കുറച്ചൂടെ വടക്കോട്ട് അബിറ്റിബി കാന്യൺ വരെയും പോയി. അവിടെയുള്ളത് ഒരു അണക്കെട്ടും പവർ പ്ലാന്റുമാണ്.
https://en.wikipedia.org/wiki/Abitibi_Canyon_Generating_Station
അതിനടുത്ത് വീണ്ടും അല്പം വടക്കായി ഒരു വെള്ളച്ചാട്ടമുണ്ട്. ഇരുപതു കിലോമീറ്റർ ദൂരം പേവ് ചെയ്യാത്ത റോഡിൽ കുഞ്ഞു കാറ് ഓടിക്കാൻ മടിയായതുകൊണ്ടു പോയില്ല.
കപുസ്കേസിങ്ങിൽ നിന്നു തിരിച്ചു വന്ന വഴി ടിമ്മിൻസിൽ മൂന്നു ദിവസം താമസിച്ചു. ഖനി, തടി വ്യവസായങ്ങളും അമ്പതിനായിരത്തോളം ആളുകൾ താമസവുമുള്ള സ്ഥലമാണെങ്കിലും ഡൗൺടൗൺ കണ്ടിട്ടു പാവം തോന്നി. കൊറോണ ലോക്ക്ഡൗൺ ഒരുവിധം അവസാനിച്ചെങ്കിലും വെള്ളിയാഴ്ച്ച വൈകുന്നേരം തെരുവിൽ ആളുകൾ തീരെയില്ല.
ടൗണിനകത്തെ ഗില്ലിസ് ലേക്കും അതിനു ചുറ്റുമുള്ള നടപ്പാതയും നന്നായി സൂക്ഷിച്ചിരിക്കുന്നു.
ടിമ്മിൻസ് മ്യൂസിയം ചെറുതാണെങ്കിലും ഇഷ്ടപ്പെട്ടു. രണ്ടു തവണ പോയി.
ടിമ്മിൻസിനടുത്ത് കെറ്റിൽ ലേക്ക് പ്രൊവിൻഷ്യൽ പാർക്കിലെ ഗ്രീൻ ലേക്ക്.
https://www.ontarioparks.com/park/kettlelakes
തടാകത്തിൽ ഒരു ലൂണും കുഞ്ഞും ഞങ്ങളും. വേറെ മനുഷ്യരാരുമില്ല. ഞങ്ങൾ കിഴക്കോട്ടു തുഴയുമ്പോ ലൂൺ പടിഞ്ഞാറോട്ടു പോവും. നമ്മൾ വടക്കോട്ടു പോവുമ്പോ ലൂൺ തെക്കോട്ടു പോവും. ആർക്കും ശല്യവുമില്ല പരാതിയുമില്ല.
പുരാതനകാലത്തെ ഗ്ലേസിയറുകൾ അവശേഷിപ്പിച്ച ലാൻഡ്ഫോമുകളാണ് കെറ്റിലുകൾ. പരിചയമുള്ള മറ്റൊരു കെറ്റിൽ, വിസ്കോൺസിനിലെ കെറ്റിൽ മൊറേൻ, വിക്കിപ്പീടികയിലെ ലിസ്റ്റിൽ ഇല്ലായിരുന്നു. ചേർത്തിട്ടുണ്ട്.
@sajith എനിക്കു വാല്നട്ട് കൊള്ള ഓൎമ്മ വരുന്നൂ!
@primejyothi @rajeesh ഇപ്പഴാ കണ്ടത്. ഹമ്മേ!
@sajith
നല്ല രസമുള്ള ഫോട്ടോകൾ & വിവരണം.
@primejyothi താങ്ക്യൂ.
ഇനിയും ഇതുപോലെയുള്ള യാത്രകൾ നടത്തി വിവരിക്കാൻ പ്രൈം ജ്യോതിയുടെ ഈ വാക്കുകൾ എനിക്കു പ്രചോദനമാവും.
ഇൻ അദർ വേഡ്സ്, ഒരു ദുർഭൂതത്തയാണു താങ്കൾ കുപ്പി തുറന്നു വെളിയിലാക്കിയിരിക്കുന്നത്!
തോർത്തും ലൈഫ്ബോയ് സോപ്പുമായി René Brunelle പ്രൊവിൻഷ്യൽ പാർക്ക് വരെ പോയി. വെള്ളത്തിലിറങ്ങിയിട്ടു തണുപ്പു കാരണം പെട്ടെന്നു കേറിപ്പോന്നു. എന്നിട്ടവിടെ വാടകയ്ക്കു കിട്ടിയ കയാക്ക് തുഴഞ്ഞു.
പലയിനം പക്ഷികളെ കണ്ടു: ലൂൺ, കോമ്മൺ ഗോൾഡൻ ഐ, ബോണപ്പാർട്ട് ഗള്ളുകൾ.