ഇന്നു പഠിച്ചത്
പോഡ്മാൻ [1] ചുക്കാണോ ചുണ്ണാമ്പാണോ എന്നു മനസിലാക്കാൻ നോക്കുകയാണ്. അതിന്റെ പിന്നാലെ പോയപ്പോ numfmt [2] എന്നൊരു കമാൻഡ് ഉള്ളതായി മനസ്സിലായി. ഇത്ര കാലം അറിഞ്ഞില്ലല്ലോ!
```
$ podman images --format json | jq '.[].Size' | paste -s -d+ - | bc | numfmt --to iec --format "%.2f"
8.12G
```
jq, paste, bc എന്നിവ വായനക്കാർക്ക് അഭ്യസിക്കാനായി വിടുന്നു.
--
[1]: https://podman.io/
[2]: https://www.gnu.org/software/coreutils/manual/html_node/numfmt-invocation.html
ഇന്നു പഠിച്ചത്
unshare പ്രോഗ്രാമിനെപ്പറ്റിയും സിസ്റ്റം കാളിനെപ്പറ്റിയും കേട്ടു.
- https://www.man7.org/linux/man-pages/man1/unshare.1.html
- https://www.man7.org/linux/man-pages/man2/unshare.2.html
മറ്റൊന്ന്: പൈത്തണിൽ പയറ്റുമ്പോൾ
```
$ export PIP_REQUIRE_VIRTUALENV=1
```
അല്ലെങ്കിൽ
```
$ pip config set global.require-virtualenv True
```
എന്ന മന്ത്രം ചൊല്ലുന്നതു നല്ലതായിരിക്കുമെന്നു കേട്ടു. അതിന്റെ നിലവിലുള്ള അവസ്ഥ അറിയാൻ `pip config debug` എന്ന മത്രം ചൊല്ലണമെന്നും.