Follow

ടൊറോന്റോയിൽ നിന്നു സൂസൻ മരി, തണ്ടർബേ, വിന്നിപെഗ്, റെജൈന, കാൽഗറി, ബാൻഫ്, യോഹോ, ജാസ്പർ, എഡ്മൺടൺ, സസ്കറ്റൂൺ എന്നീയിടങ്ങൾ താണ്ടി ഇരുപത്തഞ്ചു ദിവസമെടുത്ത്
പൈനായിരത്തറുന്നൂറു കിലോമീറ്റർ വണ്ടിയോട്ടി തിരിച്ചുവന്നിരിക്കുകയാണ്. അതിലെ എണ്ണായിരം കിലോമീറ്ററിലും അമ്മുപ്പൂച്ചയുടെ "എന്നെയീ വണ്ടിയേന്നൊന്ന് എറക്കി വിടോ!" എന്ന നിലവിളിശബ്ദവും ബാക്കി സമയം തളർന്ന നിശബ്ദതയും.

തള്ളും ചിത്രങ്ങളുമായി ആനസൈറ്റു മെമ്പ്രമ്മാരെ മടുപ്പിക്കുകയും വെറുപ്പിക്കുകയുമാണ് അജണ്ടയിലെ അടുത്തയിനം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

@sajith സജിതും അച്ചുവും റോഡ് ട്രിപ് ചെയ്യുന്ന മോഡസ് ഓപറാന്‍ഡി എന്താണ്? എന്തൊക്കെ മുന്‍കൂർ പ്ലാൻ ചെയ്യും? ഉദാ: താമസം (മൊട്ടേൽ, സുഹൃദ്ഭവനങ്ങള്‍) , സന്ദൎശിക്കാനുള്ള സ്ഥലങ്ങൾ, സാഹസികപരിപാടികൾ (വഞ്ചിതുഴയൽ, മണലിലെഴുത്ത് മാതിരി)? അതോ വരുന്ന വഴിക്ക് കാണാമെന്നു വച്ച് ഒരു പോക്കാണോ?

@rajeesh മോഡസ് ഓപറാൻഡി വളരെ ലളിതമാണ്. അച്ചു പ്ലാൻ ചെയ്യും, അമ്മുപ്പൂച്ചയും ഞാനും കൂടെപ്പോകും.

"പ്ലാൻ" വളരെ ഫ്ലെക്സിബിളാണ്. കുറേയൊക്കെ നേരത്തെ ബുക്കു ചെയ്യും. എന്നിട്ടു വഴി ചോദിച്ചു ചോദിച്ചു പോകും. ഓരോ സ്ഥലത്തും എത്തിയിട്ടാണ് അവിടെ എന്തു ചെയ്യണമെന്നു തീരുമാനിക്കാറ്, തീർച്ചയുള്ള കാര്യങ്ങളൊഴികെ.

കാൽഗറി വരെയുള്ള വഴിയിലെ ഹോട്ടലുകൾ ബുക്കു ചെയ്തിട്ടുണ്ടായിരുന്നു. ചിലതു വഴിയിൽ മാറ്റുകയും ചെയ്തു. കാൽഗറിയിൽ കൂട്ടുകാരുണ്ടായിരുന്നു. പിന്നെ അവിടുന്ന് സൗകര്യം പോലെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.