Follow

ഗൂഗിൾ ഇൻപുട്ട് ടൂൾസ് ക്രോം എക്സ്റ്റെൻഷനിലെ മൊഴി ഉപയോഗിച്ച് അയച്ച ടൂട്ട്.

മൊഴി തുടങ്ങിയതിനും പുതുക്കിക്കൊണ്ടിരിക്കുന്നതിനും ടൂട്ടാൻ സഹായിച്ച ട്യൂട്ടോറിയലിനും (ടൂട്ടോറിയൽ?) സിബുവിനു നന്ദി!

ട്യൂട്ടോറിയൽ: docs.google.com/presentation/d

@cibu

@sajith പ്രശ്നങ്ങൾ പറയൂ. അതുപോലെ മാറ്റം വരുത്തണം എന്ന് തോന്നുന്ന കാര്യങ്ങളും.

@cibu പ്രശ്നങ്ങൾ കണ്ടാൽ പറയാം. 🙂

@sajith അത് മാത്രമല്ല, ഇത് ഇങ്ങനെ ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നലുകൾ ഉണ്ടായാലും പറയാൻ മടിക്കണ്ട.

@cibu പറയാം!

ഒരു ചോദ്യം അഥവാ സംശയം ഉള്ളത് ഇതിനെപ്പറ്റിയാണ്:

1 ആാാാാാാാ
2 ഈൗഈൗഈൗ
3 ഊൗഊൗഊൗഊൗ
4 ഔൗൗൗൗൗൗൗ
5 അംംംംംംംംം

ആദ്യത്തെ നാലിൽ (ഞാൻ) കാണുന്ന ആ "ഠ" പോലെ, പക്ഷേ പൊട്ടു പൊട്ടായിട്ടുള്ള കാരക്ടർ എന്താണ്? അതാണോ പ്രശസ്തമായ ZWJ?

"Aaaaaaaa" എന്നതിനു സമാനമായ നെലവിളിശബ്ദം ഇടാൻ എന്തുചെയ്യണം? 🙂

@sajith

ഞാൻ മാക്+ക്രോം+നോട്ടോ-യിൽ കാണുന്നത് താഴെ കാണിച്ചിരിക്കുന്ന പ്രകാരമാണ്. സജിത് കാണുന്നതിൻ്റെ സ്ക്രീൻഷോട്ട് തരൂ.

എൻ്റേതിൽ 'അംംംംം' എന്നിടത്ത് കാണുന്ന dotted circle(dc) എന്ന അല്ല zwj. (zwj ൻ്റെ കഥ കഴിഞ്ഞു. മലയാളത്തിൽ ഇനി ആരും അതുപയോഗിക്കുന്നില്ല/ണ്ടതില്ല). ചിഹ്നങ്ങൾ പറുക്കി വയ്ക്കുന്ന സമയത്ത് എന്തോ പ്രശ്നമുണ്ടല്ലോ എന്ന് ലേയൗട്ട് എഞ്ചിന് തോന്നുമ്പോൾ അത് ഇടുന്ന error indication ആണ് ഈ dc.

സജിത് എഴുതിയതിൽ തെറ്റില്ല; അതിൽ പ്രത്യക്ഷപ്പെട dc കാണിക്കുന്നത് ലേയൗട്ട് എഞ്ചിൻ്റെ ബഗ്ഗിനെ ആണ്.

@sajith അതേസമയം ഇത് മൊഴിയുടെ ഇമ്പ്ലിമെൻ്റേഷനിൽ ഒരു പ്രശ്നമുള്ളതായി കാണിക്കുന്നുണ്ട്.

eeeeeee = ഈൗൗൗൗൗൗൗ

എന്നാണ് വരേണ്ടിരുന്നത്. അതുപോലെ ഊൗൗൗൗൗൗ-ൻ്റെ കാര്യത്തിലും. പ്രശ്നമെന്താണെന്ന് നോക്കട്ടെ.

ഇങ്ങനെയുള്ള പ്രശ്നങ്ങൾ പറയുന്നതിന് സ്പെഷൽ താങ്ക്യൂ 🙏

@cibu മാക്കിലെ ക്രോമിൽ (Version 91.0.4472.114 (Official Build) (x86_64)) ടൈപ്പ് ചെയ്തപ്പോൾ കണ്ടത്:

hastebin.com/oseqevidac

@cibu സിബുവിൻ്റെ ടൂട്ടിലും ഉണ്ട്. "ൻ്റെ" ടൈപ്പ് ചെയ്യുമ്പോഴും കാണുന്നുണ്ട്.

hastebin.com/wucimidipo

@cibu ഡെബിയനിലെ ക്രോമിൽ (Version 91.0.4472.114 (Official Build) (64-bit)) hastebin.com/oseqevidac ഇങ്ങനെയും കാണുന്നു.

@cibu ഇതിലൊന്നും ഫോണ്ട് ഏതാണ് എന്നറിയില്ല. അതെങ്ങനെ കണ്ടുപിടിക്കും?

@sajith ഫോണ്ട് ഏതാണെന്നൊന്നും കണ്ടുപിടിക്കാൻ നിൽക്കേണ്ട; ൻ്റ ശരിയായി കാണാൻ ഒന്നുകിൽ നോട്ടോ അല്ലെങ്കിൽ മഞ്ജരിയുടെ കഴിഞ്ഞ മാസം റിലീസ് ചെയ്ത വെർഷൻ (വെർഷൻ 2). ബാക്കി ഒന്നും എൻ്റെ അറിവിൽ വേറെ ഒരു ഫോണ്ടും ൻ്റ ശരിയാംവണ്ണം ചെയ്യുന്നില്ല.

@cibu ഓക്കെ.

hastebin.com/ribaravake.nginx ഇൻപുട്ട് ചെയ്തത് മാക്കിലാണ്. നോട്ടോ മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തിട്ടും "ന്റ" ശരിയായി ഇൻപുട്ട് ചെയ്യാൻ പറ്റുന്നില്ല. ഫോണ്ട് എവിടെയെങ്കിലും മാറ്റണോ?

hastebin.com/ubejewudem.nginx ഇൻപുട്ട് ചെയ്തത് ഡെബിയനിലും. അതിൽ "ന്റ" ശരിയായി വരുന്നുണ്ട്. ഈ സ്ക്രീൻഷോട്ട് നോക്കൂ. ഡെബിയനിലുള്ള എല്ലാ നോട്ടോ ഫോണ്ടുകളും ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

@sajith @cibu എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ :) ഗൂഗിൾ പ്ലസ്സ് കാലത്ത് ക്രോമിലെ മലയാളവുമായി സിബുവിന്റെ പുറകേ നടന്നതിന് കണക്കില്ല. അവസാനം ഞാൻ ട്രൈ ചെയ്യൽ നിർത്തിയപ്പോ ആവണം, ലഴിഞ്ഞ ദിവസം നോക്കിയപ്പോൾ ഒരു സെറ്റിങ്ങും മാറാതെ തന്നെ എല്ലാം നല്ല വൃത്തിയായി ഇരിക്കുന്നു :)

@subinpt @sajith 😊 പ്രത്യേകിച്ച് ഒരു സെറ്റിംഗും മാറ്റാതെ ആണെങ്കിൽ ഫോണ്ട് മഞ്ജരി ആയിരിക്കണം 😊

@sajith ഈ സ്ക്രീൻഷോട്ടിൽ കാണുന്നത് മഞ്ജരിയോ നോട്ടോയോ അല്ല. അതുകൊണ്ട് തന്നെ ശരിയായ 'ൻ്റ' അല്ല ഇവിടെ ടെസ്റ്റ് ചെയ്യപ്പെടുന്നത് എന്ന് ഏതാണ്ട് ഉറപ്പാണ്.

ക്രോമിൽ ഫോണ്ട് മാറ്റാൻ എളുപ്പമാണ്: bit.ly/varamozhi#slide=id.gd84 അത് നോട്ടോ ആക്കി, ഈ 'ൻ്റ' അവിടെ കോപ്പി ചെയ്ത് സ്ക്രീൻഷോട്ട് തരൂ.

അതുപോലെ ഇൻപുട്ട് ചെയ്യാൻ തൽകാലം google.com/intl/ml/inputtools/ (മൂന്നാമത്തെ ഓപ്ഷൻ 'മലയാളം') ഉപയോഗിച്ച് നോക്കൂ.

@cibu ക്രോമിൽ ഫോണ്ടു മാറ്റിയപ്പോ ഇങ്ങനെയായി. പുരോഗതിയുണ്ട്!

hastebin.com/wokulocafo

ക്രോം എക്സ്റ്റൻഷനിലെ മൊഴിയും വെബ് എഴുത്തുപകരണങ്ങളിലെ (മൂന്നാമത്തെ ഓപ്ഷൻ) മലയാളവും ഒരേ സ്പെക്കും കോഡുമാണോ?

(രഹസ്യമാണെങ്കിൽ പറയണ്ട. 🙂)

@sajith ഒരേ കോഡ് ആണ്. ഇവ രണ്ടും കൂടാതെ ഗൂഗിൾ ഡോക്സിനുള്ളിലെ ഇൻപുട് ഓപ്ഷനിൽ ഉള്ളതും ഇത് തന്നെ: bit.ly/varamozhi#slide=id.ga3b

എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് വരമൊഴിയുടെ പുനർജന്മം.

നോട്ടോ ആയപ്പോൾ ൻ്റ-യും ആാാാാാ-യും ഗുമ്മായില്ലേ? 😊

പഴയലിപി വേണമെന്നുണ്ടെങ്കിൽ മഞ്ജരി2 ഇട്ടോളൂ.

@sajith ഇതിനർഥം ഞാൻ നേരത്തെ പറഞ്ഞതിൽ ചെറിയ തിരുത്ത് വേണം എന്നാണ്. അതായത്, ലേയൗട്ട് എഞ്ചിൻ (ഇവിടെ ഹാർഫ്ബസ്) മാത്രമല്ല, ഫോണ്ടും കൂടിയാണ് dotted circles ഉണ്ടാക്കുന്നത് എന്നാണ്. നോട്ടോ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഇത്രയും dotted circles കാണുന്നില്ല

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.