കുത്തിവരച്ചിട്ടു കുറേ നാളായി.

Show thread

Slon (2010) അഥവാ Слон അഥവാ The Elephant എന്നൊരു റഷ്യൻ സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. സർക്കസുകാർ ഉപേക്ഷിക്കുന്ന ബോധി എന്ന ആനയാണു കഥയുടെ കേന്ദ്രബിന്ദു.

നല്ല ഭംഗിയുള്ള ഫ്രെയിമുകളും പശ്ചാത്തലശബ്ദങ്ങളും ഹഠാദാകർഷിച്ചു.

ആമസോണിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കെത്തിച്ചത്തിനു ശേഷം അടുത്ത വിനോദം അന്വേഷിച്ചു തിരിച്ചിരിക്കുന്ന ജെഫ് ബെസോസ് ഏട്ടന് ആനസൈറ്റിന്റെ അഭിവാദ്യങ്ങളും ആശംസകളും.

മ്യൂട്ട് സ്വാനിന്റെ സ്വദേശം നോർത്തമേരിക്ക അല്ലത്രേ. എന്നെപ്പോലെ തന്നെ!

"Recently, it has been widely viewed as an invasive species (in North America) because of its rapidly increasing numbers and its adverse effects on other waterfowl and native ecosystems. ..."

ശരിക്കും നമ്മളെപ്പോലെ തന്നെ!

inaturalist.org/observations/6

ഒരു മുഖാമുഖം

ഇദ്ദേഹം വായിൽ നിന്നു ചോരയൊലിപ്പിച്ച് വേലിച്ചെടികളുടെ ഇടയിൽ കൂനിയിരിക്കുന്നതു കണ്ടപ്പോൾ എന്തോ അപകടം പറ്റിയതാണെന്നു കരുതി. അല്ല, ലഞ്ചു കഴിക്കുകയായിരുന്നു. ഒരു കുഞ്ഞു പക്ഷിയായിരുന്നു ആഹാരം.

കുറച്ചു നേരം ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു. എന്നെ മടുത്തപ്പോ മൂപ്പർ ലഞ്ചുമായി സ്ഥലം കാലിയാക്കി.

Sharp-shinned hawk ആണോ അതോ Cooper's hawk ആണോ എന്നുറപ്പില്ല. ഐനാച്ചുറലിസ്റ്റിൽ ഇട്ടിട്ടുണ്ട്. ആരെങ്കിലും ശരിയായി ഐഡന്റിഫൈ ചെയ്യുമായിരിക്കും.

inaturalist.org/observations/6

ഈ കഴിഞ്ഞ ക്രിസ്മസിന് ശാന്താക്ലോസിനെ ഓരോ അലങ്കാരങ്ങളിലും ഈ ഒരു സ്വെറ്ററിലും അല്ലാതെ എവിടേം കണ്ടതേയില്ലെന്ന് ഇപ്പോ‌ഴാണ് ഓർമ്മ വന്നത്.

ഒരു ഗുണമുണ്ട്. പണ്ടത്തെ ക്രിസ്മസല്ലാരുന്നോ ക്രിസ്മസ്, ഇപ്പഴത്തെ ക്രിസ്മസൊക്കെ ഒരു ക്രിസ്മസാണോ എന്നു സത്യസന്ധമായി തള്ളാം.

🎅 🎄

ആയ കാലത്തിത്തിരി ബിറ്റ്കൊയിൻ വാങ്ങി വെച്ചിരുന്നെങ്കിൽ എന്തോരം ബിരിയാണി തിന്നാമായിരുന്നു!

:bitcoin: 🤤

ഡാറ്റ സ്ട്രക്ച്ചേഴ്സ് ക്ലാസിൽ ടീച്ചിങ്ങ് അസിസ്റ്റന്റ് ആയിരുന്നപ്പോ കൂടെ ഉണ്ടായിരുന്ന മറ്റൊരു ടീച്ചിങ്ങ് അസിസ്റ്റന്റിന്റെ പേര് ബ്രെറ്റ് എന്നായിരുന്നു. പിള്ളേരു സംശയം വരുമ്പോ "ബ്രെറ്റ് ഫസ്റ്റ് സെർച്ച്" ചെയ്യുമായിരുന്നു.

കൊച്ചുവെളുപ്പാങ്കാലത്ത് എഴുന്നേറ്റ് ഒരു സുഹൃത്തിന്റെയൊപ്പം പുതുവർഷപ്പുലരിയിലെ സൂര്യോദയത്തെ ഛായാമുദ്രണം ചെയ്യാൻ പോയി.

ആകാശം മേഘാവൃതമായിരുന്നതിനാൽ സൂര്യോദയം കാണാൻ സാധിച്ചില്ല. ഒരു കൂട്ടം വാത്തുകൾ ആ വഴി കടന്നു പോയപ്പോൾ ഷട്ടർ സ്പീഡ് മാറ്റാനും തോന്നിയില്ല. തണുപ്പ് ആദ്യം പ്രശ്നമല്ലാതിരുന്നെങ്കിലും കാറ്റടിക്കാൻ തുടങ്ങിയപ്പോ കൈ മരവിച്ചു വേദനിച്ചു.

ചെറ്യേ തോതിൽ ഇച്ഛാഭംഗിതനായി തിരിച്ചു വന്നിരിക്കുന്നു.

പോയത് ഒരൊന്നന്നര വർഷമായിരുന്നു, അല്ലേ?

പുതുവൽസരാശംസകൾ, പ്രിയ ആന സൈറ്റ് മെമ്പ്രമ്മാരേ!

"വിമാനങ്ങളും തീവണ്ടികളും മോട്ടോർ വാഹനങ്ങളും" (1987) എന്നൊരു സിനിമ കാണുകയും ഇഷ്ടപ്പെടുകയും പ്രസ്തുത സിനിമയിൽ മഞ്ഞു വീണു കിടക്കുന്ന അമേരിക്കൻ മിഡ് വെസ്റ്റ് ദൃശ്യങ്ങൾ കണ്ടപ്പോൾ കനത്ത ഗൃഹാതുരത്വം തോന്നുകയും ചെയ്തിരിക്കുന്നു.

letterboxd.com/film/planes-tra

ഹോളിഡേ ക്ലാസിക്ക് ആയ ഹിറ്റ് സിനിമ ആണെന്നും വിൽ സ്മിത്തും കെവിൻ ഹാർട്ടും അഭിനയിക്കുന്ന പുനര്‍നിര്‍മ്മിതി വരുന്നെന്നും അറിയില്ലായിരുന്നു.

@pathrose കരടിസ്നേഹി ഡേവിഡ് ബിറ്റ്നറുടെ അലാസ്കയിൽ നിന്നു ഗാലറി കണ്ടപ്പോൾ പാട്രിക്കിനെ ഓർമ്മ വന്നു.

davidbittner.ch/en/gallery-2/

"Jacques-Cartier" എന്ന് മലയാളത്തിൽ എങ്ങനെ എഴുതും? ഴാക്ക് കാട്ടിയേ? ചാക്കാട്ടിയേ? ജാക്വെസ് കാർട്ടിയർ?

ക്യുബെക്കിലെ parc national de la Jacques-Cartier എന്നയിടത്ത് ഒക്ടോബറിൽ ഒരു ദിവസം നടക്കാൻ പോയപ്പോ കണ്ട കാഴ്ച്ചകൾ.

ആ കാബിന്റെ പടമെടുത്തിട്ടു തിരിഞ്ഞപ്പോൾ ഒരു ബീവർ ഒരു മരക്കമ്പുമായി അതുവഴി നീന്തിപ്പോയി. പടമെടുക്കാൻ പോസ് ചെയ്തുതന്നില്ല. അല്പം കഴിഞ്ഞ് മറ്റൊരു ബീവർ അതിന്റെ പിന്നാലെ പോയി. വീണ്ടും അവസരം കിട്ടിയില്ല.

Show thread

കുറേക്കൂടി ക്യുബെക്ക് സിറ്റി കാഴ്ച്ചകൾ

Show thread

ഇന്നത്തെ കുത്തിവര

Take Shelter (2011) എന്നൊരു സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

അഭിനയമാണ് ശ്രദ്ധേയമായിത്തോന്നിയത്. കഥ നടക്കുന്ന പ്രദേശത്തൊക്കെ കഴിഞ്ഞിട്ടുള്ളതു കൊണ്ടാവാം, അത് അറിയാവുന്ന ആളുകളെപ്പറ്റിയാണെന്നും തോന്നി.

ഇന്നു രാവിലെ മഴയത്തു നടക്കാൻ പോയപ്പോൾ കണ്ട കാഴ്ച്ചകൾ

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.