Show more

@akhilan ഇതിൽ കാണുന്നത് അപ്പ്സ്റ്റേറ്റ് ന്യൂയോർക്കാണ്. അവിടവും ന്യൂയോർക്ക് സിറ്റിയും എന്റെ അഭിപ്രായത്തിലും പരിമിതമായ അറിവിലും രണ്ടു വ്യത്യസ്ത ലോകങ്ങളാണ്. പിന്നെ കടൽത്തീരമില്ലെങ്കിലും കടൽ പോലെ പരന്നു കിടക്കുന്ന വലിയ തടാകങ്ങളുണ്ടല്ലോ?

ഈ പറഞ്ഞ രീതിയിൽ "ചെറുത്" എന്നു പറയാനായി നോർത്തമേരിക്കയിൽ സംസ്ഥാനമായി റോഡ് ഐലൻഡും ഡെലവെയറും സംസ്ഥാനമല്ലാത്ത വാഷിങ്ങ്ടൺ ഡിസിയുമേ ഉള്ളൂ എന്നു തോന്നുന്നു.

തണ്ടർ ബേ ("ഇടിവെട്ട് ഉൾക്കടൽ"?) വരെ വണ്ടിയോടിച്ചോടിച്ചു പോയി തിരിച്ചു വന്നു. മൊത്തം ഒരു രണ്ടായിരത്തിയെണ്ണൂറു കിലോമീറ്ററും ചില്ലറയും ഉണ്ടായിരുന്നു ദൂരം.

തിരിച്ചുള്ള യാത്ര കാലത്ത് അഞ്ചു മണിക്കു തുടങ്ങി. തുടക്കത്തിൽ ഒരു പിക്കപ്പ് ട്രക്ക് സ്പീഡിൽ മുന്നിൽ കയറി പാഞ്ഞു പോയി. കുറച്ചു ചെന്നപ്പോ റോഡിൽ ഒരു കുട്ടിക്കരടിയുടെ ശരീരം ഛിന്നഭിന്നമായിക്കിടക്കുന്നതു കണ്ടു. വണ്ടിയിടിച്ചിട്ട് അധികം സമയമായിട്ടുണ്ടാവില്ല.

ആദ്യം കണ്ട കുട്ടിക്കരടി അവിടുന്നൊരു എണ്ണൂറു കിലോമീറ്റർ ദൂരത്തായിരുന്നു. അതായിരിക്കില്ല അല്ലേ?

Show thread

@subinpt വേറൊരു ഓർമ്മ: ഒരിക്കൽ കോളേജ് മാഗസിനു വേണ്ടി ഓയെൻവിയെ ഇന്റർവ്യൂ ചെയ്തു. കവിതകളെയും അധ്യാപക ജീവിതത്തെപ്പറ്റിയും കെപിഎസി കാലത്തെപ്പറ്റിയും ചോദിച്ചപ്പോൾ വളരെ സന്തോഷത്തിൽ മൂപ്പർ സംസാരിച്ചു. അര മണിക്കൂറോ മറ്റോ ആയിരുന്നു ആദ്യം പറഞ്ഞിരുന്നത്. രണ്ടു മണിക്കൂറോളം സംസാരിച്ചിരുന്നു.

സിനിമാപ്പാട്ടുകളെപ്പറ്റി ചോദിക്കാൻ തുടങ്ങിയപ്പോൾ പുള്ളി അതിനെയെല്ലാം പുച്‌ഛിച്ചു തള്ളിക്കളഞ്ഞു. പിന്നെ ആ വഴിക്ക് ഒന്നും ചോദിച്ചില്ല. 🙂

@subinpt അമ്പിളിയമ്മാവനെപ്പറ്റി സംസാരം തുടങ്ങുന്നത് ഏതാണ്ട് 10:55 (വെബ് പ്ലേയറിൽ -36:50) ആവുമ്പോ.

indianapublicmedia.org/podcast

കുട്ടിയായിരുന്നപ്പോ അമ്മാമ്മ പഠിപ്പിച്ച ഒരു പാട്ടും (ഇപ്പോ അതിന്റെ തുടക്കം ഓർമ്മ വരുന്നില്ല) ഏതാണ്ട് കെപിഎസി ശൈലിയിലായിരുന്നു. എന്റെ വിചാരം പഴയ പാട്ടുകൾ അങ്ങനെയാണ് പാടുന്നതെന്നായിരുന്നു.

@subinpt ഒരിക്കൽ പഴയ യൂണിവേഴ്സിറ്റി ടൗണിലെ ഒരു കടയിൽ കയറിയപ്പോ അവിടെ ലോക്കൽ റേഡിയോ സ്റ്റേഷനിലെ എന്തോ പരിപാടി വെച്ചിട്ടുണ്ടായിരുന്നു. ആരോ എന്തോ സംസാരിക്കുന്നു. പെട്ടെന്നതാ റേഡിയോ "അമ്പിളിയമ്മാവാ..." പാടുന്നു. ആകെ സ്ഥലജലവിഭ്രാന്തി. പാട്ടു തീരുന്നതു വരെ സ്വയം മറന്ന് അവിടെ നിന്നു പോയി.

ഇന്ത്യൻ അംബാസഡർ നിരുപമാ റാവുവുമായുള്ള ഇന്റർവ്യൂ ആയിരുന്നു റേഡിയോയിൽ. അവർ കേരളത്തിലെ കുട്ടിക്കാലത്തെപ്പറ്റി പറയുകയായിരുന്നു.

പ്രസ്തുത ഇന്റർവ്യൂ ഇപ്പോഴും സ്റ്റേഷന്റെ വെബ്‌സൈറ്റിൽ ഉണ്ട്.

indianapublicmedia.org/profile

@praveen That page's content can be still read if you use FireFox with NoScript extension or a text-mode web browser (lynx, elinks, w3m).

ഊരു തെണ്ടാനിറങ്ങിയതാണ്. വണ്ടി ഓടിച്ചോടിച്ചു പോയ്ക്കൊണ്ടിരിക്കുമ്പോ ഒരു കുട്ടിക്കരടി റോഡിനു കുറുകേ ഓടി.

Sajith boosted

ഇന്നു് മൂന്നരക്ക് #ഡെബ്കോണ്‍ഫ്20 യില്‍

സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം

debconf20.debconf.org/talks/78

@subins2000 അന്നൊരു കൊറോണയില്ലെങ്കിൽ തീർച്ചയായും കൊച്ചിയിൽ വരാൻ ശ്രമിക്കും!

പുട്ടാലു മാമൻ @aashiks മടയടച്ചു സ്ഥലം വിട്ടതിൽ വിഷമമുണ്ട്. നല്ലൊരു അയൽക്കാരനായിരുന്നു.

എങ്കിലും അദ്ദേഹത്തിന്റെ താൽപ്പര്യം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

@subins2000 തിരക്കായിപ്പോയി, എല്ലാം മിസ്സായി. നാളെയും മിസ്സാവും. 😞

ടോക്ക് എല്ലാം നന്നായി നടന്നോ?

Sajith boosted

വ്യാഴം മുതല്‍ ശനി വരെ #ഡെബ്കോണ്‍ഫ്20 പരിപാടികള്‍ മലയാളത്തിലും ഉണ്ടായിരിക്കും, സമയം അറിയാന്‍ debconf20.debconf.org/schedule നോക്കാം.

@milcom @Remiya കാനൺ 70-200mm "L" സീരീസ് ലെൻസാണെന്നു തോന്നുന്നു. ഇത് നല്ലൊരു പോർട്രെയിറ്റ് ലെൻസാ. സ്പോർട്ട്സ് ലെൻസിന് ഇതിലും നീളമുണ്ടാവും.

ഫോട്ടോഗ്രഫറുടെ രണ്ടാം കാമറയാവും.

Sajith boosted

Today, at DeepRoot GNU/Linux, we complete 20 years of building, selling, supporting and advocating #FreeSoftware and #GNU/#Linux.

Please do visit the brief timeline we've published at:

20.deeproot.in.

I'm looking forward to using this occasion to discuss software freedom, self-hosting, building / running a free software business and so much more.

ടൊറോന്റോയുടെ ഒരു വിശേഷം പല മുക്കിലും മൂലയിലുമുള്ള കഞ്ചാവു മണമാണ്. കാര്യങ്ങളിൽ കൂടുതൽ സ്വയം പര്യാപ്തത വരുത്താനായിരിക്കണം ഇവിടെയടുത്തൊരു പാർക്കിൽ ഒരു തക്കാളിച്ചെടിയുടെ അടുത്ത് ഒരു കഞ്ചാവു ചെടിയും ആരോ നട്ടിട്ടുണ്ട്.

അജ്ഞാതരായ കഞ്ചാവു കൃഷിക്കാരേ, നിങ്ങൾക്കു ഭാവുകങ്ങൾ! നിങ്ങളുടെ അധ്വാനഫലമായി കാനഡയുടെ ദേശീയ ചിഹ്നം മേപ്പിളിൽ നിന്നു മാറി കഞ്ചാവാകുന്ന ദിനം വിദൂരമല്ല!

@milcom @vu3rdd അവരോടു തന്നെ ചോദിച്ചു നോക്കൂ. സപ്പോർട്ട് എങ്ങനെയുണ്ടെന്നും അറിയാമല്ലോ.

@milcom ഫാസ്റ്റ്മെയിലിനെപ്പറ്റി നല്ല അഭിപ്രായമാണ് കേട്ടിട്ടുള്ളത്.

lobste.rs/s/2lbraa/which_email

@vu3rdd ഉപയോഗിക്കുന്നത് അതാണ്. എനിക്ക് എല്ലാത്തിനും കൂടി ഒരു hcoop.net അക്കൗണ്ട് ഉണ്ട്. അല്ലെങ്കിൽ ഫാസ്റ്റ്മെയിൽ നോക്കിയേനെ.

Sajith boosted

#ഡെബിയന്‍ കോണ്‍ഫറന്‍സില്‍ ആദ്യമായി മലയാളവും

ഓഗസ്റ്റ് 27, 28, 29

#ഡെബ്കോണ്‍ഫ് #സ്വതന്ത്രസോഫ്റ്റ്‌വെയര്

കൂടുതല്‍ അറിയാന്‍ debconf20.debconf.org/schedule

Alright. 

@aashiks Understood.

Take care! See you in the real world someday.

ടൊറോന്റോയിൽ കണ്ടത്

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.