Show more

പ്രസ്തുത തടാകത്തിൽ നീന്താനിറങ്ങിയപ്പോൾ അതിന്റെ അടിത്തട്ടിൽ നിന്ന് ഒരു കണ്ണട കണ്ടുകിട്ടിയിരുന്നു.

Show thread

കഴിഞ്ഞ ദിവസം തോർത്തും ലൈഫ്ബോയ് സോപ്പുമായി മറ്റൊരിടത്തു പോയി.

ഒരു ദിവസം രാവിലെ എണീറ്റു നോക്കുമ്പോഴുണ്ട് ഫയർഫോക്സ് എന്റെ മൊബൈൽ ഡാറ്റ മുഴുവൻ തിന്നു തീർത്ത് അങ്ങനെ കുട്ടപ്പനായിരിക്കുന്നു.

ഫയർഫോക്സിൽ തുറന്ന ഏതു സൈറ്റാണ് ഡാറ്റ തീറ്റക്കാരൻ എന്ന് ഉറപ്പില്ല. തലേന്നു രാത്രി അവസാനം കണ്ടത് ഫോർവേഡ് ചെയ്തു കിട്ടിയ റെഡിറ്റിലെ ഏതോ പൂച്ച വീഡിയോ ആയിരുന്നു. അതു രാത്രി മുഴുവൻ ലൂപ്പ് ചെയ്തു കൊണ്ടിരുന്നതാവുമോ?

🤔

ഇനി പത്തു ദിവസം ഫോണിൽ മൊബൈൽ ഡാറ്റ ഇല്ലാതെ ജീവിക്കുന്ന മാതൃകാ യുവാവാകണം.

ടിക്ക്ടോക്ക് റിവേഴ്‌സ് എഞ്ചിനീയർ ചെയ്ത ഒരാളുടെ റെഡിറ്റ് കമന്റ്:

reddit.com/r/videos/comments/f

"TikTok is a data collection service that is thinly-veiled as a social network. If there is an API to get information on you, your contacts, or your device... well, they're using it."

ഒരു കഠിനാദ്ധ്വാനി

ഒരു നനഞ്ഞ വെളുപ്പാങ്കാലത്ത്

സക്കറേട്ടനെ പിടിക്കാനായി ആരോ പോസ്റ്ററടിച്ചിറക്കിയിട്ടുണ്ട്. മൂപ്പരെ കണ്ടാൽ വെളിയിലിറങ്ങി നടക്കുന്നതു സൂക്ഷിച്ചു വേണമെന്നു പറയണം.

ടൊറോണ്ടോയിൽ കണ്ടത്

നോട്ട് റ്റു സെൽഫ്: അടുത്ത പ്രാവശ്യം ഈ സ്ഥലത്തു പോവുമ്പം ഒരു തോർത്തും ഒരു ബാർ ലൈഫ്ബോയ് സോപ്പും കുറച്ചു കാച്ചിയ വെളിച്ചെണ്ണയും കൊണ്ടു പോണം.

കനോള നാമ്പു കുരുക്കും വയലുകൾ

Sajith boosted

Springer ലോക്ഡൗൺ പ്രമാണിച്ച് ഏതാണ്ട് പത്തഞ്ഞൂറ് ബുക്കുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ നൽകിയിട്ടുണ്ടു്. ഏതാണ്ട് ജൂലൈ അവസാനം വരെ ഈ സൗകര്യം ലഭ്യമാണു്.

വിഷയാധിഷ്ഠിതമായി തരം തിരിച്ച ബുക്കുകൾ ഇവിടെ കാണാം:

#സമൂഹനന്മ

hnarayanan.github.io/springer-

Sajith boosted

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: സ്വയംപൊക്കൽ

പ്രളയാനന്തരപുനർനിർമ്മിതിക്കായി ഐ.ടി.മിഷന്റെ നേതൃത്ത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സ്വതന്ത്രാനുമതിയിൽ കേരളം മാപ്പ് ചെയ്തെടുക്കാനുള്ള പദ്ധതിയാണു Mappathon Keralam.
അവരുടെ സൈറ്റിൽ ചെറുതായൊന്ന് ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ടു്.

mapathonkeralam.in/2020/06/16/

Sajith boosted

കോവിഡ്-19 സമയത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പുറത്തു് നിര്‍ത്തപ്പെടുന്നവരും

ഇന്ത്യൻ പൈറേറ്റ്സിന്റെ നിലപാട്
codema.in/d/fy4Hsok2/-/15

നിങ്ങളുടെ അഭിപ്രായം ഇവിടെയോ മുകളിലെ കണ്ണിയിലോ പറയാം.

Sajith boosted

Mural - Outline, Unfinished.

എട്ട് പത്ത് കൊല്ലത്തിനു ശേഷം വരയ്ക്കാൻ പെൻസിലെടുത്തു.

അരുതേ ആനകളെ ഉപദ്രവിക്കരുതേ 😰

"ക്ലിന്റൺ കാഷ്" എഴുതിയ പീറ്റർ ഷ്വൈസറുടെ പുതിയ പുസ്തകം, "പ്രൊഫൈൽസ് ഇൻ കറപ്ഷൻ" വായിക്കുകയായിരുന്നു. അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന അവസ്ഥയാണ്. പുസ്തകത്തിൽ വിഷയമായിരിക്കുന്നവർ:

- കമല ഹാരിസ്
- ജോ ബൈഡൻ
- കോറി ബുക്കർ
- എലിസബത്ത് വാറൻ
- ഷെറോഡ് ബ്രൗൺ
- ബേണി സാൻഡേഴ്സ്
- ആമി ക്ലൊബുച്ചർ
- എറിക് ഗാർസെറ്റി

പീറ്ററിന് റിപ്പബ്ലിക്കൻ പാർട്ടിക്കാരോടു പ്രത്യെകിച്ചു സ്നേഹമൊന്നുമില്ല. മുന്നത്തെ "സീക്രട്ട് എമ്പയേഴ്സ്"‌ എന്ന പുസ്തകത്തിൽ മിച്ച് മക്കോണലിനെയും ട്രമ്പിന്റെ മക്കളേയും പിടിയിട്ടിരുന്നു.

Sajith boosted

ജിസോക്കിന് സമാന്തരമായി ഗൂഗിളിന്റെ സീസൺ ഓഫ് ഡൊക്സിനും ഞാൻ മെന്റർ ചെയ്യുന്നുണ്ട്, ഗ്നോം അടക്കമുള്ള ഓപൺ സോഴ്സ് പ്രൊജെക്റ്റുകളിൽ സ്റ്റൈപൻഡോടെ ഡോക്യുമെന്റേഷൻ കോണ്ട്രിബ്യൂട്ട് ചെയ്യാനുള്ള അവസരമാണ്. കണ്ണി താഴെ ചേർക്കുന്നു

developers.google.com/season-o

പേറ്റന്റ് ട്രോളിനെ തുരത്തിയോടിച്ച ഫ്രീ സോഫ്റ്റ്വെയർ കമ്മ്യൂണിറ്റിയുടെ ചുണക്കുട്ടികളായ ഗ്നോം ഫൗണ്ടേഷന് അഭിവാദ്യങ്ങൾ!

gnome.org/news/2020/05/patent-

ഇതോടനുബന്ധിച്ചു നടന്ന ധനസമാഹരണത്തിൽ ഞാനും ഇത്തിരി കാശ് സംഭാവന ചെയ്തിരുന്നെന്ന കാര്യം അഭിമാനത്തോടെയും അല്പത്തത്തോടെയും സ്മരിക്കാൻ ഈയവസരം വിനിയോഗിക്കുകയാണ്.

:gnome:

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.