Follow

"The object of life is not to be on the side of the majority, but to escape finding oneself in the ranks of the insane" എന്നു പ്രമുഖ സ്റ്റോയിക് ദാർശനികനായ മാർക്കസ് ഓറേലിയസ് പറഞ്ഞിട്ടുണ്ടത്രേ.

ആ പറച്ചിൽ കൊണ്ടു മാത്രം ആനസൈറ്റിന്റെ ആത്മീയഗുരുവായി ടിയാനെ അവരോധിച്ചാലോ എന്നാലോചിക്കുകയാണ്. എന്താണു ബഹുമാന്യ മെമ്പ്രമ്മാരുടെ അഭിപ്രായം?

@sajith ടിയാളുടെ ‘മെഡിറ്റേഷന്‍സ്’ ആനസൈറ്റിന്റെ വേദഗ്രന്ഥമാക്കണം എന്നു ബഹുമാന്യ പാപ്പാനോട് ഞാൻ ആവശ്യപ്പെടുന്നു.

@rajeesh വേദഗ്രന്ഥമായതു കൊണ്ടു വായിച്ചു മനസ്സിലാക്കണമെന്നില്ലെങ്കിലും വായിച്ചു തൊടങ്ങീതാരുന്നു. ഒന്നൂടെ ശ്രമിക്കട്ടെ! എന്നിട്ടു നോക്കാം.

ഇവിടെ നെറയെ ബുദ്ധിജീവികളാണെന്നുള്ള ചീത്തപ്പേരു കിട്ടിയതു കളയാമ്പാടില്ലല്ലോ. 🙂

@sajith

ഫിലോസഫിയൊന്നും അത്ര താല്പര്യമുള്ള (നാഷണൽ ഫിലോസഫേഴ്സ് സ്റ്റ്രൈക് ഒഴികെ) വിഷയമല്ല.
ഇടയ്ക്ക് യുട്യൂബിൽ വായനയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഡെയ്ലി സ്റ്റോയിക് എന്നൊരു ചാനലിൽ നിന്നു വന്നു. ആ ചാനലിലെ ഒന്നുരണ്ടു വീഡിയോ കണ്ടപ്പോൾ മാർക്കസ് ഔറേലിയസിന്റെ മെഡിറ്റേഷൻസിനെക്കുറിച്ചു പലതവണ കേൾക്കുകയുണ്ടായി. വായിച്ചാൽ കുഴപ്പമുണ്ടാവില്ല എന്നൊരു തോന്നലുണ്ടായിട്ടുണ്ട്.

@rajeesh

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.