രണ്ടു തവണയേ ഇദ്ദേഹത്തെ കണ്ടിട്ടുള്ളൂ. നടക്കാനിറങ്ങുമ്പോ കണ്ടതാണ്. രണ്ടു തവണയും ഓടി വന്നു സംസാരിച്ചു. കുറേ ദൂരം കൂടെ നടന്നു. മൂപ്പരുടെ ഏരിയ കഴിഞ്ഞപ്പോ നടപ്പു നിർത്തി മെല്ലെ തിരിച്ചു പോയി.
ചെവി മുറിച്ചിരിക്കുന്നതു വീടില്ലാത്ത ആളായതു കൊണ്ടാണ്. സ്പേ/ന്യൂട്ടർ ചെയ്തു വിടുമ്പോൾ ചെയ്യുന്നതാണ് ആ ചെവി മുറിക്കൽ.
🐈