കവിയാവാൻ മോഹിച്ചു ഗണിതശാസ്ത്രജ്ഞനായ ജൂൺ ഹു (?) വിനാണ് ഈ വർഷത്തെ ഫീൽഡ് മെഡൽ. ഗണിതത്തിലെ പരമോന്നത ബഹുമതിയാണ്. അദ്ദേഹത്തെപ്പറ്റിയുള്ള ലേഖനം ഹഠാദാകർഷിച്ചു.
https://www.quantamagazine.org/june-huh-high-school-dropout-wins-the-fields-medal-20220705/
@primejyothi ഗ്രാഫ് കളറിങ്ങിന്റെ ഒരു പ്രായോഗിക ഉപയോഗം കമ്പൈലറെഴുതുമ്പോ രെജിസ്റ്റർ അലോക്കേഷനിൽ ഉണ്ടെന്നു കേട്ടിട്ടുണ്ട്.
കമ്പൈലർ ക്ലാസു ഡ്രോപ്പു ചെയ്തതുകൊണ്ട് ഞാൻ പ്രയോഗിച്ചിട്ടില്ല. അതിൽ ഒന്നൂടെ പയറ്റാൻ ആഗ്രഹം തോന്നിയിട്ടുണ്ട്.
മെഡിറ്റേഷൻസ് വായിക്കാൻ തുടങ്ങിയതു മുഴുവനാക്കണമെന്നൊരു ചിന്തയും വർഷത്തിൽ ഒരിക്കൽ വരാറുണ്ട്.
ദിലീപ് കേസൊക്കെ ഇങ്ങനെ മൂത്തു നിക്കുമ്പോ അതിനൊക്കെ എവിടെയാ സമയം. 🙂
@sajith
കളറടിക്കാനൊക്കെ ഇക്വേഷനുണ്ടെന്നു കണ്ട് കിളി പോയി :)
മാർക്കസ് ഔറേലിയസിന്റെ മെഡിറ്റേഷൻസ് എന്ന പുസ്തകത്തെ കുറിച്ച് പറഞ്ഞപ്പോൾ അത് വായിച്ചാലോ എന്നൊരു ചിന്ത വന്നിട്ടുണ്ട്. വേറൊന്നും കൊണ്ടല്ല, മുമ്പും ഈ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുള്ളതു കൊണ്ടാണ്.