Show more

കനേഡിയൻ ചൈനീസ് വംശജരെ വരുതിയിൽ നിർത്താൻ ചെനീസ് ഭരണകൂടം ശ്രമിക്കുകയാണെന്ന്.

globalnews.ca/news/6920433/chi

ഭീഷണിക്കെതിരെ തുറന്നു സംസാരിക്കുന്ന മുൻ മിസ് വേൾഡ് കാനഡ അനസ്റ്റാസ്യ ലിനിന് അഭിവാദ്യങ്ങൾ.

invidio.us/watch?v=fFqg8ZNtUlc

എല്ലാ മാന്യ ഫെഡിവേഴ്സ് അംഗങ്ങൾക്കും അഖിലൻ ദിനാശംശകൾ!

:akhilan: :akhilan2: :akhilan3: 🎂 🎉 🎈

Sajith boosted

അഖിലൻ ഓഷോയേപ്പോലെയാണ്. ജനിമൃതികൾക്കപ്പുറം അനന്തമായി അസ്തിത്വം കൊള്ളുന്ന ഒരു പ്രതിഭാസം.

അദ്ദേഹം ഈ ഗ്രഹം സന്ദർശിക്കാൻ തുടങ്ങിയ ദിനത്തിന്റെ സന്തോഷം അറിയിക്കുന്നു.

@libina_u @sajith @akhilan

ഞാൻ കാമറ ചൂണ്ടി നിന്നതീ മരമീവലിന് (tree swallow) ഇഷ്ടമായില്ലെന്നു തോന്നുന്നു. പറക്കുന്നതിന്റെ പടം കിട്ടി.

en.wikipedia.org/wiki/Tree_swa

എന്തൊരു ഭംഗി അതു പറക്കുന്നതു കാണാൻ!

കൊറോണക്കാലത്തെ നഗരം

Sajith boosted

XeTeX ഉപയോഗിച്ച് ടൈപ്സെറ്റ് ചെയ്ത പിഡിഎഫ് ഡോകുമെന്റിൽ നിന്ന് മലയാളം പോലുള്ള സങ്കീൎണ്ണലിപികളുടെ പാഠം (റ്റെൿസ്റ്റ്) കോപ്പി-പേസ്റ്റ് ചെയ്താൽ ശരിയായി കിട്ടുകയില്ല. ലിബ്രെഓഫിസിൽ തയ്യാറാക്കിയ ഡോകുമെന്റുകളിലും പ്രശ്നമുണ്ട്. ആ പ്രശ്നം ഇപ്പോൾ HarfBuzz പിന്തുണയുള്ള LuaTeX പരിഹരിച്ചിരിക്കുന്നു. luahbtex ഉപയോഗിച്ച് സായാഹ്ന ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഏ. ആര്‍. രാജരാജവൎമ്മയുടെ “ഭാഷാഭൂഷണം” പുതിയ പതിപ്പിൽ നിന്നും പാഠം കൃത്യമായി പകൎത്തിയെടുക്കാൻ സാധിക്കും: books.sayahna.org/ml/pdf/bbh-w

ഇവിടെ തൊഴിലാളികൾ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കു മാത്രം മേദിനാശംസക‌ൾ

:communism: :marx:

ബാകോ നാഷണൽ പാർക്കിലേയ്ക്ക് റോഡില്ല. ബോട്ടുമാർഗ്ഗമേ എത്തിപ്പെടാൻ പറ്റൂ. കുറേക്കൂടി ചിത്രങ്ങൾ.

en.wikipedia.org/wiki/Bako_Nat

(ഡിസമ്പർ 2018)

Show thread

ബാ‌കോ‌‌‌ നാഷനൽ പാർക്കിൽ കണ്ട താടിയുള്ള പന്നി

en.wikipedia.org/wiki/Bornean_

(ഡിസമ്പർ 2018)

Show thread

മലേഷ്യയിലെ ബാകോ നാഷനൽ പാർക്കിൽ കണ്ട മൂക്കൻ കുരങ്ങ്

en.wikipedia.org/wiki/Probosci

(ഡിസമ്പർ 2018)

മാസങ്ങൾ കഴിഞ്ഞിട്ടും മാനവരാശിയെ വിട്ടുപോകാത്ത കൊറോണ വൈറസിനോടു പ്രതിഷേധിക്കാനായി വീണ്ടും തല മൊട്ടയടിച്ചു.

:sarscov2:

അയ്യോ ഈ പാവം പണക്കാരുടെ കഷ്ടപ്പാടു കേട്ടു സങ്കടം വരുന്നു! 😢

(jwz.org/blog/2020/04/for-the-r വഴി)

ആയ കാലത്തൊരു ഐ റ്റീ വിദഗ്‌ദ്ധന്‍ ആവാൻ നോക്കാമായിരുന്നു. എന്നിട്ടിങ്ങനെയുള്ള അവസരങ്ങ‌ൾ വരുമ്പോ ഓരോ ഗുണ്ടിറക്കാമായിരുന്നു.

കഷ്ടമായിപ്പോയി.

Sajith boosted

സ്വതന്ത്ര സോഫ്റ്റ്‌വെയറോ അതോ സോഫ്റ്റ്‌വെയർ ആസ് എ സർവീസോ,
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രവർത്തകനും ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർ കമ്പനിയായ സെറോധയുടെ CTOയും ആയ ഡോ.കൈലാഷ് നാഥ് എഴുതുന്നു.

blog.smc.org.in/sass-or-foss/

Sajith boosted

Happy to announce the release of Indic-En v2.0 ! 🍾🎉

* Hover text to see the original text
* Restore page without refresh
* Performance Improvements

Available now on both @firefox@twitter.com & @ChromiumDev@twitter.com derivatives

, ,
, ,

Sajith boosted

ആട് ജീവിതം

മലയാട്, വരയാട് (തദ്ദേശീയത - നീലഗിരി), കോലാട്, ചെമ്മരിയാട്, ബലിയാട്, ചാഞ്ചാട്, സ്കിപ് ആട് (തദ്ദേശീയത - യുട്യൂബ്), കുട്ടനാട് എന്നിങ്ങനെ പലവിധത്തിലുള്ള ആടുകളെക്കുറിച്ച് വർഷങ്ങളായി പരീക്ഷിച്ച് നീരീക്ഷിച്ച് എഴുതിയ ഒരു മനോഹര പുസ്തകം. ആടിനെ പട്ടിയാക്കുന്ന വിധം, ആടിനെ ബിരിയാണിയാക്കുന്ന വിധം ഒക്കെ മനോഹരമായ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. കാനനച്ചോലയിൽ ആടുമേയ്ക്കുന്നതെങ്ങനെ എന്നു വരെ ഉണ്ടെന്നു പറഞ്ഞാൽ പുസ്തകത്തിൽ എന്തുമാത്രം വിവരങ്ങൾ ഉണ്ടെന്നു മനസ്സിലാകുമല്ലോ.

Sajith boosted

നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. കാരണം ഇവിടെ നാം അഭിസംബോധന ചെയ്യുന്നത്, കേവലം സാങ്കേതികതയുടെയോ, കമ്പനികളുടെ വിശ്വാസ്യതയുടെയോ കാര്യമല്ല. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള ശരിയായ മാര്‍ഗങ്ങള്‍ ഗവണ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തെയാണ്. കോവിഡ് പ്രതിരോധത്തില്‍ മാത്രമല്ല, വിവരഭരണകര്‍തൃത്വത്തിലും (Data Governance) ഇന്ത്യക്കു മാതൃകയാകാന്‍ നമുക്ക് കഴിയണം.

doolnews.com/srinklr-controver

Sajith boosted

കമ്മ്യൂണിറ്റി കിച്ചൻ എന്ന ആശയം വളരേ നല്ലതാണെന്നും കോവിഡിനു ശേഷവും തുടരണമെന്നുമാണ് എന്റെ അഭിപ്രായം. നല്ലൊരു നേതൃത്വവും ഘടനയും ഉണ്ടായാൽ ഉഗ്രൻ പരിപാടിയാണിത്.

ഫൂഡ് വേസ്റ്റ് കുറയും
ഗുണനിലവാരത്തിനും വൃത്തിക്കും ഉത്തരവാദിത്വം ഉണ്ടാകും
പോഷകഗുണമുള്ള ആഹാരം എല്ലാവർക്കും ലഭ്യമാകും. എല്ലാവർക്കും കൃത്യമായ ഭക്ഷ്യപോഷണങ്ങൾ എത്തുന്നുവെന്ന് ഭരണതലത്തിൽ ഉറപ്പിക്കാനാവും
വീട്ടിലുണ്ടാക്കുന്നതിനേക്കാൾ ചിലവു കുറയും
സമൂഹത്തിൽ സന്നദ്ധപ്രവർത്തനം മെച്ചപ്പെടും

അദ്ധ്വാനിച്ചു ജീവിക്കുന്നവർക്ക് ഇതുകൊണ്ട് വലിയ ആശ്വാസമുണ്ടാകും

Sajith boosted

ഏതു രോഗാണു ഭയപ്പാടില്‍ വളര്‍ന്നാലും
ഏതു ലോക്ക്ഡ്-ഔട്ട് ലോകത്തില്‍ പുലര്‍ന്നാലും
കൈയിലുണ്ടാവട്ടെ സാനിറ്റൈസറിന്‍ വിശുദ്ധിയും
മാസ്ക്കും മമതയും ഒരിത്തിരി ശാസ്ത്രബോധവും.

ഈ ഫോറസ്റ്റു മുഴുവൻ വിജനതയാണല്ലോ

:sarscov2:

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.