Show newer

ലോക്ക്ഡൗൺ സ്പെഷ്യൽ അഖിലൻ ദിനാശംസകൾ പ്രിയ ആന സൈറ്റ് മെമ്പറമ്മാരേ!

:akhilan: :akhilan2: :akhilan3:

ഹോ സെന്റിയായി.

ഉണ്ടോനു പായ കിട്ടാഞ്ഞിട്ടാണെന്നു കരുതി എല കിട്ടാത്തവർ കുണ്ഠിതപ്പെടരുത്. വെളമ്പുകാർ അടുത്ത റൗണ്ടൂടെ വന്നാൽ ഉണ്ടോരു പായ അന്വേഷിച്ചു പോകുമല്ലോ. അപ്പോ പന്തി ഫ്രീയാവുമല്ലോ. അപ്പോ നിങ്ങക്ക് എല കിട്ടുമല്ലോ.

:sarscov2: 💉

കൊറോണ വാക്സിൻ ഒന്നാം ഡോസ് കിട്ടിബോധിച്ചിരിക്കുന്നു. താങ്ക്യൂ ട്രുഡുവേട്ടാ, താങ്ക്യൂ ഡഗ് ഫോർഡേട്ടാ.

നിങ്ങളുടെ ഗവൺമെന്റുകളുടെ കഴിവിനെയും ശുഷ്ക്കാന്തിയെയും കാര്യപ്രാപ്തിയെയും സംശയിച്ചതിൽ ഖേദമുണ്ട്. കാനഡയിൽ വാക്സിൻ നിർമ്മിക്കാൻ കഴിയാത്തതിനു പിന്നിൽ ബിൽ ഗേറ്റ്സ് ഏട്ടന്റെ കറുത്ത കരങ്ങളാണെന്നു മനസിലാക്കാൻ ഞാൻ വൈകിപ്പോയി. അറിവില്ലാപൈതലിന്റെ ജൽപനങ്ങൾക്കു വിശാലമനസ്കരായ ട്രുഡുവേട്ടനും ഫോർഡേട്ടനും മാപ്പു നൽകുമെന്നാണെന്റെ വിശ്വാസം.

:sarscov2:

ഇടയ്ക്കിങ്ങനെ ഇരിക്കുമ്പോൾ ജോൺ മെയ്നാഡ് കേയ്ന്സിന്റെ വാക്കുകൾ ഓർമ്മ വരും.

"The ideas of economists and political philosophers, both when they are right and when they are wrong, are more powerful than is commonly understood. Practical men who believe themselves to be quite exempt from any intellectual influence, are usually the slaves of some defunct economist. Madmen in authority, who hear voices in the air, are distilling their frenzy from some academic scribbler of a few years back."

കോവിഡ് ടെക്നോളജി പേറ്റന്റ് പൂളിനു തടസമുണ്ടാക്കിയതിൽ പ്രധാനി ബിൽ ഗേറ്റ്സ് ഏട്ടനാണത്രേ.

newrepublic.com/article/162000

അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമയായ വാർത്ത @rajeesh ഇവിടെ പങ്കു വെച്ചിരുന്നു.

aana.site/@rajeesh/10601679426

:sarscov2:

Show thread

വാക്സിൻ നിർമ്മാണം ഇനിയും കൂട്ടാനുള്ള കപ്പാസിറ്റി ഇന്നുണ്ടെങ്കിലും പേറ്റന്റുകൾ അതിനു തടസമാണത്രേ.

theguardian.com/commentisfree/

:sarscov2:

കൊഡാക് എക്റ്റക്രോം എന്നൊരു സ്ലൈഡ് ഫിലിം ഉപയോഗിച്ചിരുന്നു. വളരെ ഇഷ്ടവുമായിരുന്നു. അതും 2013-ൽ നിർത്തി.

en.wikipedia.org/wiki/Ektachro

ഒരു വെബ്‌സൈറ്റിൽ എക്റ്റക്രോമിനെപ്പറ്റി ഒരു ഓർമ്മക്കുറിപ്പു കണ്ടു. ഞാൻ കൻഹ നാഷണൽ പാർക്കിൽ വെച്ച് എടുത്ത ഒരു പടം അവരതിൽ ഉപയോഗിച്ചിരിക്കുന്നു.

thephoblographer.com/2016/01/0

ഈ പടത്തിലെ നിറങ്ങൾ ഇപ്പോളും ഇഷ്ടമാണെങ്കിലും മറ്റു കുറവുകളാണ് ആദ്യം കാണുന്നത്. ഓടുന്ന ജീപ്പിൽ നിന്ന് എടുത്തതു കൊണ്ടായിരിക്കും.

(കൻഹ ആൽബം: flickr.com/photos/sajith/album)

Show thread

മക്കളെ വളർത്താൻ കാനഡയിൽ നിന്നു നെതർലന്ധിലേയ്ക്കു കുടിയേറിയ ഒരാളുടെ യൂട്യൂബ് ചാനൽ കണ്ട് ഇഷ്ടപ്പെട്ടിരിക്കുന്നു.

youtube.com/watch?v=ul_xzyCDT9

ആ ചാനൽ വഴിയാണ് strongtowns.org എന്ന പ്രസ്ഥാനത്തെപ്പറ്റി അറിയാനിടയായത്.

ശ്രദ്ധ നോർത്തമേരിക്കയിൽ ആണെങ്കിലും നഗരവികസനത്തെപ്പറ്റി നമ്മളെല്ലാവരും ചിന്തിക്കേണ്ട കാര്യങ്ങൾ ഇവർ പറയുന്നുണ്ട്.

അയലത്തെ സുന്ദരി അല്ലെങ്കിൽ സുന്ദരൻ 🐦

കഴിഞ്ഞ പത്തു വർഷത്തിൽ എണ്ണത്തിൽ നാലിരട്ടി വർദ്ധനയുണ്ടായ അമേരിക്കയിലെ ബാൾഡ് ഈഗിളുകൾക്ക് അഭിവാദ്യങ്ങൾ.

allaboutbirds.org/news/new-bal

കഴിഞ്ഞ രണ്ടുമൂന്നു വർഷമായി രണ്ട് അച്ഛൻ കഴുകന്മാരും ഒരു അമ്മ കഴുകിയും (?) കൂടുകൂട്ടി മക്കളെ വളർത്തുന്ന കൗതുകക്കാഴ്ച്ച ലൈവ് സ്ട്രീം ചെയ്യുന്നത് വല്ലപ്പോഴും നോക്കിയിരിക്കാറുണ്ട്.

stewardsumrr.org/webcams/bald-

(ആ സ്ഥലത്ത് ഒന്നുരണ്ടു പ്രാവശ്യം പോയിട്ടുണ്ടെങ്കിലും അവരുടെ കൂടു കാണാൻ സാധിച്ചിട്ടില്ല. പറ്റുമോന്ന് അന്വേഷിച്ചതുമില്ല. അവരവിടെ സമാധാനമായി കഴിയട്ടെ!)

🦅

ഇന്ത്യയിൽ ആഹാരം രാഷ്ട്രീയമാക്കിയത് വലിയൊരു പൊതുജനാരോഗ്യ പ്രശ്നമാണ്. അതിനെപ്പറ്റി ഒരു ലേഖനം.

medium.com/brainfoodmagazine/t

രാവിലെ കണ്ണും തിരുമ്മി എണീറ്റു വന്നപ്പോൾ ഡുവോലിങ്കോ എന്നെ അപമാനിച്ചു 😢

Greater adjutant stork ("മൂത്ത കാര്യസ്ഥൻ കൊറ്റി"?) എന്നൊരു പക്ഷിയെപ്പറ്റിയും അസമിൽ അവയെ സംരക്ഷിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയെയും പറ്റി ഒരു ന്യൂയോർക്ക് ടൈംസ് ലേഖനം.

nytimes.com/2021/03/29/travel/

Sajith boosted

കൊറോണവൈറസ് ചാർട്ട് ദി ഇക്കണോമിസ്റ്റിൽ നിന്ന്:

economist.com/graphic-detail/2

:sarscov2:

Show thread

പല ക്രോണിക്ക് രോഗങ്ങളുടെയും മൂലകാരണം ഇൻസുലിൻ റെസിസ്റ്റൻസാണെന്ന് "Why We Get Sick" എന്ന പുസ്തകം പറയുന്നു. ഡയബറ്റീസ്, ഹൃദ്രോഗം, അമിതഭാരം, കാൻസർ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, കിഡ്നിരോഗങ്ങൾ, വാർദ്ധക്യസംബന്ധമായ രോഗങ്ങൾ -- ഇതെല്ലാമതിൽ പെടും. ഇന്ന് വലിയൊരു പങ്ക് ആളുകൾക്ക് ഇൻസുലിൻ റെസിസ്റ്റൻസുണ്ട്.

കൊറോണവൈറസ് കാരണമുള്ള മരണനിരക്കിനെപ്പറ്റി കണ്ടപ്പോൾ അതും ഇതുമായി ബന്ധമുണ്ടോ എന്നൊരു സംശയം.

ഇൻസുലിൻ റെസിസ്റ്റൻസിനെപ്പറ്റി ഒരു കടുകട്ടി പോഡ്കാസ്റ്റ് എപ്പിസോഡ്:

peterattiamd.com/geraldshulman

:sarscov2: 📖

Show thread

ദി ഇക്കണോമിസ്റ്റ്, മാർച്ച് 13 2021 എഡിഷനിൽ കണ്ടത്.

economist.com/asia/2021/03/13/

:sarscov2:

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.