ഒരു പഴയ കേടായ മൈക്രോ എസ്ഡി കാർഡിൽ നിന്നു വല്ലതും കിട്ടുമോ എന്നു നോക്കുകയാണ്. ഫോട്ടോറെക്ക് (cgsecurity.org/wiki/PhotoRec) ആണ് ആയുധം. അതിന്നലെ രാത്രി മുതൽ ഓടിക്കൊണ്ടിരിക്കുവാണ്.

ഇപ്പോഴത്തെ അവസ്ഥ:

"Elapsed time 10h56m23s - Estimated time to completion 1174h58m12"

നാപ്പത്തോമ്പതു ദിവസം! ഒന്നും നടക്കില്ലായിരിക്കും, അല്ലേ?

@sajith ഹാർഡ്‌വേർ പ്രശ്നങ്ങൾ കാരണം ടൈമൗട്ട് ആകുന്നതായിരിക്കും ഇത്രയും സമയമെടുക്കാൻ കാരണം.
ddrescue ചിലപ്പൊൾ ഉപയോഗപ്പെട്ടേയ്ക്കും.
മറ്റൊരു കാര്യം ചെയ്യാവുന്നത് dd ഉപയോഗിച്ച് പഴയ കാർഡിന്റെ ഇമേജ് ഉണ്ടാക്കിയിട്ട് അതിൽ നിന്ന് റിക്കവർ ചെയ്യാൻ നോക്കുക എന്നതാണ്.
ഫയലുകൾ എല്ലാം തിരിച്ചു കിട്ടട്ടെ എന്നാശംസിക്കുന്നു.

Follow

@primejyothi താങ്ക്യൂ! ഡിഡിയും ഡിഡിറെസ്ക്യൂവും ടൈമൗട്ടു കാരണം തോറ്റപ്പോഴാണു ഫോട്ടോറെക്കിനെ ഗോദായിലിറക്കിയത്.

ഇതുവരെ ഒന്നും കിട്ടിയിട്ടില്ല. എഞ്ചിൻ കമ്പ്ലീറ്റ് ഔട്ട് ആണെന്നു തോന്നുന്നു.

@sajith
ഡിഡി ഫെയിലായാൽ പ്രതീക്ഷയ്ക്കു വകയുണ്ടെന്നു തോന്നുന്നില്ല. :(

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.