@rajeesh ശരിയാണല്ലോ! ഒരു ടെലെപോർട്ടേഷൻ യന്ത്രം ആരെങ്കിലും കണ്ടു പിടിച്ചിട്ടു വേണം ഡെയ്‌ലി പോയി വരാൻ!

അവധി കഴിഞ്ഞു മൂർത്തശരീരം തിരിച്ചെത്തി പണിസ്ഥലത്തെ കസേരയിൽ കുത്തിയിരിപ്പുണ്ട്. മനമങ്ങുതന്നെ.

എനിക്കിപ്പം നാട്ടിൽ പോണം! 😭

പൊന്മുടി എന്നു പേരുള്ള ഒരു പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രവും സന്ദർശിക്കാനിടയായി

മല്ലങ്കാണിയായിരുന്നു വഴികാട്ടി. ഉദ്ദേശം എഴുപതു വയസ്സായിട്ടുണ്ടാവും. ചെരുപ്പിടാറില്ല. എഴുത്തും വായനയും പഠിച്ചിട്ടില്ല. (മകൻ നാലാം ക്ലാസ് വരെ പഠിച്ചു. ചെറുമകൻ ഇപ്പോൾ ഏഴിൽ.)

മൂന്നാലു വർഷം മുൻപ് ഏതാനും സാഹസികരായ ചെറുപ്പക്കാർ മരിച്ചതിനെത്തുടർന്ന് വനം വകുപ്പുകാർ ആയിരം രൂപ പ്രവേശന ഫീ വാങ്ങി കാണിക്കാരനായ ഒരു വഴികാട്ടിയെയും ഏർപ്പാടാക്കിയിട്ടാണ് സന്ദർശകരെ അങ്ങോട്ടു വിടുക. അതീന്ന് മല്ലങ്കാണിക്ക് മുന്നൂറ്റമ്പതു രൂപ കിട്ടും.

@primejyothi നല്ല സ്വഭാവമുള്ള വില്ലേജാപ്പീസറുള്ള വില്ലേജുകളിലാണല്ലോ നല്ല സ്വഭാവമുള്ള വില്ലേജേഴ്സ് ഉണ്ടാവുക

യഥാ രാജാ തഥാ പ്രജ എന്നാണല്ലോ

@akhilan അയ്യേ ഞാൻ അത്തരക്കാരനല്ല!

@primejyothi

@akhilan നമ്പർ വേണേൽ വിച്ചൂന്റെ കൂടെ പഠിച്ച ഒരു ഭാര്യ വേണം

@primejyothi

@akhilan വിച്ചൂന്റെ കാറിൽ കേറിയിരുന്നാൽ വിച്ചു കൊണ്ടു പോകും. കാശെല്ലാം മുടക്കും. ഭക്ഷണവും വാങ്ങിത്തരും. ഇതാണ് എനിക്കറിയാവുന്ന ഡീറ്റയിൽസ്.

@primejyothi

@rajeesh ഇവിടെത്തന്നെയുണ്ട്! കൗപീനത്തിനു മേലെയാണല്ലോ മുണ്ടുടുത്തിരിക്കുന്നത്. മുണ്ടഴിച്ചാൽ ശുദ്ധ കൗപീനധാരിയാണല്ലോ.

@rajeesh @syam @akhilan അതെ, പഴയൊരു തിങ്ക്പാഡിൽ SATA ഡ്രൈവും പുതിയ മെമ്മറിയും പുതിയ സ്ക്രീനും വെച്ചതാണ് എന്റെയൊരു കമ്പ്യൂട്ടർ. പെറ്റ തള്ള കണ്ടാൽ സഹിക്കൂല്ല മോഡൽ.

@bady അടിച്ചേല്പിച്ചില്ലല്ലോ, ഒരു ആഗ്രഹം പറഞ്ഞതല്ലേ ഉള്ളൂ

@syam @akhilan ചിലപ്പൊ കൂടുതൽ റാം പറ്റുമായിരിക്കും

en.wikipedia.org/wiki/Physical

വൈഫൈ മൊഡ്യൂൾ മാറ്റാനും പറ്റിയേക്കും.

@syam ഇതിപ്പോ പട പേടിച്ച് പന്തളത്തു ചെന്നപ്പോ അവിടെ പന്തളം സുധാകരന്റെ ഗാനമേള എന്നു പറഞ്ഞ പോലെയായല്ലോ

😰 😱 😭

@bady താങ്കളുടെ ആശയങ്ങൾ വ്യക്തമാക്കിയതിനു നന്ദി. വളരെ നല്ല പുരോഗമനപരമായ ഒരു ഇതാണ് അത്.

അനാവശ്യമായി ഇംഗ്ലീഷ് പറയുന്നവരെ എനിക്കിഷ്ടമല്ല എന്നേ പറഞ്ഞിട്ടുള്ളൂ. ഞാൻ ആരെ ഇഷ്ടപ്പെടണം ഇഷ്ടപ്പെടാതിരിക്കണം എന്നു പറയുന്നതും ഫാസിസമാണ് യുവറോണർ!

@syam കൊടുക്കൽ വാങ്ങലുകളിലൂടെയാണ് ഭാഷ പുരോഗമിക്കുന്നത്. ശുദ്ധഭാഷാ വാശികൾ മലയാളത്തെയും സംസ്കൃതം പോലൊരു മൃതഭാഷയാക്കി മാറ്റും!

പ്രകൃതിരമണീയമായ മറ്റൊരു നല്ല ഇത്: തിരുവനന്തപുരം ജില്ലയിലെ വാഴ്വന്തോൾ.

മൂന്നാമത്തെ പടത്തിലെ സ്ഥലത്ത് വെള്ളത്തിലിറങ്ങി കൗപീനധാരിയായി സ്നാനം ചെയ്യാൻ അവസരമുണ്ടായി എന്നു നിങ്ങളെയെല്ലാം അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്.

ആകെ മൂന്നേ മൂന്ന് അട്ടകൾ മാത്രമേ കാലിൽ കടിച്ചുള്ളൂ.

@syam ശുദ്ധമലയാളം മാത്രമേ പറയാവൂ എന്നു പറഞ്ഞിട്ടില്ല യുവറോണർ!

@bady "നവോത്ഥാനം മാതൃഭാഷയിലൂടെ" എന്നതാണ് നമ്മുടെ മുദ്രാവാക്യം. വീരപുരുഷസങ്കൽപ്പത്തെ തിരസ്കരിക്കുന്ന ജനാധിപത്യവിശ്വാസികളുടെ ഒരു കൂട്ടായ്മയാണ് ഫാസിസത്തെ ചെറുക്കാൻ നമുക്കാവശ്യം. ഇവിടെ ഹീറോയിസത്തിന് ഇടമില്ല!

@athulvis ഏതു ഭാഷയിലും പാടാം. എന്നാൽ ടൂട്ടുന്നത് മലയാളത്തിലാവുന്നതാണ് ഉത്തമം.

@bady എനിക്ക് ഇത്തിരി ദെണ്ണമൊണ്ട്. മലയാളം പറയാനൊരു മാസ്റ്റഡോൺ തൊടങ്ങീട്ട് ഇവിടെ നെറയെ കൊറേ ഇംഗ്ളീഷുകാര്. എനിക്കെന്റെ വെഷമം ആരോടെങ്കിലും പറയണ്ടേ?

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network