ലിങ്കഡിന്നിൽ ഒരു മണ്ണാങ്കട്ടിയും പോസ്റ്റു ചെയ്യാറില്ല. ഹാഷ്ടാഗ് സ്റ്റോപ്പ് ഏഷ്യൻ ഹേറ്റ് എന്ന വിഷയത്തെപ്പറ്റി പ്രതികരിക്കാൻ ലിങ്കഡിൻ കഴിഞ്ഞ കുറേ ദിവസമായി പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.
കാലിക വിഷയങ്ങളെപ്പറ്റി ഉടനടി ഔട്ട്റേജ് പെർഫോം ചെയ്യണമെന്നു "പ്രൊഫഷനൽ" സോഷ്യൽ നെറ്റുവർക്കും നമ്മളെ പ്രേരിപ്പിക്കുന്നതെന്തിനാവും? ഈ ഉപായം നടപ്പിലാക്കുന്നതിൽ ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും വിജയത്തിൽ അസൂയ തോന്നിയിട്ടാവുമോ? ആവില്ല അല്ലേ? ശരിക്കും വെഷമം തോന്നിയിട്ട് ആത്മാർത്ഥമായി പ്രേരിപ്പിക്കുന്നതാവും അല്ലേ?
@milcom ഹഹഹ. വിവേക് ഈയെടെ നല്ല ഫോമിലാണല്ലോ!
@sajith വീണ്ടുവിചാരമില്ലാത്ത, അരിക്കാത്ത, ഉടനടി വികാരപ്രകടനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ഊറ്റുകയും ചെയ്യുന്ന റേജ്-ഇക്കോണമിയാണല്ലോ നടപ്പ്, എന്ന വെളിവു കിട്ടി.
@rajeesh അതെ. മാസ്റ്റഡണും ഈ പ്രശ്നമുണ്ട്.
കോർപ്പറേറ്റ് സോഷ്യൽ മീഡിയയിൽ പഠിച്ചു പയറ്റിത്തെളിഞ്ഞ ശീലങ്ങൾ ഉള്ളവർ ധാരാളമുള്ളതു കൊണ്ടാവാം, അല്ലെങ്കിൽ അഞ്ഞൂറക്ഷരത്തിന്റെ പ്രശ്നമാവാം, അതുമല്ലെങ്കിൽ മനുഷ്യരുടെ സ്വതേയുള്ള സ്വഭാവമാവാം, അതെല്ലാമാവാം.
@sajith എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. "ലിങ്കിടീന്!" എന്ന് കല്പ്പിക്കുന്നയിടത്ത് ഇതൊക്കെ കൂടുന്നതില്‍ അതിശയമില്ല.