Show more
Sajith boosted

പഴേ മണിപ്രവാളം സ്കീമിനെ ആധാരമാക്കി ഒരു സന്ദേശകാവ്യം എഴുതാൻ പ്ലാനുണ്ടു്. കോഡ് സമയത്ത് കമ്മിറ്റ്‌ ചെയ്യാൻ പറ്റാത്തതിനാൽ അങ്ങ് ഫിലാഡൽഫിയയിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ ഡെവലപ്പറണ്ണനു നാട്ടിൽ ഫ്ലാറ്റിന്റെ പതിന്നാലാം നിലയിൽ താമസിക്കുന്ന കാമുകിക്ക് ആനസൈറ്റിലൂടെ DM അയക്കുന്നതാണു ഇതിവൃത്തം. മെസേജ് പാക്കറ്റിനൊപ്പം കയറിക്കൂടിയ ഒരു ട്രാക്കിങ് പാക്കറ്റ് താൻ കടന്നുപോയ ISO/OSI ലയറുകളെപ്പറ്റിയും റൂട്ടറുകൾ, സ്വിച്ചുകൾ, DNS സെർവർ, ഡൗൺ ഓഷ്യൻ OFC ആദിയായവയെപ്പറ്റി വർണ്ണിക്കുന്നതാണു പൂർവ്വഭാഗം.

Sajith boosted
Sajith boosted

Write Freely, the open source federated version of write.as, has just got its first release:

github.com/writeas/writefreely

The official Write Freely site is here:

writefreely.org/

Write Freely federates with ActivityPub so you can follow its blogs from the fediverse.

There should be an official launch announcement soon by the official blog at @writefreely

Sajith boosted

മരം
ഫ്ലോയം, ഫൈലം, കോളൻകൈമ, സ്ക്ലീറൻകൈമ എന്നിവയെക്കുറിച്ച് സ്കൂളിലായിരുന്നപ്പോൾ കഷ്ടപ്പെട്ടാണ് പഠിച്ചത്. ആ സമയം കൊണ്ട് ഈ പുസ്തകം വായിച്ചിരുന്നെങ്കിൽ എന്ന് ഞാനിപ്പോൾ അലോചിക്കുകയാണ്. അടിസ്ഥാന പാഠങ്ങളിൽ തുടങ്ങി, മരക്കണക്ക്, മരപ്പണി, മരക്കഴുത, മരമാക്രി എന്നുവേണ്ട മരവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ഇതിലുണ്ട്. മരം വെട്ടേണ്ടതെങ്ങനെ, മരം വെട്ടിയിട്ട് ഫോറസ്റ്റ്കാർ പിടിച്ചാൽ എങ്ങനെ ഊരിപ്പോരാം, ഊരിപ്പോരാൻ പറ്റില്ലെങ്കിൽ എത്രനാൾ അകത്ത് കിടക്കണം എന്നെല്ലാം മനോഹരമായി വിശദീകരിക്കുന്നു.

Sajith boosted

പരിണാമം
ഡാർവിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്നു കാണിക്കാൻ വേണ്ടി എഴുതിയ ഒരു പുസ്തകം. ഓവറാക്കി ചളമാക്കി എന്നു പറഞ്ഞാൽ മതി. ഒരു നായ ഒറ്റ ജനറേഷനിൽ മനുഷ്യനായി എന്നൊക്കെ പറഞ്ഞാൽ പരിണാമ സിദ്ധാന്തത്തിന് ഉള്ള വില പോലും പോകും.

Sajith boosted

മരുന്ന്
ഒരു മരുന്ന്, ഗവേഷണത്തിൽ തുടങ്ങി, ട്രയൽ, മാർക്കറ്റിങ് വരെയുള്ള വിവിധ ഘട്ടങ്ങളെ വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. മരുന്ന് ട്രയലുകളിൽ ഉപയോഗിക്കുന്ന ബ്ലൈൻഡ് ടെസ്റ്റ്, ഡബിൾ ബ്ലൈൻഡ് ടെസ്റ്റ് (അന്ധരായ വിദഗ്ദരെക്കൊണ്ട് ചെയ്യിക്കുന്ന ചില ടെസ്റ്റുകളാണിവ) ഒക്കെ നന്നായി വിവരിച്ചിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന വ്യാജവൈദ്യന്മാർ ഉള്ള ഇക്കാലത്ത് വായിച്ചിരിക്കേണ്ട് ഒരു പുസ്തകമാണിത്. ഗ്രന്ഥകാരന്റെ ഫീൽഡിലുള്ള വൈദഗ്ദ്യം പുസ്തകത്തിലുടനീളം കാണാം.

അമ്മേ നോക്കൂ, ആന സൈറ്റിൽ ട്രാക്കറുകളൊന്നുമില്ല, പരസ്യങ്ങളുമില്ല

വെറും സൗഹൃദ സല്ലാപം മാത്രം

സിമ നെഹ്രു ആരാന്നു മനസ്സിലായവരൊന്നും മിണ്ടരുത്

വർഷത്തിൽ രണ്ടു തവണ ഘടികാരങ്ങളിലെ സമയം മാറ്റുന്ന വിചിത്രമായ ഒരാചാരം അമേരിക്കൻ ഐക്യനാടുകളിൽ പാലിക്കാറുണ്ട്. ഇതനുസരിച്ച് കഴിഞ്ഞയാഴ്ച സമയം മാറ്റി. ഇപ്പോൾ വൈകുന്നേരം അഞ്ചരയാവുമ്പോഴേയ്ക്കും കൂരിരുട്ടാണ്.

ധാരാളിയായി അഞ്ചു വർഷത്തേയ്ക്ക് ആന സൈറ്റ് ഡൊമൈൻ റിന്യൂ ചെയ്യാമെന്നുള്ള എന്റെ സ്വപ്നം തകർന്നടിഞ്ഞു. എന്തായാലും 2020 വരെ റിന്യൂ ചെയ്തിട്ടുണ്ട്.

ഭാവിയിൽ ഐ പി എഫ് എസ്, ഡാറ്റ് മുതലായ ഡിസ്ട്രിബ്യൂട്ടഡ് പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് നമ്മളീ കൊള്ളക്കാരെ തോൽപ്പിക്കും.

ആന സൈറ്റ് ഡൊമൈൻ ഒരു വർഷത്തേയ്ക്ക് റിന്യൂ ചെയ്യാൻ 19.99 ഡോളർ
രണ്ടു വർഷത്തേയ്ക്ക് 69.74 ഡോളർ
മൂന്നു വർഷത്തേയ്ക്ക് 104.61 ഡോളർ
നാലു വർഷത്തേയ്ക്ക് 139.48 ഡോളർ
അഞ്ചു വർഷത്തേയ്ക്ക് 174.35 ഡോളർ

ഇതെന്തൊരു കണക്ക്, എന്റെ പറക്കും നൂൽപ്പുട്ട് മുത്തപ്പാ! 🤔

ആന സൈറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി കൺഫ്യൂഷൻ ആയിരിക്കുന്നവർക്കായി ഇതാ ഒരു മാസ്റ്റഡോൺ ക്വിക്ക് സ്റ്റാർട്ട് ഗൈഡ്:

blog.joinmastodon.org/2018/08/

Sajith boosted

പ്രേമലേഖനം
പ്രേമലേഖനം എങ്ങനെയെഴുതണം എന്നുള്ളതിനെക്കുറിച്ച് ബേപ്പൂർ ഭരിച്ചിരുന്ന ഒരു സു‌‌ൽത്താനെഴുതിയ പുസ്തകം. പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് മനസ്സിൽ കണ്ട് എഴുതിയതു കാരണം ഇതിൽ പറഞ്ഞിട്ടുള്ള മാർഗ്ഗങ്ങൾ വല്ല ഉട്ടോപ്പിയൻ പെങ്കുട്ടികളെ വലവീശാൻ മാത്രമേ പറ്റൂ.
റാൻഡം വാക്കുകൾ എടുത്ത് അവ തമ്മിൽ ചില പ്രത്യേക ക്രൈറ്റീരിയകൾ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നതിലൂടെ ക്രിയേറ്റിവിറ്റി ഉണ്ടാകും എന്ന് Edward de Bono പറഞ്ഞത് ഈ പുസ്തകം വായിച്ചിട്ടായിരിക്കണം.

അയ്യോ അമ്മേ വീണ്ടും പേടിയാവുന്നു!

അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും, നിങ്ങടെ ആശ തീരും എന്നൊരു ഗാനം പണ്ടോറ ഡോട്ട് കോമിലൂടെ ഒലിച്ചെത്തിയപ്പോൾ ഞാനതിൽ ലയിച്ചിരുന്നു പോയി

ഇനി ഞാനുറങ്ങട്ടെ. രാവിലെ എണീറ്റിട്ട് ഒരു പൈനായിരം ഹാപ്പി ദിവാളി ഇമെയിലുകൾ ഡിലീറ്റ് ചെയ്യാനുള്ളതാണ്. ഉന്മേഷത്തോടെ ഉണരണം.

വർത്തമാനകാല കേരളത്തിന്റെ സ്ഥിതിയെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന ഒരു സാധാരണ മലയാളിയുടെ രോദനമാണ് നിങ്ങളീ കേട്ടുകൊണ്ടിരിക്കുന്നത്

ആആആആആആആആആ

ജി വിവേകാനന്ദന്റെ കള്ള്
പി വത്സലയുടെ നെല്ല്
കാക്കനാടന്റെ വസൂരി
പുനത്തിലിന്റെ മരുന്ന്
കേശവദേവിന്റെ ഭ്രാന്താലയം
വൈ മു ബ യുടെ പ്രേമലേഖനം
കെ സുരേന്ദ്രന്റെ കാട്ടുകുരങ്ങ്
എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ
എം പി നാരായണപിള്ളയുടെ പരിണാമം
ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത്
ഓ വി വിജയന്റെ ധർമപുരാണം
സക്കറിയയുടെ പ്രെയ്‌സ് ദ ലോർഡ്
എൻ പി മുഹമ്മദിന്റെ മരം
ഉറൂബിന്റെ സുന്ദരന്മാരും സുന്ദരികളും
മുട്ടത്തു വർക്കിയുടെ പാടാത്ത പൈങ്കിളി

ഇതിനെല്ലാം പ്രൈം ജ്യോതി എഴുതുന്ന റിവ്യൂ വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുവാണ്

ആന സൈറ്റിലെ ഏറ്റവും ജൂനിയർ ആയ അംഗം ജോയിൻ ചെയ്തിരിക്കുന്നു.

അമേരിക്കയിൽ പതിമൂന്നു വയസ്സാവാത്തവരുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടി "കോപ്പാ" (COPPA) എന്നൊരു നിയമമുണ്ട്. കേരളാ പോലീസ് ആ കോപ്പിലെ നിയമം ഉപയോഗിച്ച് എന്നെ പിടികൂടി ഇടിക്കുമോ എന്നു പേടിയുണ്ട്.

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.