Show newer
Sajith boosted

I'm doing a talk on my "Television AdBlocker" at MiniDebConf India 2021 [Malayalam].

Come, join us in India's own mini Debian conference on January 23-24 available in multiple Indian languages!

in2021.mini.debconf.org/

സന്തോഷമായില്ലേ ഷീ ജിൻപിങ്ങേട്ടാ

:pooh_smile:

Sajith boosted

ഷിജുവേട്ടൻ പഴയകാല നോട്ടീസുകളുടേയും ബ്രോഷറുകളുടേയും മറ്റും ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു.

shijualex.in/notice-brochure-d

രണ്ടാമതു വായിച്ച പുസ്തകം, "Your Money or Your Life", വഴിയാണ് World Wide Opportunities in Organic Farms എന്ന പ്രസ്ഥാനത്തെപ്പറ്റി കേൾക്കുന്നത്.

wwoof.net

ഒരിക്കൽ ന്യൂ ഹാംഷയറിലെ ഒരു പെർമകൾച്ചർ ഫാമിൽ രണ്ടു ദിവസം താമസിച്ചപ്പോ അവിടെ ഒരു ചൈനക്കാരൻ പയ്യൻ ഇതു പോലെ ജോലിചെയ്യുന്നുണ്ടായിരുന്നു. ഇതൊരു പ്രസ്ഥാനമാണെന്ന് അന്നറിയില്ലായിരുന്നു. നോക്കിയപ്പോ ആ ഫാമും WWOOF ശൃംഘലയിലുണ്ട്.

wwoofusa.org/user/7854

അതിനെപ്പറ്റി എഴുതിയ കുറിപ്പ്:

nonzen.in/2013/10/18/new-hamps

📖

Show thread

ജനം ഇടിച്ചു കേറിയതു താങ്ങാനാവാതെ സിഗ്നൽ തകർന്നിരിക്കുന്ന ഈ വേളയിൽ സിഗ്നലിനെപ്പറ്റിയുള്ള ചില എതിർവാദങ്ങൾ വായിക്കാം.

drewdevault.com/2018/08/08/Sig

:signal:

Show thread

ഈ വർഷം ആദ്യം വായിച്ച പുസ്തകം: "The World Until Yesterday: What Can We Learn from Traditional Societies?"

ശീർഷകം പറയുന്നതു പോലെ പരമ്പരാഗത സമൂഹങ്ങളിൽ നിന്ന് എന്തു പഠിക്കാമെന്നതാണു പ്രതിപാദ്യം. കുട്ടികളെ വളർത്തുന്നത്, പ്രായമായവരെ നോക്കുന്നത് (നോക്കാതിരിക്കുന്നതും!) അപകടങ്ങളെ നേരിടുന്നത്, സംഘട്ടനങ്ങൾ, വിശ്വാസം, ഭാഷ, ആരോഗ്യം മുതലായ കാര്യങ്ങളിൽ പല ചെറുഗോത്രങ്ങളുടെ രീതികൾ കാല്പനികതയില്ലാതെ വിവരിച്ചിരിക്കുന്നു. അതിനൊപ്പം ലേഖകനു നേരിട്ടു പരിചയമുള്ള പാപ്പുവ ന്യൂ ഗിനിയിൽ നിന്നുള്ള അനുഭവങ്ങളും.

📖

The Man Who Lost His Head (2007) എന്നൊരു സിനിമ ഇഷ്ടപ്പെട്ടു. പുതുമകളും പ്രത്യേകതകളും വളരെയൊന്നുമില്ല, എങ്കിലും ഇഷ്ടപ്പെട്ടു.

letterboxd.com/film/the-man-wh

📽️ 🍿

സക്കറേട്ടന്റെ കാരുണ്യത്താൽ സിഗ്നലിൽ നെറയെ ആളായി. ശാന്തവും സുന്ദരവുമായ മറ്റൊരു മെസ്സേജിങ്ങ് ആപ്പിലേയ്ക്കു നീങ്ങാൻ സമയമായിരിക്കുന്നു.

:signal:

Show thread

എത്ര നാളാ പാവം ട്രമ്പേട്ടൻ ആ ദുഷ്ടൻ ജാക്കേട്ടന്റെ ആട്ടും തുപ്പും സഹിച്ച് ആ നശിച്ച റ്റ്വിറ്ററിൽ ഒരു അഭയാർത്ഥിയെപ്പോലെ കഴിഞ്ഞത്. അന്നേ ഞാമ്പറഞ്ഞതാ. കേട്ടില്ല. ഇപ്പം അനുഭവിക്കുന്നതു കണ്ടില്ലേ. കഷ്ടം തോന്നുന്നു.

ട്രമ്പേട്ടനു വേണ്ടി മാറ്റിവെച്ച ആ സിംഹാസനം ആനസൈറ്റിൽ ഇപ്പോഴുമുണ്ട്. അദ്ദേഹം വന്നിട്ടു വേണം അദ്ദേഹവും അദ്ദേഹത്തെ എതിർക്കുന്ന ആനസൈറ്റ് അംഗങ്ങളുമായി സജീവമായ സംവാദങ്ങൾ നടത്താൻ. ഇറ്റ് വിൽ ബീ യൂജ്.

:donaldtrump:

സിഗ്നൽ വഴി അനിയത്തി ഷെയർ ചെയ്ത വാർത്ത:‌ സിഗ്നലിലേക്കുള്ള തള്ളിക്കയറ്റം കണ്ട് സക്കറേട്ടൻ കണ്ണുതള്ളിയിരിക്കുകയാണെന്ന്!

manoramaonline.com/technology/

പണ്ടിതു പോലെ റ്റ്വിറ്ററിൽ നിന്നൊരു തള്ളിക്കയറ്റം കണ്ടു നമ്മടേം കണ്ണു തള്ളിയതായിരുന്നു. അതൊക്കെയൊരു കാലം.

ഈ കഴിഞ്ഞ ക്രിസ്മസിന് ശാന്താക്ലോസിനെ ഓരോ അലങ്കാരങ്ങളിലും ഈ ഒരു സ്വെറ്ററിലും അല്ലാതെ എവിടേം കണ്ടതേയില്ലെന്ന് ഇപ്പോ‌ഴാണ് ഓർമ്മ വന്നത്.

ഒരു ഗുണമുണ്ട്. പണ്ടത്തെ ക്രിസ്മസല്ലാരുന്നോ ക്രിസ്മസ്, ഇപ്പഴത്തെ ക്രിസ്മസൊക്കെ ഒരു ക്രിസ്മസാണോ എന്നു സത്യസന്ധമായി തള്ളാം.

🎅 🎄

ആയ കാലത്തിത്തിരി ബിറ്റ്കൊയിൻ വാങ്ങി വെച്ചിരുന്നെങ്കിൽ എന്തോരം ബിരിയാണി തിന്നാമായിരുന്നു!

:bitcoin: 🤤

ഡാറ്റ സ്ട്രക്ച്ചേഴ്സ് ക്ലാസിൽ ടീച്ചിങ്ങ് അസിസ്റ്റന്റ് ആയിരുന്നപ്പോ കൂടെ ഉണ്ടായിരുന്ന മറ്റൊരു ടീച്ചിങ്ങ് അസിസ്റ്റന്റിന്റെ പേര് ബ്രെറ്റ് എന്നായിരുന്നു. പിള്ളേരു സംശയം വരുമ്പോ "ബ്രെറ്റ് ഫസ്റ്റ് സെർച്ച്" ചെയ്യുമായിരുന്നു.

Sajith boosted

പുതുവൎഷാരംഭത്തിൽ ആര്‍ഐടി ഒരു സ്വതന്ത്ര മലയാളം യുണികോഡ് ഫോണ്ട് പ്രകാശനം ചെയ്യുന്നു: ‘പന്മന’. ബോഡി-ടെക്സ്റ്റിന് അനുയോജ്യമായ ഫോണ്ടാണിത്. തനതുലിപിയ്ക്കു വേണ്ടി ശക്തമായി നിലകൊണ്ട പ്രൊ. പന്മന രാമചന്ദ്രൻ നായരുടെ സ്മരണയിലാണ് ഫോണ്ട് നാമകരണം ചെയ്തിരിക്കുന്നത്.

rajeeshknambiar.wordpress.com/

കൊച്ചുവെളുപ്പാങ്കാലത്ത് എഴുന്നേറ്റ് ഒരു സുഹൃത്തിന്റെയൊപ്പം പുതുവർഷപ്പുലരിയിലെ സൂര്യോദയത്തെ ഛായാമുദ്രണം ചെയ്യാൻ പോയി.

ആകാശം മേഘാവൃതമായിരുന്നതിനാൽ സൂര്യോദയം കാണാൻ സാധിച്ചില്ല. ഒരു കൂട്ടം വാത്തുകൾ ആ വഴി കടന്നു പോയപ്പോൾ ഷട്ടർ സ്പീഡ് മാറ്റാനും തോന്നിയില്ല. തണുപ്പ് ആദ്യം പ്രശ്നമല്ലാതിരുന്നെങ്കിലും കാറ്റടിക്കാൻ തുടങ്ങിയപ്പോ കൈ മരവിച്ചു വേദനിച്ചു.

ചെറ്യേ തോതിൽ ഇച്ഛാഭംഗിതനായി തിരിച്ചു വന്നിരിക്കുന്നു.

പോയത് ഒരൊന്നന്നര വർഷമായിരുന്നു, അല്ലേ?

പുതുവൽസരാശംസകൾ, പ്രിയ ആന സൈറ്റ് മെമ്പ്രമ്മാരേ!

"കിംസ് കൺവീനിയൻസ്" എന്ന കനേഡിയൻ സിറ്റ്കോം വളരെ ഇഷ്ടപ്പെട്ടിരുന്നു. ടൊറോന്റോയിൽ കൺവീനിയൻസ് സ്റ്റോർ നടത്തുന്ന ഒരു കൊറിയൻ ഇമ്മിഗ്രന്റ് കുടുംബത്തെപ്പറ്റിയാണ് കഥ. നെറ്റ്ഫ്ലിക്സ് വഴി ലോകമാകെ പ്രസിദ്ധമായെന്നു കേൾക്കുന്നു. ആനസൈറ്റ് മെമ്പ്രമ്മാർ പ്രസ്തുത ഷോ കണ്ടിട്ടുണ്ടോ?

അതിലെ മിസ്റ്റർ മേത്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുജിത്ത് വർഗീസ് കൊച്ചിയിൽ ജനിച്ച കനേഡിയനാണത്രേ. അദ്ദേഹത്തെ മനോരമ മലയാളികൾക്കായി അവതരിപ്പിച്ചിട്ടുണ്ടോ?

youtube.com/watch?v=JC6hp5V6wh

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.