Follow

പൊ ക ആയ ഒരു മാവേലിയെക്കിട്ടിയിരുന്നെങ്കിൽ ഇമോജിയാക്കാമായിരുന്നു.

മാവേലി ദ്രാവിഡനല്ലേ? ഇരുണ്ട നിറക്കാരനാവേണ്ടതല്ലേ? ഇന്നു പോപ്പുലറായ മാവേലിരൂപം എവിടുന്നു വന്നു? എങ്ങനെ വന്നു?

ഞങ്ങളുടെ കണ്ണനെ നിങ്ങൾ അപഹരിച്ചതു പോലെയും മിഡ്ഡിലീസ്റ്റുകാരനായ യേശുക്രിസ്തുവും ഗ്രീക്കുകാരനായ വിശുദ്ധ നിക്കോളസും രൂപം മാറിയതു പോലെയും മാവേലിയും രൂപം മാറിയതാണോ?

കൊടവയറും മീശയും തൊലിവെളുപ്പുമാണു മാവേലിയെങ്കിൽ ഒബെലിക്സ് ആവട്ടെ നമ്മുടെ മാവേലി.

വിപ്ലവാഭിവാദ്യങ്ങൾ ആനസൈറ്റു മെമ്പ്രമ്മാരേ! ഓണാശംസകളും!

@sajith മാവേലി ദ്രാവിഡനൊന്നുമല്ല. വാമന - മഹാബലി കഥ മറ്റ് പല ഐതിഹ്യങ്ങളേയും പോലെ ഉത്തരേന്ത്യയിൽ നിന്ന് കെട്ടിയിറക്കിയതാണ്. പുരാണത്തിൽ മഹാബലി അസുരനാണ് (വേദമനുസരിച്ച് ഇന്ദ്രനും അസുരനാണ്. അത് പുരാണവും ശരി വയ്ക്കുന്നുണ്ട്). അടുത്ത മന്വന്തരത്തിലെ ഇന്ദ്രനാണ് മഹാബലി എന്നും ഭാഗവതം പറയുന്നു. നർമ്മദാ തീരത്താണ് അങ്ങേര് യാഗം നടത്തിയത്. കേരളവുമായി ഒരു ബന്ധവുമില്ല. ചവുട്ടിത്താഴ്ത്തിയ കഥയും ഭാഗവതത്തിലില്ല! അടുത്ത മന്വന്തരം വരെ താമസിക്കാൻ ദേവലോകത്തേക്കാൾ സുന്ദരമായ സുതലം നൽകി എന്നാണ് ഭാഗവതം പറയുന്നത്.

@sajith വേദത്തിൽ അസുര ശബ്ദം ദൈവങ്ങളെ സൂചിപ്പിക്കുന്നതാണ്. ദേവ - അസുര വിഭജനം പിൽക്കാലത്ത് ആര്യന്മാർക്കിടയിൽ ഉണ്ടായ വിഭജനത്തിൽ നിന്ന് വന്നതാണ് എന്നു വേണം കരുതാൻ. സൊരാഷ്ട്രിയൻ മതത്തിലെ അഹുര (അസുര) വരുണൻ തന്നെയാണ്. വരുണനോടൊപ്പം ആരാധിച്ചിരുന്ന മിത്രനെയും അഹുരയോടൊപ്പം സൊരാഷ്ട്രിയർ ആരാധിച്ചിരുന്നു. അതേ സമയം അവർക്ക് ഇന്ദ്രൻ അഹുരാഭക്തരുടെ മനസ്സിളക്കുന്ന ഒരു ദുഷ്ടശക്തിയാണ്.

@sajith മഹാഭാരതത്തിലും അസുരന്മാരെ മോശക്കാരായി ചിത്രീകരിക്കുന്നില്ല. മറിച്ച് മഹാഭാരതയുദ്ധത്തിന്റെ ഉദ്ദേശം തന്നെ സ്വർഗ്ഗം നഷ്ടപ്പെട്ട് ക്ഷത്രിയരായി ഭൂമിയിൽ ജനിച്ച അസുരന്മാർക്ക് യുദ്ധത്തിൽ മരണം സംഭവിപ്പിച്ച് വീണ്ടും സ്വർഗ്ഗം നേടിക്കൊടുക്കുക എന്നതാണ്. അതിനു വേണ്ടി ഇന്ദ്രനെ ശിവൻ നിർബ്ബന്ധിക്കുന്നത് മഹാഭാരതത്തിലെ നാളായണീചരിതം എന്ന ഉപകഥയിൽ ഉണ്ട്.

@sajith വിക്കിപ്പീഡിയയിൽ നിന്ന് :

In early Vedic literature, the good Asuras are called Adityas and are led by Varuna, while the malevolent ones are called Danavas and are led by Vritra. In the earliest layer of Vedic texts Agni, Indra and other gods are also called Asuras, in the sense of their being "lords" of their respective domains, knowledge and abilities.

@mj @syam @sajith
ക്രിസ്തുവും കൃഷ്ണനും മഹാബലിയുമൊക്കെ തൽകാലം വിടൂ. കുറഞ്ഞപക്ഷം ഇവരുടെയൊന്നും ഒറിജിനൽ ഫോട്ടോഗ്രാഫില്ല. രണ്ടായിരം കൊല്ലത്തെ ഐതിഹ്യവും ഒണ്ടു്.
ഇവിടെ അമ്പതുകൊല്ലം കൊണ്ട് ഫോട്ടോഗ്രാഫ് നിലവിലുള്ള ശ്രീനാരായണഗുരുവിനെ വെളുപ്പിച്ചതാണു മാറ്റം. ;)

@akhilan @mj @sajith

യൂറോപ്യന്മാർക്ക് തന്നെ വെളുത്ത നിറം കിട്ടിയിട്ട് 6000 വർഷമേ ആയിട്ടുള്ളൂ എന്നാണ് ഇപ്പോൾ പറഞ്ഞുകേൾക്കുന്നത്. അങ്ങനെയെങ്കിൽ ആദി-ആര്യന്മാർ വെളുത്തവരായിരുന്നിരിക്കാൻ സാദ്ധ്യതയില്ല. ഇറാനിലും വടക്കേ ഇന്ത്യയിലും കാണുന്ന വെളുപ്പ് ഗ്രീക്ക് അധിനിവേശത്തിനു ശേഷം വന്നത് ആയിക്കൂടേ?

@syam എനിക്കിപ്പം ഇത്തിരീം കൂടെ കൺഫ്യൂഷനായി. ഓണം പ്രമാണിച്ച് നമുക്കിതിനൊരു തീരുമാനമുണ്ടാക്കണം!

അസുരർ ദൈവങ്ങളെ സൂചിപ്പിക്കാനാണെങ്കിൽ സുരർ എന്നു വെച്ചാൽ ആരാണ്?

ഏതു വേദത്തെപ്പറ്റിയാണു ശ്യാം പറയുന്നത്? മഹാഭാരതം പല ഭാഷ്യങ്ങളില്ലേ? അതിലേതിലാണ് നാളായണീ ചരിതം?

രാവണൻ ദ്രാവിഡനായിരുന്നോ? രാമായണത്തിലെ വാനരർ ദ്രാവിഡരായിരുന്നോ?

@sajith സുരർ ഒരു ബാക്ക്-ഫോർമേഷൻ ആയിരിക്കാനാണ് സാദ്ധ്യത.

ഋഗ്വേദം. യഥാർത്ഥത്തിൽ ഋക്കും യജുസും മാത്രമേ ഉള്ളൂ. അഥർവ്വവും സാമവും ഋക്ക് തന്നെയാണ്. അഥർവ്വൻ, അംഗിരസ് എന്നിവരുടെ പരമ്പരയിലെ ഋക്കുകളാണ് അഥർവ്വം‌. (ഇതിനിടയിൽ പറയട്ടെ, സൊരാഷ്ട്രിയൻ പുരോഹിതന്മാരെ അതർവ്വൻ എന്നാണ് വിളിച്ചിരുന്നത്). യാഗത്തിന്റെ ഭാഗമായി ഗാനരൂപത്തിൽ പാടുന്ന ഋക്കുകൾ സാമം‌.

മഹാഭാരതം എഴുത്തച്ഛന്റെ കിളിപ്പാട്ടിലും സേക്രട്ട്-ടെക്സ്റ്റ്സ് സൈറ്റിൽ ഉള്ള ഒരു ഇംഗ്ലീഷ് തർജ്ജമയിലും ഈ കഥ കണ്ടിട്ടുണ്ട്. ആദിപർവ്വത്തിലോ സംഭവപർവ്വത്തിലോ ആണ്.

@sajith രാവണൻ രാക്ഷസൻ ആയിരുന്നു, അസുരനല്ല. രണ്ടും രണ്ട് വർഗ്ഗം. വേദത്തിൽ അവരെ വേറെ ആയിത്തന്നെ പറയുന്നുണ്ട് (യാതുധാനർ). ഒരുപക്ഷേ, അവർ ദ്രാവിഡരായിരുന്നിരിക്കാം. തെളിവൊന്നും പറയാൻ ഇല്ല. എന്തായാലും പുരാണത്തിലും ഇതിഹാസങ്ങളിലും രാക്ഷസർ ദ്രാവിഡരല്ല.

@sajith വാനരർ ദ്രാവിഡരായിരുന്നു എന്നു പറയാനും കാരണമൊന്നുമില്ല.

രാമായണപ്രകാരം വിന്ധ്യനു തെക്ക് കടലാണ്. വിന്ധ്യാവലിയിലെ ഒരു പർവ്വതത്തിനു മുകളിൽ നിന്നാണ് ലങ്കയിലേയ്ക്ക് ഹനുമാൻ ചാടുന്നത്. പരശുരാമൻ തപസ്സു ചെയ്യുന്നതും വിന്ധ്യനിലെ മഹേന്ദ്രഗിരിയിലാണ്!

@sajith എന്നാൽ ഭാരതത്തിലും ഭാഗവതത്തിലും വിന്ധ്യനു തെക്കുള്ള പ്രദേശങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഭാഗവതത്തിൽ ദ്രവിഡൻ എന്നൊരു യോഗി(നവയോഗികളിൽ ഒരാൾ)യെക്കുറിച്ച് പറയുന്നുണ്ട്. പിന്നെ പഞ്ചദ്രവിഡർ എന്നൊരു വിഭാഗം ഉണ്ട്. ഇത് ബ്രാഹ്മണരാണ്. വിന്ധ്യന് തെക്കുള്ള പ്രദേശം എന്നല്ലാതെ ദ്രാവിഡശബ്ദത്തിന് വർഗ്ഗപരമായ അർത്ഥം പ്രാചീന ഇന്ത്യയിൽ ഉണ്ടായിരുന്നതായി അറിയില്ല.

@syam ഇതെല്ലാം എനിക്കു പുതിയതാണ്. താങ്ക്യൂ. ഇനിയും ഇതു പോലെ വങ്കൻ ചോദ്യങ്ങൾ ചോദിക്കുന്നതായിരിക്കും. 🙂

ബാക്ക്-ഫോമേഷൻ എന്നു വെച്ചാലെന്താ?

@sajith ഒരു വാക്കിലെ ചില അക്ഷരങ്ങൾ ഒഴിവായി അതിനോട് ബന്ധമുള്ള അർത്ഥം സൂചിപ്പിക്കുന്ന മറ്റൊരു വാക്ക് കാലക്രമേണ രൂപപ്പെടുന്നത്. സംസ്കൃതത്തിൽ ഇത്തരം ധാരാളം ഉണ്ട്. ഒരു ഉദാഹരണം :
ചതുരീയം (നാലാമത്തേത്) -> തുരീയം

@sajith Slightly related news : research.checkpoint.com/2021/i

ഇറാനെ ആക്രമിക്കാൻ പറ്റിയ പേര്! 'ഇന്ദ്ര'. ചെയ്തത് ഇന്ത്യക്കാരല്ല, ഇറാനിൽ ഇപ്പോൾ അഹുര ആരാധകരെ മഷിയിട്ടു നോക്കിയാൽ കിട്ടുകയുമില്ല, എന്നിട്ടും!

@sajith ഈ കസ്റ്റം ഇമോജി ഒക്കെ ആന സൈറ്റിലെ അംഗങ്ങള്ക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളു?

@nattukaran മാസ്റ്റഡൻ ഇൻസ്റ്റൻസിൻ്റെ അഡ്മിനു വേണമെങ്കിൽ മറ്റുള്ള ഇൻസ്റ്റൻസുകളിൽ നിന്ന് ഇമോജികൾ കോപ്പി ചെയ്യാം.

@ramesh എന്താ അവിടെയുള്ളത്?

ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ പറയുന്നു. എനിക്ക് അക്കൗണ്ടില്ല.

@syam @mj @akhilan @nattukaran @dhanya

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.