Show more
Sajith boosted

Indic Keyboard v3 released.🎉
In this major release, we added support for more indic language dictionaries, updated emoji set and we fixed lot of bugs. We thank our community for the engagements and contributions, @jishnu for leading the project and Hiran Venugopalan for our brand new logo.
Indic Keyboard is available to download from both F-Droid and Google play store.
Watch Indic Keyboard in action: youtube.com/watch?v=xLfVJ4ifJH
f-droid.org/en/packages/org.sm
play.google.com/store/apps/det
blog.smc.org.in/indic-keyboard

Sajith boosted

WebDrop uses public @WebTorrentApp Trackers for discovering devices and sharing files too!

WebDrop.Space is just a static website and the transfer happens with the max speed peer to peer !

Source code : github.com/subins2000/webdrop

Show thread

വഴിയരികിലെ പൂച്ച മിണ്ടാപ്പൂച്ച

നടക്കാനിറങ്ങിയ വഴി ഒരു ഇണക്കമുള്ള പൂച്ചയെ കണ്ടു. കോളറും ടാഗുമൊന്നുമില്ല. അവനെ വീട്ടിൽ കൊണ്ടുപോയാലോ എന്നാലോചിച്ചിരിക്കുമ്പോ ആ വഴി വന്ന മദ്യപനായ ഒരു മനുഷ്യനു അങ്ങേരുടെ ഫോട്ടോ എടുത്തു കൊടുക്കണം. അതിനു ശേഷം അങ്ങേരുടെ ലോകവീക്ഷണം വിശദമായി ഞങ്ങളെ അറിയിക്കണം.

എന്റെയും കൂടെ കുറ്റമാണ്. അയാളുടെ ഫോട്ടോ എടുത്തിട്ടു മിണ്ടാതെ പോന്നാൽ മതിയായിരുന്നു.

ആ സമയത്തു പൂച്ച സ്ഥലം വിട്ടു. അടുത്ത ദിവസം അച്ചു കാരിയറും ഭക്ഷണവുമായി അവനെ അന്വേഷിച്ചു വീണ്ടും ചെന്നെങ്കിലും ആളെ കണ്ടില്ല.

C/2020 F3 ധൂമകേതുവിനെ കാണാൻ നഗരത്തിന്റെ വെളിച്ചമില്ലാത്ത ദൂരെ ഒരിടത്തു പോയതാണ്. ധൂമകേതുവിനെ കണ്ടുപിടിക്കാൻ സ്റ്റെല്ലാരിയം ആപ്പ് കാശു കൊടുത്തു വാങ്ങുകയും ചെയ്തു. അമ്പിളിമാമന്റെ വെളിച്ചം കാരണം ധൂമകേതുവിന്റെ ധൂമം പോലും കാണാൻ പറ്റിയില്ല.

തോർത്തും ലൈഫ്ബോയ് സോപ്പും കൊണ്ടു പോയതു കൊണ്ട് യാത്ര അപ്പാടെ നഷ്ടമായില്ല.

Sajith boosted

ഇന്ത്യയിലെ നൂറു പക്ഷികൾ - ഇബുക്

100 Common Birds in India - eBook : researchgate.net/publication/3

Sajith boosted

@Kuryachan ഇപ്പൊ ഞാൻ മലയാളത്തിലെ എട്ടാമത്തെ അക്ഷരം കണ്ടെത്തി : ൠ
ml.m.wikipedia.org/wiki/%E0%B5
ഇത് എങ്ങനെ ഉച്ചരിക്കും, വാക്കുകൾ വെല്ലും ഉണ്ടോ ?
@akhilan @praveenp @libina_u

വിസ്കോൺസിനിലെ ഓഷ്കോഷ് ഏവിയേഷൻ വീക്ക് പ്രസിദ്ധമാ. കഴിഞ്ഞ വർഷം അമേരിക്കയിൽ നിന്നു പോകുന്നതിനു മുൻപ് അതൊന്നു പോയി കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. നടന്നില്ല.

കഴിഞ്ഞ വർഷം അതിൽ പങ്കെടുക്കാൻ പതിനെട്ടു വയസുള്ള ബോ ഫെൽഡ്മാൻ ഒരു പാരമോട്ടോർ (പറക്കുന്ന ഒരു കസേര!) പറത്തി ഫ്ലോറിഡയിൽ നിന്ന് വിസ്കോൺസിൻ വരെയെത്തി. ആറു ദിവസമെടുത്തു. റോഡു വഴിയാണെങ്കിൽ ഒരു ആയിരത്തഞ്ഞൂറു മൈലുണ്ടാവും.

youtube.com/watch?v=wBB8na-ZM6

എന്തൊരു യാത്ര!

റക്കൂണുകളുടെ നഗരം

പൊതുവേ വെറുക്കപ്പെടുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് ട്രമ്പേട്ടൻ യുദ്ധവിരോധിയും പൊതുവേ വെറുക്കപ്പെടാത്ത ഡെമോക്രാറ്റ് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ യുദ്ധമോഹിയുമായിരിക്കുന്ന വിചിത്രമായ ഒരു കാലത്തും ലോകത്തുമാണ് നമ്മളിപ്പോൾ.

rall.com/2020/07/22/trump-trie

🤔

(യുദ്ധവിരോധിയായ ട്രമ്പേട്ടനായി ആന സൈറ്റിൽ ഇപ്പോഴും ഒരു സിംഹാസനം ഒഴിച്ചിട്ടിരിക്കുന്നുണ്ട്.)

Sajith boosted

2020 ടെൿ യൂസർ ഗ്രൂപ്പ് സമ്മേളനത്തിൽ മലയാളം ടൈപോഗ്രഫിയെക്കുറിച്ച് ഞാൻ ഒരു പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സമയം ജൂലൈ 25 വൈകുന്നേരം 7:15ന് പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

tug.org/tug2020/program.html

മോറിക്കോണിയെ രീതിഗൗളയിലാക്കിയത് ഒന്നൂടി വിപൂലീകരിച്ചിട്ടുണ്ട്.

ഫോണുപയോഗിച്ചു റെക്കോഡ് ചെയ്തത് ഓഡാസിറ്റിയിലിട്ട് ഒന്നു ചെറുതായി ഡോഡ്ജ് ചെയ്ത് സ്മഡ്ജ് ചെയ്ത് ഷാർപ്പെൻ ചെയ്തെടുക്കുകയും ചെയ്തു.

Show thread

നല്ലവനും കെട്ടവനും അഴുക്കപ്പയലും ("The Good, the Bad and the Ugly") വീണയിൽ

വഴിയരികിലൊരു വെളുത്ത സൈക്കിൾ ഇരിക്കുന്നതു കണ്ടപ്പോ അതിനെപ്പറ്റി അന്വേഷിക്കാൻ തോന്നി. അതിനൊരു പേരുണ്ടെന്ന് അങ്ങനെയാണറിഞ്ഞത്.

en.wikipedia.org/wiki/Ghost_bi

Sajith boosted

ഇന്നലെ വാൽനക്ഷത്രത്തെ സ്റ്റെല്ലേറിയത്തിൽ കാണാൻ പറഞ്ഞ സംഗതിയും, അവിടുന്നും ഇവിടുന്നും കിട്ടിയ മറ്റ് സംഗതികളും കൂട്ടിച്ചേർത്ത് ഒരു പോസ്റ്റാക്കി തട്ടിയിട്ടുണ്ടു്.

nanthuni.wordpress.com/2020/07

Sajith boosted

C/2020 F3 (NEOWISE) എന്ന ധൂമകേതുവിനെ (വാൽനക്ഷത്രം) എപ്പോഴൊക്കെ കാണാൻ കഴിയുമെന്നറിയാൻ ഏറ്റവും എളുപ്പവഴി അതിനെ സ്റ്റെല്ലേറിയത്തിൽ ട്രാക്ക് ചെയ്യുകയാണു്. സ്വതേയായി അതിന്റെ പാത്ത് സ്റ്റെല്ലേറിയത്തിൽ കാണില്ല. അതുകൊണ്ട് ഒരു പ്ലഗിൻ ഇൻസ്റ്റാൾ ചെയ്യേണ്ടിവരും.

ആദ്യമേ സ്റ്റെല്ലേറിയം ഇല്ലാത്തവർ ഇവിടെപ്പോയി ഇൻസ്റ്റാൾ ചെയ്യുക.
stellarium.org/

സ്റ്റെല്ലേറിയം തുറന്ന് ഇടത്തുഭാഗത്തുള്ള സെറ്റിങ്ങ്സ് (F2) തുറക്കുക

അതിൽ പ്ലഗിൻസ് എന്ന ടാബ് തുറക്കുക.

അഡുബോൺ സൊസൈറ്റിയുടെ 2020 ഫോട്ടോഗ്രാഫി അവാഡ് നേടിയ ചിത്രങ്ങൾ കണ്ടു സന്തോഷിച്ചിരിക്കുന്നു:

audubon.org/magazine/summer-20

മത്സരത്തിനു സമർപ്പിക്കപ്പെട്ടതിലെ നൂറു ചിത്രങ്ങൾ:

audubon.org/magazine/summer-20

Sajith boosted

ഇന്നു നടപ്പിനിറങ്ങിയപ്പോൾ മൊണാർക്ക് ശലഭങ്ങളെ കണ്ടു സന്തോഷിച്ചു.

മുൻപ് വീടും പറമ്പുമുണ്ടായിരുന്നപ്പോ മൊണാർക്ക് ശലഭപ്പുഴുക്കളെ ക്രിസാലിസിൽ നിന്ന് ശലഭമാകുന്നതു വരെ വീട്ടിനകത്തു കൊണ്ടു വെക്കാറുണ്ടായിരുന്നു. ഇപ്പോ‌ കണ്ടപ്പോ‌ പ്രത്യേക സന്തോഷം.

ഞായറാഴ്ച്ച നടക്കാനിറങ്ങിയപ്പോൾ ഇവരെയെല്ലാം കണ്ടു സന്തോഷിച്ചു.

മോസിലയുടെ കുറ്റങ്ങളും കുറവുകളും വായിക്കുകയായിരുന്നു.

digdeeper.neocities.org/ghost/

അതു കണ്ടപ്പോൾ വിക്കിപ്പീടികയുടെ സഹസ്ഥാപകൻ അദ്ദേഹം തുടങ്ങാൻ സഹായിച്ച പ്രസ്ഥാനത്തിന്റെ കുറവുകളെപ്പറ്റി എഴുതിയതോർമ്മ വന്നു:

larrysanger.org/2020/05/wikipe

ഒരു പാടു കറ്റം പറയാനുണ്ടെങ്കിൽ വിക്കിപീടികയിൽത്തന്നെ അതിനായൊരു പേജുണ്ട്.

en.wikipedia.org/wiki/Criticis

ഓപ്പൺസ്റ്റ്രീറ്റ് മാപ്പിനും കുറവുകളുണ്ട്.

blog.emacsen.net/blog/2018/02/

കുറവില്ലാത്തതായി ആന സൈറ്റ് ഉള്ളതുകൊണ്ടു പേടിക്കാനില്ല. 🙃

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.