Show newer

കുറേക്കൂടി ക്യുബെക്ക് സിറ്റി കാഴ്ച്ചകൾ

Show thread

ജോലി നന്നായി നടക്കാൻ എന്തു ചെയ്യണം?

ആനസൈറ്റ് പോലെ എടുക്കുന്ന പണിയിൽ നിന്നു ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ പൂട്ടി വെച്ചു മിണ്ടാതിരുന്നു ജോലി ചെയ്യണം!

ഇതാണ് ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രൊഡക്റ്റിവിറ്റി അഡ്വൈസ്.

spakhm.com/p/productivity-advi

ഫേസ്ബുക്ക് അടച്ചു വെച്ച് മിണ്ടാതിരുന്നു പണിയെടുക്കാൻ സക്കർബർഗ് മുതലാളി ഫേസ്ബുക്ക് ഉപഭോക്താക്കളെ ഉപദേശിക്കുമോ എന്നു ഞാനീയവസരത്തിൽ ചോദിക്കുകയാണു സുഹൃത്തുക്കളേ.

ഇന്നത്തെ കുത്തിവര

കുറേ വർഷം മുമ്പ് "പാരിസ്, ടെക്‌സസ്" എന്ന സിനിമ കാണാൻ ഒരു ശ്രമം നടത്തി. മന്ദഗതി കാരണം ഉപക്ഷിച്ചു.

അമേരിക്കയിൽ ഒരു സുഹൃത്തിന്റെയൊപ്പം റോഡ് ട്രിപ്പിനു പോയപ്പോ ടെക്സസിലെ പാരിസ് എന്ന സ്ഥലം കണ്ടു. സിനിമ ഓർമ്മ വന്നില്ല. അതിലെ പ്രധാന നടനായ ഹാരി ഡീൻ സ്റ്റാന്റൺ 2017-ഇൽ മരിച്ച വാർത്ത കേട്ടപ്പോഴാണ് സിനിമ കണ്ടത്. ഇഷ്ടപ്പെട്ടു.

സിനിമയിലില്ലാത്ത സിനിമാപ്പാട്ടു കേട്ടിരിക്കുന്നു. പാടിയത് ഹാരി ഡീൻ സ്റ്റാന്റൺ.

youtube.com/watch?v=jJI_wC82k0

പാട്ടിനെപ്പറ്റിയും വിവർത്തനവും വിക്കിപ്പീടികയിൽ:

en.wikipedia.org/wiki/Canci%C3

Sajith boosted

സൗമിത്ര‌ ചാറ്റർജി മരിച്ചോണ്ടു ചാരുലത ഒന്നുകൂടി കാണാനെടുത്തതാണു്. പക്ഷേ ശ്രദ്ധിച്ചതപ്പടി മാധബി മുഖർജിയേയാണു്.
എന്തു ഭംഗിയാണവർ!!

ഇന്നാണ് "reality-based community" എന്ന പ്രയോഗം ആദ്യമായി കേൾക്കുന്നത് എന്നു തോന്നുന്നു.

en.wikipedia.org/wiki/Reality-

"We're an empire now, and when we act, we create our own reality. And while you're studying that reality -- judiciously, as you will -- we'll act again, creating other new realities, which you can study too, and that's how things will sort out. We're history's actors... and you, all of you, will be left to just study what we do..."

എത്ര മനോഹരമായ ഉൾക്കാഴ്ച്ചയാണതെന്നു നോക്കൂ.

"ഇറ്റ് ഈസ് നോട്ട് എ ലൈ ഈഫ് യൂ ബിലീവ് ഇറ്റ്" എന്നു മഹാനായ ജോർജ് കോസ്റ്റാൻസ പറഞ്ഞിട്ടുണ്ട്!

Take Shelter (2011) എന്നൊരു സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

അഭിനയമാണ് ശ്രദ്ധേയമായിത്തോന്നിയത്. കഥ നടക്കുന്ന പ്രദേശത്തൊക്കെ കഴിഞ്ഞിട്ടുള്ളതു കൊണ്ടാവാം, അത് അറിയാവുന്ന ആളുകളെപ്പറ്റിയാണെന്നും തോന്നി.

ഇന്നു രാവിലെ മഴയത്തു നടക്കാൻ പോയപ്പോൾ കണ്ട കാഴ്ച്ചകൾ

കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു പതിനൊന്നു മണി ആയപ്പോഴായിരിക്കണം പ്രഭാതം പൊട്ടിവിരിഞ്ഞത്

Sajith boosted

കേരളപ്പിറവി ദിനത്തിൽ മലയാളത്തിന് ഒരു പുതിയ കൈയ്യെഴുത്ത് ശൈലീ ലിപിസഞ്ചയം — “എഴുത്ത്”. ലിപി വരച്ചതു് കാലിഗ്രഫർ നാരായണ ഭട്ടതിരിയാണ്, ടൈപോഗ്രഫി ഹുസൈൻ കെഎച്, ഫോണ്ട് എൻജിനീയറിംഗ്, സാങ്കേതികത രജീഷ് കെവി.

rajeeshknambiar.wordpress.com/

ഇന്നത്തെ കുത്തിവര

അഞ്ചു വയസുകാരിയുടെ കലാസപര്യ കണ്ടു പഠിക്കാൻ പറഞ്ഞു 😢

reddit.com/r/nextfuckinglevel/

ക്യുബെക് സിറ്റിക്കടുത്തുള്ള ഒരു വെള്ളച്ചാട്ടവും പരിസരവും

en.wikipedia.org/wiki/Montmore

Show thread

കുഴൂർ വിൽസന്റെ കവിത, "മിഖായേൽ", ഇഷ്ടപ്പെട്ടു:

vishakham.blogspot.com/2020/10

ശുദ്ധ ധന്യാസി ബ്ലൂസ്

Sajith boosted

Podcast episode 04

ഇന്ത്യയിലെ ആദ്യ സ്ത്രീ ഡെബിയൻ ഡെവലപ്പറായ ശ്രുതിചന്ദ്രനുമായി നടത്തിയ‌ അഭിമുഖം
anchor.fm/mujeebcpy/episodes/t

അല്പം വൈകിയാണെങ്കിലും പശ്ചിമബംഗാളിൽ നിന്നുള്ള ലോക്സഭാംഗമായ മഹുവ മൊയ്ത്ര എന്നൊരു താരത്തിന്റെ ഉദയത്തെപ്പറ്റി അറിയാനിടയായി. കോൺഗ്രസിൽ പ്രവർത്തനം തുടങ്ങിയ അവർക്ക് കോൺഗ്രസിന്റെ "ഗുണം" കാരണം തൃണമൂൽ പാർട്ടിയിലേയ്ക്കു മാറേണ്ടി വന്നു. പാർലമെന്റിലെ പ്രസംഗങ്ങൾ കൊണ്ട് ശ്രദ്ധേയയായിരിക്കുന്നു.

youtube.com/watch?v=tBZGjwfg67

ഇതുപോലൊരു സംഘവുമായി മമ്‌താജി ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചു വന്നു സംഘികളെ തുരത്തിയോടിക്കുമെന്നു സ്വപ്നം കണ്ടിരിക്കുന്നു.

Sajith boosted

Painting time lapse in "Krita", using a "mouse".
This is a painting of one of my favorite character in Mortal Kombat.

KTU Schedule is really tough.. Even if its online, Time kittunillanee... But can't leave Art. Back to painting...
(unfortunately upload size is restricted.. so couldn't post full video)

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.