Show newer

അടുത്തൊരു കുളത്തിൽ ചവറു വലിച്ചെറിഞ്ഞിരിക്കുന്നതു കണ്ടപ്പോൾ മനുഷ്യകുലത്തോടു തന്നെ അവജ്ഞ തോന്നുകയും ചെയ്തു.

Show thread

ഈ കഠിനാധ്വാനികൾ തിരക്കിട്ടു ജോലി ചെയ്യുന്നതു കണ്ടു നിന്നപ്പോൾ അവരോട് ആരാധന തോന്നുകയും സ്വന്തം അലസതയോർത്ത് നാണം തോന്നുകയും ചെയ്തു.

🐝

സ്ഥലം ടൊറോന്റോ വാട്ടർഫ്രണ്ട്. ഒരു ബോട്ടിൽ കലപില കൂട്ടിക്കൊണ്ടിരിക്കുന്ന പത്തായമീവൽപ്പക്ഷികൾ (barn swallows) എന്നെ നിരീക്ഷിക്കുന്ന രംഗം.

ഒരു വഴിപോക്കൻ: "ഹേയ്, അവരു നിങ്ങക്കു വേണ്ടി പോസു ചെയ്യുകയാണല്ലോ!"

ഞാൻ: "പറഞ്ഞപോലെ ശരിയാണല്ലോ. അവരെനിക്കു വേണ്ടി പോസു ചെയ്യുകയാണല്ലോ!"

(ഫെർമിലാബിലും ഇവരെ കാണാറുണ്ടായിരുന്നു:‌‌ flickr.com/photos/sajith/41864. കോലാഹലം കണ്ടും കേട്ടുമിരിക്കാൻ നല്ല രസമാണ്.)

കിളിയുടെ പേരു ബാൾട്ടിമോർ ഓറിയോൾ.

ബാൾട്ടിമോർ ഓറിയോളിനു ടൊറോന്റോയിൽ എന്താണു കാര്യം? എന്നെപ്പോലെ അലഞ്ഞുതിരിഞ്ഞ് എത്തിപ്പെട്ടതാണോ?

:inkscape:

നമ്മുടെ പ്രിയപ്പെട്ട വെക്ടർ വര പ്രോഗ്രാമായ ഇങ്ക്സ്കേപിന്റെ മുൻഗാമി സൊഡിപൊഡി എന്നൊരു പ്രോഗ്രാമായിരുന്നു.

wiki.inkscape.org/wiki/index.p

സൊഡിപൊഡിയുടെ പഴയ ഡൊമൈൻ ആയിരുന്ന സൊഡിപൊഡി ഡോട്ട് കോമിൽ ചുമ്മാ ഒരു കൗതുകത്തിനു പോയി നോക്കി. അവിടെ ഇപ്പോൾ ഒരുത്തൻ ഇൻഡ്യക്കാർക്കു സെക്സ് ടോയ്സ് കച്ചോടം ചെയ്യുകയാണ്.

പേരറിയാവുന്നതും അറിയാത്തതുമായ അനേകം സസ്യങ്ങളെയും മറ്റു ജീവജാലങ്ങളെയും കണ്ടു.

സംഭവസ്ഥലം ടൊറോന്റോയിലെ ടോമി തോംപ്സൺ പാർക്ക് എന്നൊരിടമാണ്. അൻപതുകളിൽ ലാൻഡ്ഫിൽ ആയി തുടങ്ങിയതാണ്. ഇന്നിവർക്കെല്ലാം വീടായിരിക്കുന്നു.

ഇവിടെ ആദ്യം പോയതു കഴിഞ്ഞ വർഷമാണ്. ഇടയ്ക്കിടയ്ക്കു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതെല്ലാം കൊറോണ മുടക്കി. ഇപ്പോ രണ്ടാമതാണു പോവുന്നത്. ഇനിയും പോണം.

en.wikipedia.org/wiki/Leslie_S

Show thread

താറാവുകളെയും അരയന്നങ്ങളെയും വാത്തുകളെയും കണ്ടു

Show thread

ഒരു സീഡാർ വാക്സ് വിങ്ങിനെ കണ്ടു

Show thread

ഒരു റക്കൂണുമായി അല്പനേരം മുഖാമുഖം നോക്കി നിന്നു.

Show thread

കുറേ മൊണാർക്ക് ശലഭങ്ങളെ കണ്ടു

Show thread

"ഗ്രേ കാറ്റ്ബേഡ്" ആണെന്ന് ഐനാച്ചുറലിസ്റ്റ് പറയുന്നു.

Show thread

ഒരു ഫീൽഡിൽ ധാരാളം ഗോൾഡ്ഫിഞ്ചുകളെ കണ്ടു. ഇത്രയും ഗോൾഡ്ഫിഞ്ചുകളെ ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടാണ്.

Show thread

കഴിഞ്ഞ ദിവസം ഒരു പതിനഞ്ചു കിലോമീറ്റർ തേരാപ്പാരാ നടന്നിട്ടുണ്ടാവണം. നടപ്പിൽ കണ്ട കാഴ്ച്ച്കൾ.

കവിത വരുന്നൂ കവിത വരുന്നൂ
കടലാസെവിടെ പെന്നെവിടെ
-- കുഞ്ഞുണ്ണിമാഷ്

കവിത വരുന്നൂ കവിത വരുന്നൂ
പെയിന്റ് കാനെവിടെ ചുമരെവിടെ
-- സിയേവാ മാഷ്

ജോനി മിച്ചൽ പാട്ടുകാരിയും പാട്ടെഴുത്തുകാരിയും ആയിട്ടാണ് അറിയപ്പെടുന്നതെങ്കിലും അവർ ഒരു പെയിന്റർ കൂടി ആണെന്ന് അറിയില്ലായിരുന്നു. താൻ ആദ്യം പെയിന്ററും പിന്നെ മ്യുസീഷ്യനും ആണെന്ന് അവർ ഒരു ഇന്റർവ്യൂവിൽ പറയുന്നതു കേട്ടു.

"കാരി" കേട്ടുകൊണ്ടിരിക്കുന്നു.

youtube.com/watch?v=wfZJ6sHeA6

ജോനിയുടെ സെൽഫ് പോർട്രയിറ്റ്, 1994.

ഹോങ്ങ് കോങ്ങിലെ "ആപ്പിൾ ഡെയിലി" എന്നൊരു പത്രം അടച്ചു പൂട്ടിയതാണ് കഴിഞ്ഞ ആഴ്ച്ചയിലെ വലിയ വാർത്ത എന്ന് ബാരി വെയിസ് പറയുന്നു. പോഡ്കാസ്റ്റും കേൾക്കേണ്ടതാണ്.

bariweiss.substack.com/p/when-

ഹോങ്ങ് കോങ്ങ് ജനതയോടു സ്നേഹം, അവിടത്തെ സംഭവവികാസങ്ങളിൽ സങ്കടം. തടവിലായ ആപ്പിൾ ഡെയിലി ഉടമ ജിമ്മി ലായിയോടു ബഹുമാനം.

ഡിസംബർ 2015-ൽ ഒരു ദിവസം ഹോങ്ങ് കോങ്ങിൽ താമസിച്ചപ്പോൾ എടുത്ത പടങ്ങൾ നോക്കിയിരിക്കുന്നു. അന്നത്തെ സന്തോഷത്തോടെ ഇനിയവിടം കാണാൻ സാധിക്കുമോ എന്നറിയില്ല.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.