Show more
Sajith boosted

സ്വതന്ത്രസോഫ്റ്റ്‌വെയർ ശിബിരം 2020ൽ ഞാൻ ഒരു മാൎഗ്ഗനിൎദ്ദേശകനായി പ്രവൎത്തിക്കുന്നുണ്ട് (പരിമിതലഭ്യതയിൽ). കെഡിഇ, തനതുലിപി, ഫോണ്ട്ഫോര്‍ജ്, ഫെഡോറാ പാക്കേജിങ് മുതലായവയിൽ മെച്ചപ്പെടുത്തലുകളും പുതിയ വികസനപ്രവൎത്തനങ്ങളും ചെയ്യാൻ താല്പര്യമുള്ള ഉത്സാഹഭരിതൎക്ക് മാൎഗ്ഗനിൎദ്ദേശങ്ങളും പിന്തുണയും ലഭ്യമാക്കുന്നതാണ്.

camp.fsf.org.in

Sajith boosted

കാരിക്കേച്ചർല് ഒന്ന് കൈവച്ചു..

കോവിഡിനെ തോൽപ്പിക്കാനുള്ള അടച്ചു പൂട്ടലുകൾ ഹ്രസ്വകാലത്തിലും ദീർഘകാലത്തിലും ഗുണത്തെക്കാളേറെ ദോഷമാണു ചെയ്യുന്നതെന്ന് പല ശാസ്‌ത്രജ്ഞരും പൊതുജനാരോഗ്യ വിദഗ്ദ്ധരും വാദിക്കുന്നുണ്ട്. അവരുടെ "ഗ്രേറ്റ് ബാരിങ്ങ്ടൺ ഡിക്ലറേഷൻ" ഇതാ:

gbdeclaration.org

ഈ വാദത്തെപറ്റി അഭിപ്രായമുള്ളവരുണ്ടോ?

:sarscov2:

Sajith boosted

TUG2020 കോണ്‍ഫറന്‍സിൽ ഈ ലേഖകൻ അവതരിപ്പിച്ച “ലാറ്റിൻ അക്ഷരങ്ങള്‍ക്കപ്പുറം: മലയാള ലിപിയുടെ മാനങ്ങള്‍” എന്ന പ്രഭാഷണം യൂറ്റ്യൂബിൽ ലഭ്യമാണ്.

youtube.com/watch?v=YHRcrPL3Kw

Sajith boosted

ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിന്റെ ശാഖ പോഡ്കാസ്റ്റിലും ആരംഭിക്കുകയാണ്
തുടക്കത്തിൽ ഫ്രീസോഫ്റ്റ്‍വെയറുമായി ബന്ധപ്പെട്ട് ചാനലിൽ നടത്തിയ ഇന്റർവ്യൂകള്‍ ആക്ടീവ് സബ്സ്ക്രൈബേഴ്സിന്റെ സഹായത്തോടെ എഡിറ്റ് ചെയ്ത് പോഡ്കാസ്റ്റ് ആയി ലഭ്യമാക്കുന്നു. anchor.fm എന്ന പ്ലാറ്റ്ഫോമിലാണ് പോഡ്കാസ്റ്റ് നടത്തുന്നത്. ഇത് ലിങ്കിൽ നിന്നും ബ്രൗസര്‍ വഴിയോ അല്ലെങ്കിൽ സ്പോട്ടിഫൈ വഴിയോ കേള്‍ക്കാം ഓപൺസോഴ്സ് ആപ്ലിക്കേഷനായ antennapod (f-droid.org/packages/de.danoeh) വഴിയും ഈ പോഡ്കാസ്റ്റ് ലഭ്യമാവും.
ആദ്യ എപ്പിസോഡ് ഇതാ ഇവിടെ
anchor.fm/mujeebcpy/episodes/F

@subins2000 webwormhole.io കണ്ടിട്ടുണ്ടോ? അതു കണ്ടപ്പോൾ സുബിന്റെ webdrop.space ഓർമ്മ വന്നു.

ഇന്നത്തെ കുത്തിവരയിൽ തൃപ്തനല്ല. ചിന്തയേയും ഭാവനയെയും ഉണർത്തുന്ന ഒരു ബ്രെയിൻ മസാജർ അത്യാവശ്യമായി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

Show thread

പീടികജാലകത്തിലെ ബോബ് പാർ

Sajith boosted

ഇന്നലെ ഇന്റർനെറ്റിൽ അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ മത്തിയാസ്‌ അഡോൾഫ്സൺ എന്നൊരു സ്വീഡിഷ് വരക്കാരനെപ്പറ്റി മനസിലാക്കുകയും അദ്ദേഹത്തിന്റെ വര വളരെ ഇഷ്ടമാവുകയും അതേത്തുടർന്ന് അദ്ദേഹത്തിന്റെ സ്കെച്ചിങ്ങിന്റെ കല എന്നൊരു കോഴ്‌സിൽ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

mattiasadolfsson.com

പ്രസ്തുത കോഴ്‌സിലെ ഒരു ഗൃഹപാഠമാണ് ഇന്നത്തെ കുത്തിവര.

Show thread

സ്മാർട്ട് ഫോൺ ചുമ്മാ പരിസരത്തുണ്ടെങ്കിൽ പോലും ഗ്രഹണ ശേഷി ഗണ്യമായി കുറയുമെന്ന് ഒരു പഠനം പറയുന്നു:

journals.uchicago.edu/doi/full

(കാൾ ന്യൂപോർട്ടിന്റെ ബ്ലോഗിൽ കണ്ടത്: calnewport.com/blog/2020/09/22)

ആയതിനാൽ ബഹുമാന്യ ആന സൈറ്റ് അംഗങ്ങൾ സ്മാർട്ട് ഫോണുകളും ആന സൈറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളും ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഗ്രഹണശേഷിയിൽ നമുക്കു മറ്റെല്ലാ സോഷ്യൽ മീഡിയ സൈറ്റുകളെയും കടത്തി വെട്ടണം.

ഇന്നത്തെ പരിപാടികൾ: ഭക്ഷണം, വിശ്രമം, കുത്തിവരക്കൽ

Sajith boosted

ഒകുലാർ 20.08ലെ പുനഃരൂപകല്പന ചെയ്യപ്പെട്ട കുറിപ്പെഴുത്ത് സംവിധാനത്തെപ്പറ്റി ഒരു ലഘു പരിചയപ്പെടുത്തൽ:‌ rajeeshknambiar.wordpress.com/

Sajith boosted

സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനായി ഇന്നു് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. അതേ ഉദ്ദേശലക്ഷ്യത്തോടും ആവേശത്തോടും കൂടി ഞങ്ങൾ ഇന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയർ ശിബിരം പ്രഖ്യാപിക്കുകയാണു്.

ഇതു ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരി അവസാനം വരെ തുടരുന്നു.

fsf.org.in/news/free-software-

ശിബിരത്തിന്റെ വെബ്സൈറ്റ്,
ശിബിരത്തിലെ അവതരണങ്ങള്‍,
അറിയിപ്പുകള്‍ തുടങ്ങിയവ
മലയാളത്തിലും
ലഭ്യമാക്കാന്‍
നിങ്ങള്‍ക്കും
സഹായിക്കാവുന്നതാണു്.

ട്രമ്പേട്ടന്റെ ഭരണപരിഷ്ക്കാരങ്ങളെ റെഡ്ഡിറ്റ് മെമ്പ്രമ്മാർ വിലയിരുത്തുന്നു

reddit.com/r/changemyview/comm

ടൊറോന്റോയിലെ ഒരു പീടികജാലകത്തിൽ കണ്ടത്

Sajith boosted

ഡിജിറ്റൽ കാലത്തെ മലയാളമെഴുത്ത് — വിന്‍ഡോസ്, മാൿ, ഐഓഎസ്, ആന്‍ഡ്രോയ്ഡ്, ഗ്നു/ലിനക്സ് (ഗ്നോം, കെഡിഇ) എന്നിവിടങ്ങളിൽ എങ്ങനെ മലയാളം എഴുതാം എന്നതിനെക്കുറിച്ച് ഈ ലേഖകൻ ഒരു ലേഖനം എഴുതിയിട്ടുണ്ട്. സ്വതന്ത്രഅനുമതിയിൽ വായിക്കുക, നിയന്ത്രണങ്ങളില്ലാതെ പങ്കുവയ്ക്കക.

books.sayahna.org/ml/pdf/ml-in

തണ്ടർ ബേ ("ഇടിവെട്ട് ഉൾക്കടൽ"?) വരെ വണ്ടിയോടിച്ചോടിച്ചു പോയി തിരിച്ചു വന്നു. മൊത്തം ഒരു രണ്ടായിരത്തിയെണ്ണൂറു കിലോമീറ്ററും ചില്ലറയും ഉണ്ടായിരുന്നു ദൂരം.

തിരിച്ചുള്ള യാത്ര കാലത്ത് അഞ്ചു മണിക്കു തുടങ്ങി. തുടക്കത്തിൽ ഒരു പിക്കപ്പ് ട്രക്ക് സ്പീഡിൽ മുന്നിൽ കയറി പാഞ്ഞു പോയി. കുറച്ചു ചെന്നപ്പോ റോഡിൽ ഒരു കുട്ടിക്കരടിയുടെ ശരീരം ഛിന്നഭിന്നമായിക്കിടക്കുന്നതു കണ്ടു. വണ്ടിയിടിച്ചിട്ട് അധികം സമയമായിട്ടുണ്ടാവില്ല.

ആദ്യം കണ്ട കുട്ടിക്കരടി അവിടുന്നൊരു എണ്ണൂറു കിലോമീറ്റർ ദൂരത്തായിരുന്നു. അതായിരിക്കില്ല അല്ലേ?

Show thread

ഊരു തെണ്ടാനിറങ്ങിയതാണ്. വണ്ടി ഓടിച്ചോടിച്ചു പോയ്ക്കൊണ്ടിരിക്കുമ്പോ ഒരു കുട്ടിക്കരടി റോഡിനു കുറുകേ ഓടി.

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.