കഴിഞ്ഞയാഴ്ച്ച ഒന്ന് ഊരുചുറ്റാൻ പോയി തിരിച്ചു വന്നു.
നോർത്തേൺ ഒണ്ടാറിയോവിലെ ഏറ്റവും നോർത്തിലായുള്ള വാൾമാർട്ട് കണ്ടുപിടിച്ചിട്ടു വരാമെന്നു പറഞ്ഞിട്ടാണ് ആപ്പീസിൽ നിന്നിറങ്ങിയത്. ഒരു എണ്ണൂറ്റമ്പതു കിലോമീറ്റർ വണ്ടിയോടിച്ചോടിച്ച് കപുസ്കേസിങ്ങ് എന്നൊരിടം വരെയെത്തി. അതിനും വടക്കോട്ടായിട്ട് ഹഡ്സൺ ബേ വരെ ഒണ്ടാറിയോ ഇങ്ങനെ പരന്നു കിടക്കുകയാണ്. അങ്ങോട്ടു പക്ഷേ വണ്ടിയോടിക്കാൻ റോഡില്ല.
ശരിക്കും ഏറ്റവും വടക്കുള്ള വാൾമാർട്ട് അവിടുന്നും ഒരായിരം കിലോമീറ്റർ ദൂരെ ഡ്രൈഡൻ എന്നൊരിടത്താണ്. അവിടെ വരെ പോയില്ല.
തോർത്തും ലൈഫ്ബോയ് സോപ്പുമായി René Brunelle പ്രൊവിൻഷ്യൽ പാർക്ക് വരെ പോയി. വെള്ളത്തിലിറങ്ങിയിട്ടു തണുപ്പു കാരണം പെട്ടെന്നു കേറിപ്പോന്നു. എന്നിട്ടവിടെ വാടകയ്ക്കു കിട്ടിയ കയാക്ക് തുഴഞ്ഞു.
പലയിനം പക്ഷികളെ കണ്ടു: ലൂൺ, കോമ്മൺ ഗോൾഡൻ ഐ, ബോണപ്പാർട്ട് ഗള്ളുകൾ.
കപുസ്കേസിങ്ങിൽ നിന്നു തിരിച്ചു വന്ന വഴി ടിമ്മിൻസിൽ മൂന്നു ദിവസം താമസിച്ചു. ഖനി, തടി വ്യവസായങ്ങളും അമ്പതിനായിരത്തോളം ആളുകൾ താമസവുമുള്ള സ്ഥലമാണെങ്കിലും ഡൗൺടൗൺ കണ്ടിട്ടു പാവം തോന്നി. കൊറോണ ലോക്ക്ഡൗൺ ഒരുവിധം അവസാനിച്ചെങ്കിലും വെള്ളിയാഴ്ച്ച വൈകുന്നേരം തെരുവിൽ ആളുകൾ തീരെയില്ല.
ടൗണിനകത്തെ ഗില്ലിസ് ലേക്കും അതിനു ചുറ്റുമുള്ള നടപ്പാതയും നന്നായി സൂക്ഷിച്ചിരിക്കുന്നു.
ടിമ്മിൻസ് മ്യൂസിയം ചെറുതാണെങ്കിലും ഇഷ്ടപ്പെട്ടു. രണ്ടു തവണ പോയി.
ടിമ്മിൻസിനടുത്ത് കെറ്റിൽ ലേക്ക് പ്രൊവിൻഷ്യൽ പാർക്കിലെ ഗ്രീൻ ലേക്ക്.
https://www.ontarioparks.com/park/kettlelakes
തടാകത്തിൽ ഒരു ലൂണും കുഞ്ഞും ഞങ്ങളും. വേറെ മനുഷ്യരാരുമില്ല. ഞങ്ങൾ കിഴക്കോട്ടു തുഴയുമ്പോ ലൂൺ പടിഞ്ഞാറോട്ടു പോവും. നമ്മൾ വടക്കോട്ടു പോവുമ്പോ ലൂൺ തെക്കോട്ടു പോവും. ആർക്കും ശല്യവുമില്ല പരാതിയുമില്ല.
പുരാതനകാലത്തെ ഗ്ലേസിയറുകൾ അവശേഷിപ്പിച്ച ലാൻഡ്ഫോമുകളാണ് കെറ്റിലുകൾ. പരിചയമുള്ള മറ്റൊരു കെറ്റിൽ, വിസ്കോൺസിനിലെ കെറ്റിൽ മൊറേൻ, വിക്കിപ്പീടികയിലെ ലിസ്റ്റിൽ ഇല്ലായിരുന്നു. ചേർത്തിട്ടുണ്ട്.
@sajith എനിക്കു വാല്നട്ട് കൊള്ള ഓൎമ്മ വരുന്നൂ!
@primejyothi @rajeesh ഇപ്പഴാ കണ്ടത്. ഹമ്മേ!
@sajith
നല്ല രസമുള്ള ഫോട്ടോകൾ & വിവരണം.
@primejyothi താങ്ക്യൂ.
ഇനിയും ഇതുപോലെയുള്ള യാത്രകൾ നടത്തി വിവരിക്കാൻ പ്രൈം ജ്യോതിയുടെ ഈ വാക്കുകൾ എനിക്കു പ്രചോദനമാവും.
ഇൻ അദർ വേഡ്സ്, ഒരു ദുർഭൂതത്തയാണു താങ്കൾ കുപ്പി തുറന്നു വെളിയിലാക്കിയിരിക്കുന്നത്!
മുയൽത്തടാകം, അടുത്ത ദിവസം ലൈഫ്ബോയ് സോപ്പും തോർത്തുമായി പോയ ഇടം.
കോൺസ്റ്റൻസ് ലേക്ക് ഇൻഡ്യൻ റിസർവേഷനിൽ പോയാലോ എന്നാണ് ആലോചനയെന്നു പറഞ്ഞപ്പോ ഹോട്ടലിലെ ക്ലെർക്ക് സിൻഡിച്ചേച്ചി അവിടെ പോകണ്ടാ എന്നു പറഞ്ഞു. പകരം പോകാൻ ഈ സ്ഥലം നിർദ്ദേശിച്ചു.
താങ്ക്യൂ സിൻഡി!