Show newer

ഇന്നു രാത്രി ഒരു പക്ഷി ഒരു കഞ്ചാവു കടയുടെ മുന്നിൽ പമ്മിയിരിക്കുന്നതു കണ്ടു. അവഗണിക്കാൻ തോന്നിയില്ല.

അടുത്തു ചെന്നപ്പോൾ പക്ഷി തെരുവിലേക്കോടി. അതിനെ വാഹനത്തിരക്കിൽ നിന്നു മാറ്റാൻ ഞാൻ പിന്നാലെയും. അഞ്ചാറു മിനിറ്റ് അങ്ങനെ. ഒടുവിൽ പറന്നു മരങ്ങളുടെ മുകളിലേക്കു പോയി. ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.

വിർജിനിയ റെയിൽ ആണെന്നു തോന്നുന്നു.

inaturalist.org/observations/9

വിക്കിപ്പീടിക പ്രകാരം "these birds are [...] secretive by nature and more often heard than seen."

അതെങ്ങനെ അവിടെയെത്തി?

Sajith boosted

മലയാളം സമഗ്രലിപി സഞ്ചയത്തിനാവശ്യമായ ഓപ്പണ്‍ടൈപ് ഫോണ്ട് എന്‍ജിനീയറിങ് വികസിപ്പിച്ചതിനെപ്പറ്റി ഒന്നു ചുരുക്കിയെഴുതിയിട്ടുണ്ട്.

rajeeshknambiar.wordpress.com/

Sajith boosted

അന്തരിച്ച താണു പത്മനാഭന്റെ The Story of Physics എന്ന കോമിക്.

#സമൂഹനന്മ #ടിൽ

scipop.iucaa.in/Literature/tso

കോമിക് ഫാനരനായ @syam നു ഇഷ്ടപ്പെട്ടേക്കും.

ടൊറോന്റോയിൽ നിന്നു സൂസൻ മരി, തണ്ടർബേ, വിന്നിപെഗ്, റെജൈന, കാൽഗറി, ബാൻഫ്, യോഹോ, ജാസ്പർ, എഡ്മൺടൺ, സസ്കറ്റൂൺ എന്നീയിടങ്ങൾ താണ്ടി ഇരുപത്തഞ്ചു ദിവസമെടുത്ത്
പൈനായിരത്തറുന്നൂറു കിലോമീറ്റർ വണ്ടിയോട്ടി തിരിച്ചുവന്നിരിക്കുകയാണ്. അതിലെ എണ്ണായിരം കിലോമീറ്ററിലും അമ്മുപ്പൂച്ചയുടെ "എന്നെയീ വണ്ടിയേന്നൊന്ന് എറക്കി വിടോ!" എന്ന നിലവിളിശബ്ദവും ബാക്കി സമയം തളർന്ന നിശബ്ദതയും.

തള്ളും ചിത്രങ്ങളുമായി ആനസൈറ്റു മെമ്പ്രമ്മാരെ മടുപ്പിക്കുകയും വെറുപ്പിക്കുകയുമാണ് അജണ്ടയിലെ അടുത്തയിനം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

Sajith boosted

പഠിക്കാനും ജീവിക്കാനും കമുകുകയറ്റം തുടങ്ങി, അവസാനം ശാസ്ത്രജ്ഞനായി. ക്ഷയരോഗത്തിനുള്ള മരുന്നുണ്ടാക്കാനുള്ള സുരക്ഷിതവും എളുപ്പവുമായ വഴികണ്ടുപിടിച്ചു - ഡോ. കാനാ എം സുരേശൻ. ഇദ്ദേഹത്തെക്കുറിച്ച് ഇന്നാണ് ഞാൻ ആദ്യമായി അറിയുന്നത്.
mathrubhumi.com/print-edition/

പഠിക്കാനുള്ള സാഹചര്യമില്ലാത്തതു കാരണം എത്ര ശാസ്ത്രജ്ഞന്മാരെ നമുക്ക് നഷ്ടപെട്ടിട്ടുണ്ടാകും?

Sajith boosted

Do not buy NFT made with my art.
Do not make NFT with my Creative-Commons artworks.
If you respect my art, remember and apply this.

Here is my article about what just happened: davidrevoy.com/article864/drea

#NFT #NFTCommunity

NFT മലയാളി എന്നൊരു പരിപാടി നടക്കുന്നതായി അറിഞ്ഞു.

linktr.ee/nftmalayali

എനിക്കു മനസിലായതനുസരിച്ച് ബ്ലോക്ക്ചെയിനിൽ ഭൗതികവും ഡിജിറ്റലും ആയ വസ്തുക്കളുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തി വെക്കുന്ന പരിപാടിയാണു NFT അഥവാ നോൺ ഫഞ്ചിബിൾ ടോക്കൺ. ഞാൻ മനസിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ ബഹുമാന്യ ആനസൈറ്റു മെമ്പ്രമ്മാർ തിരുത്തുമല്ലോ.

അവരുടെ NFT അവതാരിക:

medium.com/nft-malayali/demyst

Sajith boosted

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ പണിതോണ്ടിരിക്കുന്ന ഇൻപുട്ട് മെത്തേഡ് ഒരു stable, production-ready സ്റ്റേറ്റ് എത്തിയതായി എനിക്ക് തോന്നിയിരിക്കുന്നു.

ആന എക്സ്ക്ലുസിവ് !!

ഡൗൺലോഡ് ഫ്രം ഇവിടുന്ന്: github.com/varnamproject/govar

[ഒരു 3-step ഇൻസ്റ്റാൾ പ്രോസ്സസാണ്]

Sajith boosted

സായാഹ്ന ഫൗണ്ടേഷൻ, ലാറ്റെൿ പഠനപരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ കോഴ്സിൽ അംഗത്വമെടുക്കുകയും ഓണ്‍ലൈന്‍/ഓഫ്‌ലൈൻ ക്ലാസുകൾ പങ്കെടുക്കുകയും ചെയ്യാവുന്നതാണ്. മികച്ച പ്രകടനം നടത്തുന്ന ജോലിക്കു തത്പരയായ ആള്‍ക്കാരെ ഉദ്യോഗാൎത്ഥികളായി സ്വീകരിക്കുവാൻ പല കംപനികളും (ഞങ്ങളുടെ കംപനി ഉള്‍പ്പടെ‌) തയ്യാറാണ്; അവൎക്കു പരിശീലനവേതനം തിരികെ കൊടുക്കുന്നതുമാണ്. നിശ്ചിത സമയക്രമമില്ലാതെ, വീട്ടിലിരുന്നും ജോലി ചെയ്യാം.

തത്പരയായവർക്കു് കൂടുതൽ വിവരങ്ങൾ ഇവിടെ: sayahna.org/?p=2787

ചിപ്പു കമ്പനി Arm ഇൻ്റെ ചൈനീസ് ഘടകം വളർന്നു വളർന്നു പിളർന്നു പോയത്രേ.

semianalysis.substack.com/p/th

:pooh_smile:

Sajith boosted

I have started Malayalam translation of fsci's open letter to teachers of Kerala here cryptpad.fr/pad/#/2/pad/edit/t , feel free to join and translate (just type below the english text for each paragraph).

കേരളത്തിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണ്ണമായും ഗൂഗിളിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കാനാണു് കൈറ്റ് തീരുമാനിച്ചതു്. സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ ഉപയോഗത്തില്‍ ലോകത്തിനു് തന്നെ മാതൃകയായ കേരളത്തിന്റെ വലിയൊരു പുറകോട്ട് പോക്കാണിതു്.

പൊ ക ആയ ഒരു മാവേലിയെക്കിട്ടിയിരുന്നെങ്കിൽ ഇമോജിയാക്കാമായിരുന്നു.

മാവേലി ദ്രാവിഡനല്ലേ? ഇരുണ്ട നിറക്കാരനാവേണ്ടതല്ലേ? ഇന്നു പോപ്പുലറായ മാവേലിരൂപം എവിടുന്നു വന്നു? എങ്ങനെ വന്നു?

ഞങ്ങളുടെ കണ്ണനെ നിങ്ങൾ അപഹരിച്ചതു പോലെയും മിഡ്ഡിലീസ്റ്റുകാരനായ യേശുക്രിസ്തുവും ഗ്രീക്കുകാരനായ വിശുദ്ധ നിക്കോളസും രൂപം മാറിയതു പോലെയും മാവേലിയും രൂപം മാറിയതാണോ?

കൊടവയറും മീശയും തൊലിവെളുപ്പുമാണു മാവേലിയെങ്കിൽ ഒബെലിക്സ് ആവട്ടെ നമ്മുടെ മാവേലി.

വിപ്ലവാഭിവാദ്യങ്ങൾ ആനസൈറ്റു മെമ്പ്രമ്മാരേ! ഓണാശംസകളും!

Sajith boosted

മെമ്മറികളെപ്പറ്റി - പെർസിസ്റ്റൻ്റ് മെമ്മറികളെപ്പറ്റിയും. കുറേ നാളുകൾ കൂടി ഞാൻ ലിനക്സ് കുറിപ്പുകളെ ഒന്ന് പൊടിതട്ടി

mymalayalamlinux.blogspot.com/

Sajith boosted

അമേരിക്ക അഫ്ഘാനിസ്ഥാനിൽ പോകുന്നതിനെതിരെ വോട്ടു ചെയ്ത ഒരേയൊരു റെപ്രസെന്റേറ്റീവ് ബാർബറ ലീയുടെ അന്നത്തെ വാക്കുകൾ:

youtube.com/watch?v=Zh_sxilhyV

ഹൗസിലെ മറ്റു 420 അംഗങ്ങളും സെനറ്റിലെ എല്ലാ അംഗങ്ങളും യുദ്ധത്തിനായി വോട്ടു ചെയ്തു.

ഇതാണു ധൈര്യം.

ആഗസ്റ്റു പന്ത്രണ്ട് ആനദിവസമാണെന്നു @syam ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ സുപ്രധാന വസ്തുത എനിക്കറിഞ്ഞൂടായിരുന്നു. ചൂണ്ടിക്കാട്ടിയതിനു ശ്യാമിനു നന്ദി.

ആനദിനാശംസകൾ ആനസൈറ്റുമെമ്പ്രമ്മാരേ!

🐘 🐘 🐘

Sajith boosted

SMC Indic keyboard ന്റെ പുതിയ അപ്ഡേറ്റ് എത്തി.
ഞാൻ ക്രിയേറ്റ് ചെയ്ത mobile inscript ഈ അപ്ഡേറ്റിലുള്ള പേഴ്സണൽ സന്തോഷം പങ്കുവെക്കുന്നു. ഇൻസ്ക്രിപ്റ്റ് താല്പര്യമുള്ളവർ അതുപയോഗിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ.‌ വിഡിയോയിൽ എല്ലാ മലയാളം ലേയൗട്ടുകളെയും പരിചയപ്പെടുത്തുന്നുണ്ട്. ഓരോന്നും ചാപ്റ്ററായി തിരിച്ചിട്ടുണ്ട്.

youtu.be/1ki5OVCxf3s

ഈ സ്ഥലം അത്ര ശരിയല്ല. "എന്റെ മരത്തിന്റെ ചോട്ടീന്നു പോടാ!" എന്നൊരു അണ്ണാൻ അദ്ദേഹത്തിന്റെ അധികാരപരിധി കടക്കുന്നതു വരെ അതിരൂക്ഷമായി ശകാരിച്ചു.

മറ്റൊരു അണ്ണാന് പ്രതിഷേധമൊന്നും ഇല്ലായിരുന്നു. മൂപ്പരുടെ സ്വന്തം മരം അല്ലാത്തതു കൊണ്ടായിരിക്കും.

Show thread

ടിമ്മിൻസിനടുത്തു തന്നെയുള്ള ഹൈ ഫാൾസ്.

ഒരു കൊലപാതകത്തിനു സാക്ഷിയാകേണ്ടി വന്നു. മറ്റൊരു കൂട്ടക്കൊലയുടെ അവശിഷ്ടങ്ങളും ആ പുഴയോരത്തു കാണപ്പെട്ടു.

Show thread

ടിമ്മിൻസിനടുത്ത് കെറ്റിൽ ലേക്ക് പ്രൊവിൻഷ്യൽ പാർക്കിലെ ഗ്രീൻ ലേക്ക്.

ontarioparks.com/park/kettlela

തടാകത്തിൽ ഒരു ലൂണും കുഞ്ഞും ഞങ്ങളും. വേറെ മനുഷ്യരാരുമില്ല. ഞങ്ങൾ കിഴക്കോട്ടു തുഴയുമ്പോ ലൂൺ പടിഞ്ഞാറോട്ടു പോവും. നമ്മൾ വടക്കോട്ടു പോവുമ്പോ ലൂൺ തെക്കോട്ടു പോവും. ആർക്കും ശല്യവുമില്ല പരാതിയുമില്ല.

പുരാതനകാലത്തെ ഗ്ലേസിയറുകൾ അവശേഷിപ്പിച്ച ലാൻഡ്ഫോമുകളാണ് കെറ്റിലുകൾ. പരിചയമുള്ള മറ്റൊരു കെറ്റിൽ, വിസ്കോൺസിനിലെ കെറ്റിൽ മൊറേൻ, വിക്കിപ്പീടികയിലെ ലിസ്റ്റിൽ ഇല്ലായിരുന്നു. ചേർത്തിട്ടുണ്ട്.

en.wikipedia.org/wiki/Kettle_(

Show thread
Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.