Show newer

ഇക്കണോമിക്സ് മനസിലാക്കാനായി റാപ് കേൾക്കുകയാണ്

youtube.com/watch?v=d0nERTFo-S

ലിങ്കഡിന്നിൽ ഒരു മണ്ണാങ്കട്ടിയും പോസ്റ്റു ചെയ്യാറില്ല. ഹാഷ്ടാഗ് സ്റ്റോപ്പ് ഏഷ്യൻ ഹേറ്റ് എന്ന വിഷയത്തെപ്പറ്റി പ്രതികരിക്കാൻ ലിങ്കഡിൻ കഴിഞ്ഞ കുറേ ദിവസമായി പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

കാലിക വിഷയങ്ങളെപ്പറ്റി ഉടനടി ഔട്ട്റേജ് പെർഫോം ചെയ്യണമെന്നു "പ്രൊഫഷനൽ" സോഷ്യൽ നെറ്റുവർക്കും നമ്മളെ പ്രേരിപ്പിക്കുന്നതെന്തിനാവും? ഈ ഉപായം നടപ്പിലാക്കുന്നതിൽ ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും വിജയത്തിൽ അസൂയ തോന്നിയിട്ടാവുമോ? ആവില്ല അല്ലേ? ശരിക്കും വെഷമം തോന്നിയിട്ട് ആത്മാർത്ഥമായി പ്രേരിപ്പിക്കുന്നതാവും അല്ലേ?

ഇതൊരു ഹിറ്റാണെന്ന് സ്ഥലത്തെ പ്രധാന പാണൻ പറഞ്ഞറിഞ്ഞു.

youtube.com/watch?v=eYq7WapuDL

Sajith boosted

World-building is tiring.
#MastoArt
Fantasy Series: Towers & Castles
#4

അവസാനം ഇഷ്ടപ്പെട്ടു:

"Potentially positive developments such as vaccine stories receive less attention from U.S. outlets than do negative stories about Trump and hydroxychloroquine. Overall, we are unable to explain the variation in negativity with political affiliation of an outlet’s audience, or U.S case count changes, but we do find that U.S. readers demand negative stories.

We conclude that the CDC’s implicit “warning label” against consuming too much U.S. COVID-19 media may be warranted."

Show thread

അമേരിക്കൻ മാധ്യമങ്ങൾ കൊറോണവൈറസ് വാർത്തയിലെ നെഗറ്റിവിറ്റി പെരുപ്പിക്കുന്നു എന്നു പറയുന്ന ഒരു പേപ്പർ: "Why Is All COVID-19 News Bad News?"

nber.org/papers/w28110

വൈറസ് ഭയം കഴിഞ്ഞ ഒരു വർഷമായി ആഘോഷിച്ചു കൊണ്ടിരിക്കുന്ന ന്യൂ യോർക്ക് ടൈംസ് വഴിയാണു പ്രസ്തുത പേപ്പറിനെപ്പറ്റി അറിയാനിടയായത് എന്നതിൽ സന്തോഷമുണ്ട്.

:sarscov2:

രജീഷിന്റെ പ്രിയകീർത്തനം യൂറ്റ്യൂബിന്നു റെക്കമെൻഡു ചെയ്തു

youtube.com/watch?v=Zd_UcjMusU

@rajeesh

Sajith boosted

ജോയിൻഡ് ദ് മൊട്ടത്തല ഗാംങ്ങ്..!

ആനസൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഓവിഎച്ച് എന്നൊരു ഫ്രഞ്ച് കമ്പനിയുടെ ഡാറ്റ സെന്ററുകളിൽ ഒന്നിലാണ്. അവരുടെ ഒരു ഡാറ്റ സെന്ററിന് കഴിഞ്ഞയാഴ്ച്ച ചെറുതായിട്ടൊന്നു തീ പിടിച്ചിരുന്നു.

നമ്മളെ ഹോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരിടത്തായതു ഭാഗ്യമായി. ആനസൈറ്റ് അംഗങ്ങളുടെ അരുമയായ ടൂട്ടുകളെല്ലാം സുരക്ഷിതമാണ്.

Sajith boosted

പൈദിനാശംസകൾ, പ്രിയ ആനസൈറ്റ് അംഗങ്ങളേ!

🐮 🥧

Sajith boosted

സന്നദ്ധപ്രവൎത്തകരുടെ അഞ്ചു വൎഷത്തോളമുള്ള പ്രയത്നഫലമായി, സായാഹ്ന “ശബ്ദതാരാവലി” സമ്പൂൎണ്ണ ഡിജിറ്റൽ പതിപ്പു് പ്രകാശനം ചെയ്യുന്നു. 55653 വാക്കുകൾ; അൎത്ഥം, ഉദാഹരണങ്ങൾ മുതലായവ സഹിതം XDXF മാനക XML കോര്‍പസ് ആയും വിവിധ ഉപയോഗങ്ങള്‍ക്കു് ക്രിയറ്റിവ് കോമണ്‍സ് അനുമതിയിൽ ലഭ്യമാണ്. കൂടാതെ ഒരു “ലെക്സൊണമി” സെര്‍വ്വറും ലഭ്യമാക്കിയിട്ടുണ്ട്. ഈ ബൃഹദ്‌സംരംഭത്തിൽ എളിയ സംഭാവന നല്കാനായതിൽ ഈ ലേഖകന്‍ ചരിതാൎത്ഥനാണ്.

stv.sayahna.org/

ഇൻസുലിൻ വേർപെടുത്തുന്ന പ്രോസസ്സ് കണ്ടു പിടിച്ചതിന്റെ നൂറാം വർഷം യൂണിവേഴ്‌സിറ്റി ഓഫ് ടോറോന്റോ ആഘോഷിക്കുകയാണ്.

കണ്ടുപിടിച്ചവർ പേറ്റന്റ് ഒരു ഡോളറിനാണ് യൂണിവേഴ്സിറ്റിക്കു വിറ്റത്. ഇന്ന് പ്രോസസും പേറ്റന്റുകളും വീണ്ടും വീണ്ടും പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇൻസുലിന്റെ വില കൂടിക്കൊണ്ടുമിരിക്കുന്നു. അതുകൊണ്ട് ചെറുപ്രായത്തിൽ ആളുകൾ മരിക്കുന്നുമുണ്ട്.

washingtonpost.com/news/magazi

ആഘോഷം സ്പോൺസർ ചെയ്യുന്നവരെ (ഏലി ലിലി, സനോഫി, നോവോ നോർഡിസ്ക്) കണ്ടപ്പോൾ മരിച്ചവരെയും ഓർമ്മ വന്നു.

insulin100.com/sponsors/

പൊതുജനോപകാരപ്രദമായ അറിയിപ്പ്:

ഓറെയിലി ഓൺലൈൻ ലേണിങ്ങ് (oreilly.com) ഒരു വർഷത്തേയ്ക്കു വേണമെന്നുള്ള ന്യൂനപക്ഷങ്ങൾക്ക് നാനാത്വത്തിനും ഉൾപ്പെടുത്തലിനുമായുള്ള അവരുടെ സ്കോളർഷിപ്പിന് മേയ് പതിനഞ്ചിനു മുൻപ് അപേക്ഷിക്കാവുന്നതാണ്.

oreilly.com/diversity/scholars

📚 🎓

Sajith boosted
Sajith boosted

മഞ്ഞുമൂടിക്കിടക്കുന്ന ശിമിത്തേരിയിൽ നിന്നൊരു സെൽഫി 🤳

ഇതാണത്രേ "കിംസ് കൺവീനിയൻസ്" എന്ന സിബിസി ഷോയിലെ കിംസ് കൺവീനിയൻസ്. ശരിക്കുള്ള പേര് മിമി. ഷോയിൽ വന്നതിൽ പിന്നെ ആ സൈൻ മാറ്റിയിട്ടില്ലെന്നു വിക്കിപ്പീടിക പറയുന്നു.

en.wikipedia.org/wiki/Kim's_Co

Show thread
Sajith boosted

youtu.be/sR-lKTQiy8U
കമ്പ്യൂട്ടറിന്റെ ചരിത്രത്തെ വിശദമായി പരിചയപ്പെടുത്തുന്ന ചാനലാണ് സൈബര്‍ മലയാളം. ഐ ടി രംഗത്തെ വ്യക്തികൾ , കമ്പനികൾ , കമ്പ്യൂട്ടിങ് വ്യവസായത്തിന്റെ നാൾ വഴികൾ ഒക്കെ ചർച്ച ചെയുന്ന വീഡിയോ സീരീസ് അവതരിപ്പിക്കുന്നത് ശ്യാം ലാൽ ടി പുഷ്പനാണ്.

സങ്കതി അറിഞ്ഞാ?

ഡുവൊലിംഗോ വഴി നേടിയ ഭാഷാപാടവം (ഹഹഹ) ശക്തിപ്പെടുത്താൻ മദ്യപാനം കുടിച്ചാൽ മതിയെന്നാണു ശാസ്ത്രം പറയുന്നത്!

"Dutch courage? Effects of acute alcohol consumption on self-ratings and observer ratings of foreign language skills" എന്നൊരു പേപ്പർ കണ്ടു. "Acute alcohol consumption may have beneficial effects on the pronunciation of a foreign language in people who have recently learned that language" എന്നാണ് അതിന്റെ ഉപസംഹാരത്തിൽ പറയുന്നത്.

pubmed.ncbi.nlm.nih.gov/290439

🍸

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.