ഇന്നു രാത്രി ഒരു പക്ഷി ഒരു കഞ്ചാവു കടയുടെ മുന്നിൽ പമ്മിയിരിക്കുന്നതു കണ്ടു. അവഗണിക്കാൻ തോന്നിയില്ല.

അടുത്തു ചെന്നപ്പോൾ പക്ഷി തെരുവിലേക്കോടി. അതിനെ വാഹനത്തിരക്കിൽ നിന്നു മാറ്റാൻ ഞാൻ പിന്നാലെയും. അഞ്ചാറു മിനിറ്റ് അങ്ങനെ. ഒടുവിൽ പറന്നു മരങ്ങളുടെ മുകളിലേക്കു പോയി. ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.

വിർജിനിയ റെയിൽ ആണെന്നു തോന്നുന്നു.

inaturalist.org/observations/9

വിക്കിപ്പീടിക പ്രകാരം "these birds are [...] secretive by nature and more often heard than seen."

അതെങ്ങനെ അവിടെയെത്തി?

Follow

ഐനാച്ചുറലിസ്റ്റിൽ വന്ന കമന്റ് പ്രകാരം:

"Rails often have trouble navigating manmade structures and will wind up in sticky situations during migration. Hopefully this one made it out safely!"

ഇപ്പോ ഓർമ്മ വന്നു. തണുപ്പു വരാറായപ്പോൾ മൈഗ്രേഷൻ തുടങ്ങി. പറക്കൽ കൂടുതലും രാത്രിയിലാണ്. പക്ഷേ നഗരങ്ങളിലെ വെളിച്ചവും ഉയരമുള്ള കെട്ടിടങ്ങളും പക്ഷികളെ വഴി തെറ്റിക്കുന്നു. എത്രയോ നൂറ്റാണ്ടുകളെടുത്ത് എവലൂഷൻ കൊടുത്ത സിദ്ധികൾ മനുഷ്യരുടെ സൃഷ്ടികൾക്കു മുന്നിൽ നിഷ്പ്രഭമായിപ്പോകുന്നു.

youtube.com/watch?v=_FEzCj5npi

😢

@sajith ഈ റെയില്‌സ് റൂബി എടുത്ത് പോയപ്പോളാണോ Ruby on Rails ഉണ്ടായത് 👀

@subins2000 അതിലൊള്ളത് നമ്മടെ ചിക്കുപുക്കു ചിക്കുപുക്കു റെയിലേയിലെ റെയിൽ അല്ലേ?

റെയിൽ പക്ഷിയെപ്പറ്റി ഞാനിന്നലെയാണ് ആദ്യമായി കേൾക്കുന്നത്. ഈ പാവം നാണം കുണുങ്ങിപ്പക്ഷിയെ ആരും മാസ്കോട്ടും ലോഗോയും ഒന്നും ആക്കിയിട്ടില്ലെന്നു തോന്നുന്നു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.