Show more

കഥാപുരുഷനെ മുസ്ലിം മത വിശ്വാസികൾ ഭൂരിപക്ഷമായ മലേഷ്യയിലും കണ്ടവരുണ്ട്!

ശരിക്കും ജ്ജ് ഹനുമാനാണോ അതോ സുലൈമാനാണോ പഹയാ ?

ക്വാല ലംപൂർ ശലഭോദ്യാനത്തിലെ
ഈ പൂമ്പാറ്റയ്ക്ക് എന്റെ വിയർപ്പിലെ ലവണാംശം ഇഷ്ടപ്പെട്ടിട്ടാണെന്നു തോന്നുന്നു വിടാതെ കൂടെ കൂടി.

മിന്നെസൊട്ടയിലെ ഒരു കാട്ടിലൊരിടത്ത് പട്ടിയുടെ (?) അപ്പിയിൽ കൂടിയിരുന്ന് ലവണാംശം നുകർന്നിരുന്ന അഞ്ചാറു ശലഭങ്ങളെയാണ് ഈയവസരത്തിൽ എനിക്കോർമ്മ വന്നത്.

en.wikipedia.org/wiki/Mud-pudd

ട്രമ്പേട്ടന് സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടുന്ന ആ ദിവസം വരുന്നതിനായി ഞാൻ കണ്ണിൽ മണ്ണെണ്ണയൊഴിച്ച് കാത്തിരിക്കും!

ഇല്ലോളം വൈകിയാണേലും വന്നു

തൊണ്ടവേദനയും മൂക്കടപ്പും ജലദോഷവും

മരുന്നടിച്ചു കിറുങ്ങിയിരിക്കുന്നു

Tumblr ന്റെ പോളിസി മാറ്റങ്ങൾ കാരണം കുറേയാളുകൾ ചില മാസ്റ്റഡോൺ ഇൻസ്റ്റൻസുകളിലേയ്ക്ക് ചേക്കേറിയിട്ടുണ്ട്.

blog.joinmastodon.org/2018/11/

അതുകൊണ്ടായിരിക്കണം കുറെ അഡൾട് കണ്ടെന്റ് നമ്മുടെ ഫെഡറേറ്റഡ് ടൈംലൈനിൽ വരുന്നുണ്ട്. രണ്ടിൻസ്റ്റൻസുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഒരു റിലേ (relay.mastodon.host) തൽക്കാലം ഡിസേബിൾ ചെയ്തു. വേറെ രണ്ടു റിലേ (relay.photog.social, relay.linux.pizza) എനേബിൾ ചെയ്തു.

@subins2000 റിപ്പോർട്ട് ചെയ്ത രണ്ടക്കൗണ്ടുകൾ സൈലൻസ് ചെയ്തു.

നന്ദി, സുബിൻ!

അമേരിക്ക 9/11 നു ശേഷം 5.9 ട്രില്ല്യൺ ഡോളർ യുദ്ധത്തിനായി ചെലവാക്കിയിട്ടുണ്ടു പോലും. ചെലവാക്കിയതെല്ലാം ചെല "വായിൽ" പോയി. 480,000 ആളുകളെയെങ്കിലും കൊന്നൊടുക്കി.

watson.brown.edu/costsofwar/

സന്തോഷമായില്ലേ ബുഷേട്ടാ, ഒബാമയേട്ടാ, ട്രംപേട്ടാ?

Sajith boosted

പ്രതീക്ഷകളുടെ അമിതഭാരം ഇറക്കിവെച്ചാൽ ആന സൈറ്റ് വൻ സംഭവമാണ്

Sajith boosted

ഇവിടാരുമില്ലേ? മനുഷ്യനെ വിളിച്ചുകയറ്റിയിട്ട്... ഇതൊരുമാതിരി...

Sajith boosted

ഇതെന്താ സംഭവം?

സിമ നെഹ്രു അക്കൗണ്ട് ഡിലീറ്റ് ചെയ്തു സ്ഥലം വിട്ടു 😢

ഞാനിതെങ്ങനെ സഹിക്കും 😭

ഞാൻ സഹിച്ചാലും അഖിലനിതെങ്ങനെ സഹിക്കും 😭 😭 😭

@akhilan

എന്നാൽ ഞാനൊരു കാര്യം പറയാം

ഞാൻ പുലിമുരുകൻ കണ്ടിട്ടില്ല
ഞാൻ ബാഹുബലിയും കണ്ടിട്ടില്ല

ശ്രീലങ്കൻ കൂലിവണ്ടിയിലെ ബുദ്ധൻ.

ആന സൈറ്റിൽ ജോയിൻ ചെയ്യുന്ന @kocheechi ചിത്രകാരന്റെ ഭാവനയിൽ

@primejyothi @syam

തുരുരൂരൂരൂ രൂരൂരൂരൂ രൂരൂരൂ രൂ

എന്നൊരു പാട്ടാണിപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത്

അവധി കഴിഞ്ഞു മൂർത്തശരീരം തിരിച്ചെത്തി പണിസ്ഥലത്തെ കസേരയിൽ കുത്തിയിരിപ്പുണ്ട്. മനമങ്ങുതന്നെ.

എനിക്കിപ്പം നാട്ടിൽ പോണം! 😭

പൊന്മുടി എന്നു പേരുള്ള ഒരു പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രവും സന്ദർശിക്കാനിടയായി

മല്ലങ്കാണിയായിരുന്നു വഴികാട്ടി. ഉദ്ദേശം എഴുപതു വയസ്സായിട്ടുണ്ടാവും. ചെരുപ്പിടാറില്ല. എഴുത്തും വായനയും പഠിച്ചിട്ടില്ല. (മകൻ നാലാം ക്ലാസ് വരെ പഠിച്ചു. ചെറുമകൻ ഇപ്പോൾ ഏഴിൽ.)

മൂന്നാലു വർഷം മുൻപ് ഏതാനും സാഹസികരായ ചെറുപ്പക്കാർ മരിച്ചതിനെത്തുടർന്ന് വനം വകുപ്പുകാർ ആയിരം രൂപ പ്രവേശന ഫീ വാങ്ങി കാണിക്കാരനായ ഒരു വഴികാട്ടിയെയും ഏർപ്പാടാക്കിയിട്ടാണ് സന്ദർശകരെ അങ്ങോട്ടു വിടുക. അതീന്ന് മല്ലങ്കാണിക്ക് മുന്നൂറ്റമ്പതു രൂപ കിട്ടും.

പ്രകൃതിരമണീയമായ മറ്റൊരു നല്ല ഇത്: തിരുവനന്തപുരം ജില്ലയിലെ വാഴ്വന്തോൾ.

മൂന്നാമത്തെ പടത്തിലെ സ്ഥലത്ത് വെള്ളത്തിലിറങ്ങി കൗപീനധാരിയായി സ്നാനം ചെയ്യാൻ അവസരമുണ്ടായി എന്നു നിങ്ങളെയെല്ലാം അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്.

ആകെ മൂന്നേ മൂന്ന് അട്ടകൾ മാത്രമേ കാലിൽ കടിച്ചുള്ളൂ.

സ്ഥലം വില്ലേജാപ്പീസറുടെ സ്വഭാവ സർട്ടിഫിക്കറ്റും മലയാളത്തിൽ സ്വന്തമായി എഴുതിയ അഞ്ഞൂറക്ഷരങ്ങളിൽ കവിയാത്ത ഒരു ടൂട്ടും കൊണ്ടുവന്നാൽ ആന സൈറ്റിൽ അംഗമായി രജിസ്റ്റർ ചെയ്യാം എന്നൊരു നയം കൊണ്ടു വരേണ്ടിയിരിക്കുന്നു.

ആന സൈറ്റിൽ അനാവശ്യമായി ഇംഗ്ലീഷ് സംസാരിക്കുന്നവരെ തല മൊട്ടയടിച്ചു കഴുതപ്പുറത്തിരുത്തി നാടുനീളെ പെരുമ്പറ മുഴക്കി കൊണ്ടുനടക്കണമെന്നും എനിക്കാഗ്രഹമുണ്ട്.

പ്രകൃതിരമണീയമായ നല്ല ഒരു ഇത്

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network