ആരോ കളഞ്ഞ രണ്ടു ബോക്സ് കൊഡക്രോം വഴിയോരത്തിരുന്നു കിട്ടി. പ്രോസസ് ചെയ്ത വർഷങ്ങളുണ്ട്: 1982, 1986. പാർട്ടികളിലും ബീച്ചുകളിലും പാർക്കുകളിലും മീൻപിടുത്ത ട്രിപ്പുകളിലും നിന്നുമുള്ള ചിത്രങ്ങൾ.

ഫോട്ടോഗ്രഫി തുടങ്ങിയപ്പോൾ ഫിലിം സ്നേഹിയായിരുന്നെങ്കിലും കൊഡക്രോം ഉപയോഗിക്കാൻ അവസരമുണ്ടായില്ല. നാട്ടിലിതു പ്രോസസ് ചെയ്യുന്ന ലാബുകളില്ലായിരുന്നു. അമേരിക്കയിലെ അവസാന ലാബ് 2010-ൽ പൂട്ടിയതൊരു വാർത്തയായിരുന്നു.

"കൊഡക്രോം" എന്ന പാട്ടു പലതവണ കേട്ടിട്ടുള്ളതു കൊണ്ടു നൊസ്റ്റിയായേക്കാം.

youtube.com/watch?v=RGK19Pg6sB

🎞️

Follow

കൊഡാക് എക്റ്റക്രോം എന്നൊരു സ്ലൈഡ് ഫിലിം ഉപയോഗിച്ചിരുന്നു. വളരെ ഇഷ്ടവുമായിരുന്നു. അതും 2013-ൽ നിർത്തി.

en.wikipedia.org/wiki/Ektachro

ഒരു വെബ്‌സൈറ്റിൽ എക്റ്റക്രോമിനെപ്പറ്റി ഒരു ഓർമ്മക്കുറിപ്പു കണ്ടു. ഞാൻ കൻഹ നാഷണൽ പാർക്കിൽ വെച്ച് എടുത്ത ഒരു പടം അവരതിൽ ഉപയോഗിച്ചിരിക്കുന്നു.

thephoblographer.com/2016/01/0

ഈ പടത്തിലെ നിറങ്ങൾ ഇപ്പോളും ഇഷ്ടമാണെങ്കിലും മറ്റു കുറവുകളാണ് ആദ്യം കാണുന്നത്. ഓടുന്ന ജീപ്പിൽ നിന്ന് എടുത്തതു കൊണ്ടായിരിക്കും.

(കൻഹ ആൽബം: flickr.com/photos/sajith/album)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.