Follow

കഴിഞ്ഞ പത്തു വർഷത്തിൽ എണ്ണത്തിൽ നാലിരട്ടി വർദ്ധനയുണ്ടായ അമേരിക്കയിലെ ബാൾഡ് ഈഗിളുകൾക്ക് അഭിവാദ്യങ്ങൾ.

allaboutbirds.org/news/new-bal

കഴിഞ്ഞ രണ്ടുമൂന്നു വർഷമായി രണ്ട് അച്ഛൻ കഴുകന്മാരും ഒരു അമ്മ കഴുകിയും (?) കൂടുകൂട്ടി മക്കളെ വളർത്തുന്ന കൗതുകക്കാഴ്ച്ച ലൈവ് സ്ട്രീം ചെയ്യുന്നത് വല്ലപ്പോഴും നോക്കിയിരിക്കാറുണ്ട്.

stewardsumrr.org/webcams/bald-

(ആ സ്ഥലത്ത് ഒന്നുരണ്ടു പ്രാവശ്യം പോയിട്ടുണ്ടെങ്കിലും അവരുടെ കൂടു കാണാൻ സാധിച്ചിട്ടില്ല. പറ്റുമോന്ന് അന്വേഷിച്ചതുമില്ല. അവരവിടെ സമാധാനമായി കഴിയട്ടെ!)

🦅

@sajith

കന്നുകാലികളിൽ ഉപയോഗിക്കുന്ന Diclofenac എന്ന മരുന്ന് കഴുകന്മാർക്ക് വില്ലനായിരുന്നു.

ഇന്ത്യയിൽ ഈ മരുന്ന് നിരോധിക്കുകയും, Vulture Action Plan 2020-25 നടപ്പിലാക്കുകയും, ഹരിയാനയിലെ Jatayu Conservation Breeding Centre, എട്ടിടത്തെ Vulture Safe Zone programme നാലിടത്തെ rescue centres അന്താരാഷ്ട്രതലത്തിൽ SAVE (Saving Asia’s Vultures from Extinction) എന്നിവയൊക്കെ കൊണ്ട് എണ്ണം കൂടിയിട്ടുണ്ടു്.

@akhilan @sajith ഡൈക്ലോഫീനാക് മബുഷ്യരിലും ഉപയോഗിക്കുന്ന എൻ എസ് എ ഐ ഡി അല്ലേ? ഞാനൊക്കെ തലവേദന സഹിക്കാൻ വയ്യാതെ വരുമ്പോ കഴിക്കാറുണ്ട്. ഇപ്പോ അസിക്ലോഫീനാക് ആണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.