Show newer

കൊറോണ വാക്സിൻ രണ്ടാം ഡോസും കിട്ടി ബോധിച്ചിരിക്കുന്നു.

ബ്ലഡ് ക്ളോട്ട് വന്നു തട്ടിപ്പോയില്ലെങ്കിൽ മരണത്തെ കീഴടക്കിയിരിക്കും. അങ്ങനെയല്ലേ വാക്സിൻ വർക്കു ചെയ്യുന്നേ?

:sarscov2:

Show thread
Sajith boosted

ഇവിടെ മൊഴിയിൽ എഴുതുന്നവരുണ്ടോ? എങ്കിൽ ഒരൂട്ടം പറയാനുണ്ടാർന്നു

Sajith boosted

ഞാൻ എഴുത്തിന് മൊഴി ട്രാന്‍സ്‌ലിറ്ററേഷൻ ആണുപയോഗിക്കുന്നത്. അപ്സ്ട്രീമിലെ ചില ബഗ്ഗുകളും അറ്റോമിൿ ചില്ലുമാറ്റവും ബിന്ദുരേഫം അടക്കം ചില ചേൎക്കലുകളും ഒക്കെ ഉപയോഗിക്കാൻ സൗകര്യം വരുത്തിയ ഒരെണ്ണം. അപ്സ്ട്രീമിലെ ബഗ് റിപ്പോട്ട്‌ ചെയ്ത് പാച്ചും എഴുതിക്കൊടുത്തിരുന്നു, പക്ഷേ വൎഷങ്ങളായി പുതിയ പതിപ്പ് ഇറങ്ങിയിട്ടില്ല. ഫെഡോറയിൽ (34 മുതൽ) എന്റെ ബഗ്ഫിക്സ് പാച്ച് ചേൎത്തിട്ടുണ്ട്.

താത്പര്യമുള്ള ഉപയോക്താക്കള്‍ക്കായി എന്റെ മൊഴി ഫയലും ഇന്‍സ്റ്റലേഷൻ നിൎദ്ദേശങ്ങളും ഒരു റിപോയിൽ ലഭ്യമാക്കിയിട്ടുണ്ട്.

gitlab.com/rajeeshknambiar/ml-

മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ മുപ്പത്തിമൂന്നു വർഷമായി ബാക്ടീരിയകളെ ഉപയോഗിച്ചു നടത്തുന്ന പരീക്ഷത്തെപ്പറ്റി "The Longest-Running Evolution Experiment" എന്നൊരു വീഡിയോ‌ കണ്ടു.

youtube.com/watch?v=w4sLAQvEH-

റഷ്യൻ സിൽവർ ഫോക്സിനെ "മയപ്പെടുത്തി" എടുക്കുന്ന ഒരു പരീക്ഷണം അറുപതു വർഷത്തിലേറെയായി നടക്കുന്നത് ഓർമ്മ വന്നു.

evolution-outreach.biomedcentr

അതിനെപ്പറ്റി വായിച്ചത് "The Lion in the Living Room: How House Cats Tamed Us and Took Over the World" എന്ന പുസ്തകത്തിലാണെന്നു തോന്നുന്നു.

ഈ വർഷത്തെ ഗൂഗിൾ ഡൂഡിൽ (യു എസ്) വിജയിയായ മൈലോ ഗോൾഡിങ്ങിന് അഭിവാദ്യങ്ങൾ

google.com/doodles/doodle-for-

"After losing his dad at 13 due to a heart attack, holding onto hope helped him overcome grief, and now he supports other children in similar situations. Through his charity Sanguine Path, he serves children 18 and under who have lost loved ones by providing them with holiday gifts, care packages and back-to-school kits."

എന്തൊരു മിടുക്കൻ കുട്ടി.

Sajith boosted

I am delighted to launch the 'Libre Tech Shop' - a unique shop for products that respect your freedom to learn, hack, extend and do things yourself.

Check out the online shop at:

libretech.shop

The background story behind this launch:

abhas.io/libretechshop/

Here - you'll be able to buy liberated computers, hackable mechanical keyboards, private and secure home automation solutions, wireless routers, spare parts and much more.

Who will love a little sparrow?
Will no-one write her eulogy?
"I will," said the earth
"For all I've created returns unto me,
From dust were ye made and dust ye shall be."

-- സൈമൺ അങ്കിളും ഗാർഫ് അങ്കിളും

കെട്ടിപ്പിടുത്തം തിരിച്ചു വരുന്നെന്നു കേട്ടപ്പോൾ ഈ വിധത്തിലായിരിക്കുമെന്നു കരുതിയില്ല.

:sarscov2:

കുറച്ചു നാളായി മൈക്ക് റോവിനോടു സ്നേഹത്തിലാണ്. "ലേണിങ്ങ് ഫ്രം ഡർട്ടി ജോബ്സ്"‌‌ എന്ന പ്രഭാഷണം ഇഷ്ടപ്പെട്ടു.

ted.com/talks/mike_rowe_learni

അദ്ദേഹം അവതാരകനായിരുന്ന "ഡർട്ടി ജോബ്സ്" എന്ന ടീവി ഷോ‌ കണ്ടിട്ടില്ല. അതു കണ്ടിട്ടുള്ള ആനസൈറ്റ് മെമ്പ്രമ്മാരുണ്ടോ? എന്താണ് പ്രസ്തുത ഷോയെപ്പറ്റി നിങ്ങളുടെ അഭിപ്രായം?

പതിവായി കാണാത്ത ചില താറാവുകളെ മാർച്ചു മാസത്തിൽ കണ്ടു. ബഫിൾ ഹെഡ് ഡക്ക് ആണെന്നാണ് ആദ്യം കരുതിയത്.

en.wikipedia.org/wiki/Bufflehe

നാലു പടങ്ങൾ ഐനാച്ചുറലിസ്റ്റിലിട്ടപ്പോൾ അതു ലോങ്ങ് ടെയിൽഡ് ഡക്കാണെന്നു തിരുത്തൽ കിട്ടി.

inaturalist.org/observations/8

en.wikipedia.org/wiki/Long-tai

എഴുപതുകളിൽ ഫെലിഷ്യ എന്നൊരു ഫെററ്റ് ഫെർമിലാബിൽ ജോലി ചെയ്തിരുന്നതായി അറിഞ്ഞു. പാർട്ടിക്കിൾ ആക്സിലറേറ്റർ വൃത്തിയാക്കുകയായിരുന്നു ഫെലിഷ്യയുടെ ജോലി.

news.fnal.gov/2016/10/felicia-

atlasobscura.com/articles/feli

Sajith boosted

FSCI run public video conferencing service powered by Free Software (#jitsi) needs your support.

Amount Collected: 24,440 out of 62,500 INR

You can contribute here fund.fsci.in/

You are invited to use meet.fsci.in for all your meeting needs and encouraged to tell your friends. We don't need to collect or make money out of your data.

Hosting expenses are crowd funded and server is managed by volunteers. Thanks to all the volunteers!

#FreeSoftware #privacy

Sajith boosted

എഴുത്തുകാരോട് ‘സായാഹ്ന’യുടെ അഭ്യൎത്ഥന.

റെഡ് ഫാങ്ങിന്റെ പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയതിൽ സന്തോഷം രേഖപ്പെടുത്തുന്നു.

youtube.com/watch?v=lwQPJ1G2n5

ആമസോൺ വെയർഹൌസിൽ ജോലി ചെയ്യുമ്പോൾ ലിൻഡയുടെ ചിന്തകളിൽ ഷിയേട്ടനും ബെസോസ് ഏട്ടനും കടന്നു വരാറുണ്ട്.

📖 :pooh_smile:

Show thread

ആഗോള സാമ്പത്തികവ്യവസ്ഥയുടെ കാലത്ത് ഗതികേടിലായ അമേരിക്കൻ വർക്കിങ്ങ് ക്ലാസിനെപ്പറ്റിയാണ് "Nomadland: Surviving America in the Twenty-First Century" എന്നു പറയാം. വീടില്ലാതായി ഒരു വാനിൽ കഴിയുന്ന ലിൻഡ എന്നൊരു യഥാർത്ഥ വ്യക്തിയെ ചുറ്റിപ്പറ്റിയാണ് വിവരണം. ആമസോൺ വെയർഹൌസിലും മറ്റും തൽക്കാല ജോലി ചെയ്തു കഴിയുന്നു.

പുസ്തകം ചൈനീസ് വംശജ സംവിധാനം ചെയ്ത സിനിമയാവുകയും സിനിമയും സംവിധായികയും ഓസ്കർ നേടുകയും ചെയ്തു. സംവിധായിക ചൈനയെ വിമർശിച്ചിട്ടുള്ളതു കൊണ്ട് അവാർഡ് വാർത്ത അവിടെ സെൻസർ ചെയ്യപ്പെട്ടു.

📖 :pooh_smile:

Show thread

"Blockchain Chicken Farm: And Other Stories of Tech in China's Countryside" ആഗോള സാമ്പത്തികവ്യവസ്ഥയുടെ ഭാഗമായി മാറിയ ചെനീസ് ഗ്രാമപ്രദേശങ്ങളെപ്പറ്റിയുള്ള ഒരു ഉപന്യാസസമാഹാരവും യാത്രാവിവരണവും ഓർമ്മക്കുറിപ്പുകളുമാണ്.

അമേരിക്കയിൽ വളർന്ന ചൈനീസ് വംശജയാണു ലേഖിക. അവർ സിസിപ്പിയെപ്പറ്റി ഒന്നുമുരിയാടാത്തതും അമേരിക്കൻ ഉപഭോക്താക്കൾക്കായി ഉൽപ്പാദനം നടത്തി താറുമാറാവുന്ന ചൈനീസ് ഗ്രാമങ്ങളുടെ പരിസ്ഥിതിയെപ്പറ്റി അവരുടെ കുടുംബക്കാർ ആശങ്കപ്പെടുന്നതും ഹഠാദാകർഷിച്ചു.

📖 :pooh_smile:

Show thread

ചൈനയുടെ പുരോഗതിയുടെ മറുവശം പറയുന്ന "China's Great Wall of Debt: Shadow Banks, Ghost Cities, Massive Loans, and the End of the Chinese Miracle" എന്നൊരു പുസ്തകവും വായിച്ചു. ചൈനീസ് ഗവൺമെന്റിന്റെയും "സ്വകാര്യ" മേഖലാ കമ്പനികളുടെയും കടം കേറിക്കേറി എപ്പ വേണേലും പൊട്ടും എന്ന രീതിയിൽ ഇരിക്കുകയാണെന്നാണ് ഡിനി മക്മഹോൻ പറയുന്നത്.

കൊറോണയ്ക്കു മുമ്പുള്ള പുസ്തകമാണ്. കഴിഞ്ഞ വർഷം ചൈനീസ് കയറ്റുമതി കൂടി.

ഇനി ഇതും മുപ്പത്താറു തന്ത്രങ്ങളുടെ ഭാഗമാണോ ആവോ.

📖 :pooh_smile:

Show thread

മൈക്കൽ പിൽസ്ബറി എഴുതിയ "The Hunderd Year Marathon: China's Secret Strategy to Replace America as the Global Superpower" എന്നൊരു പുസ്തകം വായിച്ചു. അമേരിക്കയെ കടത്തിവെട്ടുന്ന അടുത്ത ലോകശക്തിയുടെ മേധാവികളാവാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ കുപ്പായം തൈപ്പിച്ചു വെച്ചു ക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് മനസിലായത്. അതിനായി പ്രധാനമായി ഉപയോഗിക്കുന്നത് ചെനീസ് ചരിത്രത്തിൽ നിന്നുള്ള 36 തന്ത്രങ്ങളാണത്രേ.

en.wikipedia.org/wiki/Thirty-S

പാവം ബൈഡനങ്കിൾ ഇതു വല്ലതും അറിയുന്നുണ്ടോ ആവോ.

📖 :pooh_smile:

Show thread

ക്വീൻ സ്ട്രീറ്റിൽ കണ്ട ക്വീൻ സ്ട്രീറ്റ്.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.