Show more
Sajith boosted

ഡിജിറ്റൽ കാലത്തെ മലയാളമെഴുത്ത് — വിന്‍ഡോസ്, മാൿ, ഐഓഎസ്, ആന്‍ഡ്രോയ്ഡ്, ഗ്നു/ലിനക്സ് (ഗ്നോം, കെഡിഇ) എന്നിവിടങ്ങളിൽ എങ്ങനെ മലയാളം എഴുതാം എന്നതിനെക്കുറിച്ച് ഈ ലേഖകൻ ഒരു ലേഖനം എഴുതിയിട്ടുണ്ട്. സ്വതന്ത്രഅനുമതിയിൽ വായിക്കുക, നിയന്ത്രണങ്ങളില്ലാതെ പങ്കുവയ്ക്കക.

books.sayahna.org/ml/pdf/ml-in

തണ്ടർ ബേ ("ഇടിവെട്ട് ഉൾക്കടൽ"?) വരെ വണ്ടിയോടിച്ചോടിച്ചു പോയി തിരിച്ചു വന്നു. മൊത്തം ഒരു രണ്ടായിരത്തിയെണ്ണൂറു കിലോമീറ്ററും ചില്ലറയും ഉണ്ടായിരുന്നു ദൂരം.

തിരിച്ചുള്ള യാത്ര കാലത്ത് അഞ്ചു മണിക്കു തുടങ്ങി. തുടക്കത്തിൽ ഒരു പിക്കപ്പ് ട്രക്ക് സ്പീഡിൽ മുന്നിൽ കയറി പാഞ്ഞു പോയി. കുറച്ചു ചെന്നപ്പോ റോഡിൽ ഒരു കുട്ടിക്കരടിയുടെ ശരീരം ഛിന്നഭിന്നമായിക്കിടക്കുന്നതു കണ്ടു. വണ്ടിയിടിച്ചിട്ട് അധികം സമയമായിട്ടുണ്ടാവില്ല.

ആദ്യം കണ്ട കുട്ടിക്കരടി അവിടുന്നൊരു എണ്ണൂറു കിലോമീറ്റർ ദൂരത്തായിരുന്നു. അതായിരിക്കില്ല അല്ലേ?

Show thread

ഊരു തെണ്ടാനിറങ്ങിയതാണ്. വണ്ടി ഓടിച്ചോടിച്ചു പോയ്ക്കൊണ്ടിരിക്കുമ്പോ ഒരു കുട്ടിക്കരടി റോഡിനു കുറുകേ ഓടി.

Sajith boosted

ഇന്നു് മൂന്നരക്ക് #ഡെബ്കോണ്‍ഫ്20 യില്‍

സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം

debconf20.debconf.org/talks/78

പുട്ടാലു മാമൻ @aashiks മടയടച്ചു സ്ഥലം വിട്ടതിൽ വിഷമമുണ്ട്. നല്ലൊരു അയൽക്കാരനായിരുന്നു.

എങ്കിലും അദ്ദേഹത്തിന്റെ താൽപ്പര്യം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

Sajith boosted

വ്യാഴം മുതല്‍ ശനി വരെ #ഡെബ്കോണ്‍ഫ്20 പരിപാടികള്‍ മലയാളത്തിലും ഉണ്ടായിരിക്കും, സമയം അറിയാന്‍ debconf20.debconf.org/schedule നോക്കാം.

Sajith boosted

Today, at DeepRoot GNU/Linux, we complete 20 years of building, selling, supporting and advocating #FreeSoftware and #GNU/#Linux.

Please do visit the brief timeline we've published at:

20.deeproot.in.

I'm looking forward to using this occasion to discuss software freedom, self-hosting, building / running a free software business and so much more.

ടൊറോന്റോയുടെ ഒരു വിശേഷം പല മുക്കിലും മൂലയിലുമുള്ള കഞ്ചാവു മണമാണ്. കാര്യങ്ങളിൽ കൂടുതൽ സ്വയം പര്യാപ്തത വരുത്താനായിരിക്കണം ഇവിടെയടുത്തൊരു പാർക്കിൽ ഒരു തക്കാളിച്ചെടിയുടെ അടുത്ത് ഒരു കഞ്ചാവു ചെടിയും ആരോ നട്ടിട്ടുണ്ട്.

അജ്ഞാതരായ കഞ്ചാവു കൃഷിക്കാരേ, നിങ്ങൾക്കു ഭാവുകങ്ങൾ! നിങ്ങളുടെ അധ്വാനഫലമായി കാനഡയുടെ ദേശീയ ചിഹ്നം മേപ്പിളിൽ നിന്നു മാറി കഞ്ചാവാകുന്ന ദിനം വിദൂരമല്ല!

Sajith boosted

#ഡെബിയന്‍ കോണ്‍ഫറന്‍സില്‍ ആദ്യമായി മലയാളവും

ഓഗസ്റ്റ് 27, 28, 29

#ഡെബ്കോണ്‍ഫ് #സ്വതന്ത്രസോഫ്റ്റ്‌വെയര്

കൂടുതല്‍ അറിയാന്‍ debconf20.debconf.org/schedule

ടൊറോന്റോയിൽ കണ്ടത്

ആനസൈറ്റ് മെമ്പ്രമ്മാരെ ഇൻഡെക്സിങ്ങിൽ നിന്ന് ഒഴിവാക്കാൻ ഗൂഗിളിന് അപേക്ഷ കൊടുത്തിട്ടുണ്ട്. ബൈഡു യാൻഡെക്സ് മുതലായ സെർച്ച് എൻജിനുകൾ നമ്മുടെ അപേക്ഷ വകവെക്കുമോ എന്നു വ്യക്തമല്ല.

ഇൻഡെക്സ് ചെയ്യപ്പെടാൻ വിരോധമില്ലാത്തവർക്ക് സ്വന്തം സെറ്റിങ്ങ് പേജിൽ "Preferences" > "Other" വഴി പോയി "Opt-out of search engine indexing" എന്ന പെട്ടിയിൽ കുത്താവുന്നതാണ്.

ഒരിക്കലൊരു ആഗസ്റ്റു പതിനഞ്ചിനു രാവിലെ ഹോസ്റ്റൽ മെസിൽ പുട്ടടിച്ചോണ്ടിരിക്കുമ്പോ കൊടിമരം സുഭാഷ് സ്വതന്ത്രഭാരതത്തെപ്പറ്റി എന്റെ അഭിപ്രായം ചോദിച്ചു.

ആണ്ടേക്കൊരിക്കലൊരാഗസ്റ്റു പതിനഞ്ചിനരുമയായ് നുണയുന്ന മധുരമോ ഭാരതം എന്നു ഞാൻ അവനോടു ചോദിച്ചു.

കൊടിയും കൂട്ടരും എന്നെ കളിയാക്കിച്ചിരിച്ചു.

ആ കളിയാക്കിച്ചിരിയുടെ വേദനയാണു സുഹൃത്തുക്കളേ എനിക്കാഗസ്റ്റു പതിനഞ്ച്!

🇮🇳

ഫെഡിവേഴ്സിലെ കലാസ്നേഹികൾക്കും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് സ്നേഹികൾക്കും താൽപ്പര്യമുണ്ടാവാനിടയുള്ള പുസ്തകങ്ങളാണ് ഈയിടത്തെ രണ്ട് എളിയ കെട്ടുകളിൽ കാണുന്നത്.

humblebundle.com/books/program

humblebundle.com/books/create-

കഴിഞ്ഞ വാരാന്ത്യം ഇവിടെയടുത്തുള്ള ഗാഡിനർ മ്യൂസിയം ഓഫ് സെറാമിക് ആർട്ട് കാണാൻ പോയി.

ജോർജ് ആർ. ഗാഡിനറും ഹെലൻ ഗാഡിനറും രണ്ടാം ലോകയുദ്ധകാലത്ത് ആയുധക്കച്ചവടവും പിന്നെ സ്റ്റോക്ക് ബ്രോക്കറേജ് കമ്പനിയുമൊക്കെ നടത്തിയുണ്ടാക്കിയ കാശുകൊണ്ട് ശേഖരിച്ച വസ്തുക്കളാണ് അവിടെ പ്രധാനം. അതിൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള സൗത്ത്/സെൻട്രൽ അമേരിക്കൻ ശേഖരമാണ്.

gardinermuseum.on.ca/collectio

ഇനിയും പോണം.

മ്യൂസിയത്തിൽ നിന്നിറങ്ങി തിരിച്ചു നടന്നപ്പോൾ ഒരു ഗോൾഡ്ഫിഞ്ചിനെ അടുത്തു നിന്നു വളരെ നേരം കാണാൻ സാധിച്ചു. മൂപ്പർ നമ്മളവിടെ നോക്കി നിൽക്കുന്നതു കണക്കാക്കാതെ തീറ്റയിൽ ശ്രദ്ധിക്കുകയാണ്. നല്ല രസം.

മുൻപ് വീട്ടിൽ സൂര്യകാന്തിവിത്തു തിന്നാൻ വരുന്ന ഗോൾഡ്ഫിഞ്ചുകൾ എന്റെ തലവെട്ടം കണ്ടാൽ പറന്നകലുമായിരുന്നു. നഗരത്തിലെ ഗോൾഡ്ഫിഞ്ചിനു കരുതൽ കുറവാണോ ആവോ.

നിത്യഹരിത സിംപ്സണ്‍സ്.

ഗൂഗിൾ പ്ലസിന്റെ പാവനസ്മരണയ്ക്കായി ഒരു പന്ത്രണ്ടു ഡോളർ കിട്ടുമത്രേ. അതിൽ അവകാശം പ്രഖ്യാപിക്കണോ വേണ്ടയോ?

googleplusdatalitigation.com

Sajith boosted

Indic Keyboard v3 released.🎉
In this major release, we added support for more indic language dictionaries, updated emoji set and we fixed lot of bugs. We thank our community for the engagements and contributions, @jishnu for leading the project and Hiran Venugopalan for our brand new logo.
Indic Keyboard is available to download from both F-Droid and Google play store.
Watch Indic Keyboard in action: youtube.com/watch?v=xLfVJ4ifJH
f-droid.org/en/packages/org.sm
play.google.com/store/apps/det
blog.smc.org.in/indic-keyboard

Sajith boosted

WebDrop uses public @WebTorrentApp Trackers for discovering devices and sharing files too!

WebDrop.Space is just a static website and the transfer happens with the max speed peer to peer !

Source code : github.com/subins2000/webdrop

Show thread
Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.