Show more

പുതിയ രണ്ടു മെമ്പർമാർ ആന സൈറ്റിൽ ചേർന്നിട്ടുണ്ട്: @cibu @anilalex

രണ്ടാൾക്കും സ്വാഗതം!

അഖിലന്റെ ഇൻവൈറ്റ് ലിങ്ക് വഴിയാണ് വന്നിരിക്കുന്നത്. രണ്ടാളും വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ അഖിലൻ ഉത്തരവാദിയായിരിക്കും.

🙈 🙉 🙊

Sajith boosted

NPTEL ജനുവരി ബാച്ചിൽ കുറേ കോഴ്സുകൾ തുടങ്ങുന്നുണ്ടു്.
മിക്കതിന്റേയും ലാസ്റ്റ് ഡേറ്റ് ഓഫ് എൻറോൾമെന്റ് ഇന്നു (ഫെബ് 4) അഞ്ചു മണിക്കാണു്‌.

onlinecourses.nptel.ac.in/

#സമൂഹനന്മ

Sajith boosted

സ്വതന്ത്ര സോഫ്റ്റ്‌വെയർ ലൈസൻസിൽ ലഭ്യമായ ഏതെങ്കിലും മലയാളം നിഘണ്ടു ഉണ്ടോ? വാക്കുകൾ മാത്രം കിട്ടിയാൽ മതിയാകും. ഇല്ലെങ്കിൽ മലയാളം വികിപിടിയ മുഴുവൻ download ചെയ്ത് ഉണ്ടാക്കിയാലോ എന്നാലോചിക്കുന്നൂ..

സ്ട്യുട്ട് പുരയിടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ:

dnr.wi.gov/files/PDF/pubs/pr/P

ഹെലന്റെ മകളാണ് ബുക്‌ലെറ്റ് ഉണ്ടാക്കിയത്, അവരുടെ മക്കൾക്കും ചെറുമക്കൾക്കും സുഹൃത്തുക്കൾക്കുമായി. ചോദിച്ചപ്പോൾ എനിക്കും ഒരു കോപ്പി തന്നു.

തെണ്ടിത്തിരിഞ്ഞു നടക്കലിന്റെ ഓർമ്മയ്ക്കായാണ് പടമെടുക്കാറ്. ആർക്കെങ്കിലും ഗുണമായെന്നറിഞ്ഞപ്പോൾ സന്തോഷമായി. 🙂

ഇന്നലെ ഒരു ബുക്ക്ലെറ്റ് പോസ്റ്റുമാൻ കൊണ്ടുവന്നു. ഞാനെടുത്ത കുറച്ചു പടങ്ങൾ അതിൽ പ്രിന്റ് ചെയ്തു വന്നിട്ടുണ്ട്. 🙂

ചിത്രങ്ങൾ വിസ്കോൺസിനിലെ Stute Homestead എന്നൊരു സ്ഥലത്തു വെച്ചെതെടുത്തതാണ്. പണ്ടൊരു കൃഷിയിടമായിരുന്നു.
അവിടെ 1921 ഇൽ ജനിച്ചു വളർന്ന ഹെലൻ സ്റ്റുട്ടിന്റെ കുറിപ്പുകളാണ് പുസ്തകത്തിൽ. "In Her Own Words" എന്നാണ് ബുക്‌ലെറ്റിന്റെ പേര്. ഇന്നാ ഫാം വിസ്കോൺസിൻ നാച്ചുറൽ റിസോഴ്സ്സ് ഡിപ്പാർട്മെന്റിന്റെ സംരക്ഷണത്തിലാണ്.

അന്നെടുത്ത പടങ്ങൾ ഇവിടയുണ്ട്:

flickr.com/photos/sajith/album

അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ 

ഞാൻ പോലും ഒരു കച്ചേരിക്കു പോയി. ഇന്നലെ രാത്രി.

Sajith boosted

ബാറ്റ്മാൻ ബിറ്റിഎമ്മിൽ നിന്ന് എച്ചെസ്സാറിലേക്ക് ബാറ്റ്പോഡിൽ കത്തിച്ച് പോവുകയാണ്. പെട്ടെന്നൊരുത്തൻ കഷ്ടപ്പെട്ട് കാറിൽ പുറേകേ പോയി ഗ്ലാസ് താഴ്ത്തി വിളിക്കുന്നു..

ചേട്ടാ... ദുപ്പട്ട...

Sajith boosted

ഇന്ന് "മോഹനം" രാഗത്തിൽ മുങ്ങി കുളിക്കാൻ തീരുമാനിച്ചു. മധുരൈ മാണി ഐയ്യരുടെ "രാഗം താനം പല്ലവിയിൽ" നിന്നും തുടങ്ങാൻ തീരുമാനിച്ചു.

youtube.com/watch?v=NSE9MVJUfp

ഇന്ത്യൻ രാഷ്ട്രീയം 

അമേരിക്കൻ രാഷ്ട്രീയം 

അമേരിക്കൻ രാഷ്ട്രീയം 

അമേരിക്കൻ രാഷ്ട്രീയം 

മിവി ബ്രൗസറിൽ തുറന്നപ്പോൾ:

136 requests
21.44 MB / 12.38 MB transferred
Finish: 2.75 min

ആന സൈറ്റ് ബ്രൗസറിൽ തുറന്നപ്പോൾ:

64 requests
4.33 MB / 2.94 MB transferred
Finish: 1.76 min

ഇതൊന്നും ശരിയല്ല. നമ്മുടെ സോഷ്യൽ നെറ്റ്വർക്കിംഗ് വെബ് സൈറ്റുകളുടെ വൃഥാസ്ഥൂലതയിൽ ഞാൻ ആശങ്കാകുലനാണ്.

ഞാൻ പത്രമൊന്നും വായിക്കാത്ത ആളാണെന്ന് അഖിലനു മനസ്സിലായെന്നു തോന്നുന്നു.

വളരെ കൃത്യമായ നിരീക്ഷണമാണത്. അദ്ദേഹം ബുദ്ധിജീവിയാണെന്നുള്ള കാര്യത്തിൽ എനിക്കിപ്പോൾ അല്പം പോലും സംശയമില്ല.

അന്റാർട്ടിക്ക പോയെന്നു തോന്നുന്നു. രണ്ടു ദിവസം കഴിഞ്ഞ് മെല്ലെ പുറത്തോട്ടു തലയിട്ടു നോക്കിയപ്പോൾ കാണാനില്ല.

ഇന്നു രാവിലെ മൈനസ് പത്തു ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. മഞ്ഞെല്ലാം വാരിക്കളഞ്ഞ് പൗരധർമ്മം നിർവഹിച്ചിട്ടുണ്ട്.

മനോരമ പറയുന്നു: "കൊടും തണുപ്പിൽ യുഎസ്; ഷിക്കാഗോയിൽ താപനില –21, മലയാളികളും ദുരിതത്തിൽ"

us.manoramaonline.com/us/2019/

ഞങ്ങക്കിവിടെ ദുരിതമൊന്നുമില്ലല്ലോ? സുഖമായി വീട്ടിനകത്തിരുന്നു പണിയെടുക്കുവാണല്ലോ? 🤔

സമയമാം രഥത്തിൽ ഗൂഗിൾ പ്ലസ് പോവാണ്

😭 😭 😭

support.google.com/plus/answer

പ്ലസിന്റെ നല്ല കാലത്തു പോലും ആൾക്കാരൊക്കെ കുറവായിരുന്നെങ്കിലും നല്ല രസമായിരുന്നു.

മനുഷ്യസൃഷ്ടികളിൽ അനശ്വരമായി ഒന്നുമില്ലെന്നാണ് ഇതിൽ നിന്നു നമുക്കു പഠിക്കാനുള്ള പാഠം.

കമോൺഡാ ആപ്പിളെ! ഇടിച്ച് ഫേസ്ബുക്കിന്റെ പരിപ്പിളക്ക്!

bloomberg.com/news/articles/20

🍿 🍿🍿

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.