Show more
Sajith boosted

സ്വതന്ത്ര സോഫ്റ്റ്‌വെയറോ അതോ സോഫ്റ്റ്‌വെയർ ആസ് എ സർവീസോ,
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രവർത്തകനും ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർ കമ്പനിയായ സെറോധയുടെ CTOയും ആയ ഡോ.കൈലാഷ് നാഥ് എഴുതുന്നു.

blog.smc.org.in/sass-or-foss/

Sajith boosted

Happy to announce the release of Indic-En v2.0 ! 🍾🎉

* Hover text to see the original text
* Restore page without refresh
* Performance Improvements

Available now on both @firefox@twitter.com & @ChromiumDev@twitter.com derivatives

, ,
, ,

Sajith boosted

ആട് ജീവിതം

മലയാട്, വരയാട് (തദ്ദേശീയത - നീലഗിരി), കോലാട്, ചെമ്മരിയാട്, ബലിയാട്, ചാഞ്ചാട്, സ്കിപ് ആട് (തദ്ദേശീയത - യുട്യൂബ്), കുട്ടനാട് എന്നിങ്ങനെ പലവിധത്തിലുള്ള ആടുകളെക്കുറിച്ച് വർഷങ്ങളായി പരീക്ഷിച്ച് നീരീക്ഷിച്ച് എഴുതിയ ഒരു മനോഹര പുസ്തകം. ആടിനെ പട്ടിയാക്കുന്ന വിധം, ആടിനെ ബിരിയാണിയാക്കുന്ന വിധം ഒക്കെ മനോഹരമായ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. കാനനച്ചോലയിൽ ആടുമേയ്ക്കുന്നതെങ്ങനെ എന്നു വരെ ഉണ്ടെന്നു പറഞ്ഞാൽ പുസ്തകത്തിൽ എന്തുമാത്രം വിവരങ്ങൾ ഉണ്ടെന്നു മനസ്സിലാകുമല്ലോ.

Sajith boosted

നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. കാരണം ഇവിടെ നാം അഭിസംബോധന ചെയ്യുന്നത്, കേവലം സാങ്കേതികതയുടെയോ, കമ്പനികളുടെ വിശ്വാസ്യതയുടെയോ കാര്യമല്ല. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള ശരിയായ മാര്‍ഗങ്ങള്‍ ഗവണ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തെയാണ്. കോവിഡ് പ്രതിരോധത്തില്‍ മാത്രമല്ല, വിവരഭരണകര്‍തൃത്വത്തിലും (Data Governance) ഇന്ത്യക്കു മാതൃകയാകാന്‍ നമുക്ക് കഴിയണം.

doolnews.com/srinklr-controver

Sajith boosted

കമ്മ്യൂണിറ്റി കിച്ചൻ എന്ന ആശയം വളരേ നല്ലതാണെന്നും കോവിഡിനു ശേഷവും തുടരണമെന്നുമാണ് എന്റെ അഭിപ്രായം. നല്ലൊരു നേതൃത്വവും ഘടനയും ഉണ്ടായാൽ ഉഗ്രൻ പരിപാടിയാണിത്.

ഫൂഡ് വേസ്റ്റ് കുറയും
ഗുണനിലവാരത്തിനും വൃത്തിക്കും ഉത്തരവാദിത്വം ഉണ്ടാകും
പോഷകഗുണമുള്ള ആഹാരം എല്ലാവർക്കും ലഭ്യമാകും. എല്ലാവർക്കും കൃത്യമായ ഭക്ഷ്യപോഷണങ്ങൾ എത്തുന്നുവെന്ന് ഭരണതലത്തിൽ ഉറപ്പിക്കാനാവും
വീട്ടിലുണ്ടാക്കുന്നതിനേക്കാൾ ചിലവു കുറയും
സമൂഹത്തിൽ സന്നദ്ധപ്രവർത്തനം മെച്ചപ്പെടും

അദ്ധ്വാനിച്ചു ജീവിക്കുന്നവർക്ക് ഇതുകൊണ്ട് വലിയ ആശ്വാസമുണ്ടാകും

Sajith boosted

ഏതു രോഗാണു ഭയപ്പാടില്‍ വളര്‍ന്നാലും
ഏതു ലോക്ക്ഡ്-ഔട്ട് ലോകത്തില്‍ പുലര്‍ന്നാലും
കൈയിലുണ്ടാവട്ടെ സാനിറ്റൈസറിന്‍ വിശുദ്ധിയും
മാസ്ക്കും മമതയും ഒരിത്തിരി ശാസ്ത്രബോധവും.

ഈ ഫോറസ്റ്റു മുഴുവൻ വിജനതയാണല്ലോ

:sarscov2:

പാളിപ്പോയ അപ്പോളോ 13 ചന്ദ്രയാത്രയിൽ നിന്നുള്ള ചിത്രങ്ങൾ

nytimes.com/interactive/2020/0

കൊറോണ വൈറസിനെപ്പറ്റി കഴിഞ്ഞ അഞ്ചു മാസങ്ങളിൽ മനസിലായത്:

theguardian.com/world/2020/apr

:sarscov2:

Sajith boosted

കൊറോണയെടുത്ത വസന്തകാലം 🌷 :sarscov2:

അതിലും പഴയൊരു rückenfigur

പുലാങ്ങ് ഗ്രാമം
ഹിമാചൽ പ്രദേശ്
മേയ് 2005

Show thread

മറ്റൊരു പഴയ rückenfigur

ഗോകർണ
നവംബർ 2007

Show thread

ഒരു പഴയ rückenfigur

വാൽപാറൈ
ഏപ്രിൽ 2010

Show thread

ഇന്ന് സോഷ്യൽ ഐസൊലേഷൻ അന്വേഷിച്ച് നാലു മണിക്കൂർ വടക്കോട്ടു വണ്ടിയോട്ടിപ്പോവുകയുണ്ടായി. ആ പ്രദേശങ്ങളിൽ ഏപ്രിലിന്റെ ഈ തുടക്കത്തിലും തടാകങ്ങൾ തണുത്തുറച്ചും വനാന്തരങ്ങളിൽ മഞ്ഞു വീണും കിടക്കുന്നതായി കാണപ്പെട്ടു.

ഈ ചിത്രം rückenfigur എന്ന വിഭാഗത്തിൽ പെടും എന്ന വിവരം നിങ്ങൾക്കറിയാമോ?

en.wikipedia.org/wiki/R%C3%BCc

സോഷ്യൽ ഡിസ്റ്റൻസിങ്ങ് നടപ്പിനിറങ്ങിയപ്പോൾ കണ്ട കാഴ്ച്ചകൾ

ഞായറാഴ്ച്ച രാവിലെ മുതൽ ഉച്ച വരെ മഴ പെയ്തതിൽ പ്രതിഷേധിച്ച് വീണ്ടും തല മൊട്ടയടിച്ചു.

വസന്തം ശരിക്കും വരാറായി. നടപ്പിനിറങ്ങിയപ്പോ ധാരാളം പക്ഷികളെ കണ്ടു.

ഇതാ വധുവിനെ ആവശ്യമുണ്ടെന്ന് ഉച്ചത്തിൽ പരസ്യം ചെയ്യുന്ന ഒരു ചെഞ്ചിറകൻ കരിമ്പക്ഷി.

en.wikipedia.org/wiki/Red-wing

എന്നോട് "ഓഡ്രാ!" എന്നു പറഞ്ഞതാവാൻ സാധ്യതയില്ലെന്നു പറയുന്നില്ല.

സാഹസം ആരംഭിക്കട്ടെ!

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.