Follow

ചിപ്പു കമ്പനി Arm ഇൻ്റെ ചൈനീസ് ഘടകം വളർന്നു വളർന്നു പിളർന്നു പോയത്രേ.

semianalysis.substack.com/p/th

:pooh_smile:

@sajith അമേരിക്ക പോലത്തെ ഒരു പോലീസ് സ്റ്റേറ്റാണ് ചൈന എന്നല്ലേയുള്ളു. ;-)
കമ്പനിക്കകത്തെ ബലാബലക്കളി - ടാറ്റായിൽ നടന്നത് പോലെ, നിസാനിൽ നടന്നത് പോലെ - അല്ലേ ഇത്?

@praveenp അമേരിക്കയിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ കോടതിയിൽ പോകാം. ചൈനയിൽ എവിടെപ്പോയി ബ്രിട്ടിഷ് ആം പരാതി കൊടുക്കും?

@sajith അതെന്താ ചൈനയിൽ കോടതികളില്ലേ?? ജപ്പാനിലെ കോടതികളെ കാളും ന്യൂട്രലാണ് എന്തായാലും ചൈനീസ് കോടതികൾ. ;-)

@praveenp അനുഭവത്തിൽ നിന്നു പറയുന്നതായിരിക്കും! :mayinkutti:

ജാക്ക് മാ ഏതു കോടതിയിലാ കേസു നടത്തുന്നത്?

@sajith നിങ്ങ പിന്നെ ചൈനേൽ കേസ് നടത്തി നിരാശനായി പൂശുന്ന അഭിപ്രായ പ്രകടനമാണല്ലോ ;-)
ഞാൻ ജോലി ചെയ്ത കമ്പനികളിൽ ഒന്നു ചൈനയിൽ കേസ് നടത്തി വിജയിച്ചവരാണ്. അതും ഡേറ്റയുടെ കൈകാര്യം രാജ്യത്തിന് പുറത്ത് പോകാൻ സാദ്ധ്യതയുണ്ട്, എന്നോ മറ്റോ ഉള്ള കേസിൽ സർക്കാരിനെതിരെ ആയിരുന്നു. കുറേ നാൾ മുമ്പ് മിറ്റ്സുബിഷിയുമായുള്ള (?) കരാറുമായി ബന്ധപ്പെട്ട് ജപ്പാനിൽ കേസായി എറണാകുളത്ത് ഒരു കമ്പനി തന്നെ പൂട്ടിപ്പോയിട്ടുണ്ടെന്നാണ് ഓർമ്മ. വാദി ജയിക്കുന്ന വ്യവസ്ഥയാണ് അവിടെ, കോടതി ശിക്ഷ വിധിക്കാൻ മാത്രമാണെന്ന് എന്ന് കേട്ടിട്ടില്ലേ

@sajith സ്നോഡൻ കേസു നടത്തുന്ന കോടതിയിൽ തന്നെയാണ് ജാക്കമ്മയും കേസു നടത്തുന്നത്. :meena:

@praveenp കൊള്ളാമല്ലോ. ഏതാ ഇൻഡസ്ട്രി? കേസിനെപ്പറ്റി കൂടുതൽ വിവരങ്ങളുണ്ടോ?

ജപ്പാനെപ്പറ്റി ഒന്നുമറിയില്ല. ഇപ്പോ ചൈനയാണ് ഒബ്സഷൻ. പക്ഷേ അറിയുന്നതെല്ലാം പലവിധം ചൈനാവിരുദ്ധതയുള്ള ഇൻഡ്യക്കാരും പാശ്ചാത്യരും പറയുന്നതാണ്. അതൊരു വിടവാണ്.

ചൈന വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ ചേർന്നപ്പോൾ തുടക്കത്തിൽ "ബൗദ്ധികസ്വത്ത്" പരിരക്ഷണത്തിനായുള്ള നിയമങ്ങൾ വേണമെന്നുള്ള നിബന്ധനയിൽ ചില ഇളവുകൾ കൊടുത്തിരുന്നു. സമയനിബന്ധിതമായി നിയമങ്ങൾ പുതുക്കുമെന്നായിരുന്നു ധാരണ. അന്നു പറഞ്ഞതു പോലെ നടന്നിട്ടില്ലെന്നാണ് എനിക്കറിയാവുന്നത്.

@sajith അതിനതത്ര അപൂർവ്വ കേസാണോ? ചൈനേലെ നിയമങ്ങള് ഭയങ്കര ചൈനാ സെണ്ട്രിക് (?) ആണെന്നല്ലാതെ കോടതി കള്ളത്തരം ആണെന്നുണ്ടോ?!!

@praveenp എനിക്കറിയില്ല. അറിയാനാണല്ലോ ചോദിച്ചത്.

കേട്ടിട്ടുള്ളത് ഉള്ള നിയമത്തിൻ്റെ നടത്തിപ്പിൽ ജനങ്ങൾ തൃപ്തരല്ലെന്നാണ്. ഒരു പാർട്ടി മാത്രമുള്ള സ്റ്റേറ്റ് സംവിധാനം വളരെ ശക്തമായിരിക്കുന്നിടത്ത് കോടതി സ്വതന്ത്രമായും ശക്തമായും നടക്കുന്നെങ്കിൽ അതൊരു അത്ഭുതമായിരിക്കില്ലേ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.