കൽ മാത്ര നടത്തി വീണ്ടും വീണ്ടും പുതുക്കിക്കൊണ്ടിരിക്കുന്ന Evergreening പരിപാടി നടക്കില്ല.
യു.എസുമായി ഉള്ള പ്രധാന തല്ലും ഈ വിഷയത്തിലാണു്.

@akhilan അതൊരു കാരണം. അമേരിക്കയിലെ ഹെൽത് കെയർ സിസ്റ്റത്തിന്റെ പ്രത്യേകതകൾ മറ്റൊരു കാരണം. പക്ഷേ പ്രോസസ് മെച്ചപ്പെടുത്തേണ്ടതാണ്.

ഇന്ത്യയിൽ പ്രോസസ്സ് പേറ്റന്റില്ലാത്തതിന്റെ പേരിലല്ലേ കഴിഞ്ഞ ഇരുപതു വർഷമായി തല്ല്?

മറുവശത്ത് അമേരിക്കയിൽ പേറ്റന്റ് അവസാനിച്ച ജനറിക് മരുന്നുകൾ കുറഞ്ഞ വിലയിൽ അവിടെ എത്തിക്കുന്നത് ഇന്ത്യൻ കമ്പനികളാണ്. അവരുടെ ഗുണമേന്മ വലിയൊരു പ്രശ്നമാണ്. അതിനെപ്പറ്റി "Bottle of Lies: The Inside Story of the Generic Drug Boom" എന്നൊരു പുസ്തകം വായിച്ചു ഞാനൊന്നു പേടിച്ചിരുന്നു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.