Show newer

"The analyst — who will take notes on storylines and hand them over to prediction experts who will evaluate the likelihood of them happening in real life — will be paid $6,800 to watch the entire 280 hour series. Benefits include a weekly box of donuts."

🍩

Show thread

കൊള്ളാവുന്ന ഒരു തൊഴിലവസരം:

"UK gambling website Platin Casino is hiring an analyst to watch every single episode of The Simpsons and investigate the "well-known phenomenon that the show has predicted major life events.”

"Over its 30 year history, Simpsons episodes have foreseen the FIFA corruption scandal, Disney acquiring assets from 20th Century Fox, and Donald Trump's presidency."

ഐനാച്ചുറലിസ്റ്റിൽ രേഖപ്പെടുത്തിയ നിരീക്ഷണങ്ങൾ നൂറായിട്ടുണ്ട്. പതക്കം കിട്ടുമായിരിക്കും.

Sajith boosted

വികെഎസിന്റെ രണ്ടോ മൂന്നോ കഥ പറച്ചിലുകളിൽ ഇരുന്നിട്ടുണ്ടു്‌.
2011ൽ കൊല്ലത്തു നടന്ന വിക്കിസംഗമോത്സവത്തിലും മാഷുണ്ടായിരുന്നു. കഥപറച്ചിൽ ഒരു കലയായി പരിചയപ്പെടുത്തിയതു ആദ്യമായി അദ്ദേഹമായിരുന്നു.

പരിഷത്തിന്റെ ജന. സെക്രട്ടറിയായിരുന്നു. ശിവൻശശി എന്നപേരിൽ പി.കെ. ശിവദാസുമൊത്തു കുറേ ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനവും ചെയ്തിട്ടുണ്ടു്. അദ്ദേഹത്തിനു വിട.

ചിത്രം:കണ്ണൻ മാഷ്

അവിചാരിതമായ ഒരിടത്തുനിന്നു കിട്ടിയ മൊഴിമുത്ത്:

"Nobody thinks clearly, no matter what they pretend... That’s why people hang on so tight to their beliefs and opinions; because, compared to the haphazard way they’re arrived at, even the goofiest opinion seems wonderfully clear, sane, and self-evident."

-- Dashiell Hammett, The Dain Curse (1928)

federalreserve.gov/econres/fed

സ്വകാര്യതയെപ്പറ്റി കരുതലുള്ള സുഹൃത്തുക്കൾ വഴിയും റോജർ മക്നാമി എഴുതിയ "Zucked" വായിച്ചപ്പോഴും ഒക്കെയായി ട്രിസ്റ്റൻ ഹാരിസിനെപ്പറ്റി പലതവണ കേട്ടിട്ടുണ്ട്. "Social Dilemma" കണ്ടവർക്ക് അറിയാമായിരിക്കും. ഞാൻ കണ്ടിട്ടില്ല.

en.wikipedia.org/wiki/Tristan_

അദ്ദേഹം ഒരു ബിഗ് ടെക്ക് തൊഴിലാളിയായിരുന്നു, ബിഗ് ടെക്ക് നമ്മുടെ ശ്രദ്ധയും മനസുകളെത്തന്നെയും കവർന്നെടുക്കുന്നതിന്റെ പ്രശ്നങ്ങളിലാണ് ഇന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ. അദ്ദേഹം എഴുതിയ ഒരു ഉപന്യാസം ഇന്നു വായിക്കാനിടയായി.

medium.com/thrive-global/how-t

ഐനാച്ചുറലിസ്റ്റിൽ വന്ന കമന്റ് പ്രകാരം:

"Rails often have trouble navigating manmade structures and will wind up in sticky situations during migration. Hopefully this one made it out safely!"

ഇപ്പോ ഓർമ്മ വന്നു. തണുപ്പു വരാറായപ്പോൾ മൈഗ്രേഷൻ തുടങ്ങി. പറക്കൽ കൂടുതലും രാത്രിയിലാണ്. പക്ഷേ നഗരങ്ങളിലെ വെളിച്ചവും ഉയരമുള്ള കെട്ടിടങ്ങളും പക്ഷികളെ വഴി തെറ്റിക്കുന്നു. എത്രയോ നൂറ്റാണ്ടുകളെടുത്ത് എവലൂഷൻ കൊടുത്ത സിദ്ധികൾ മനുഷ്യരുടെ സൃഷ്ടികൾക്കു മുന്നിൽ നിഷ്പ്രഭമായിപ്പോകുന്നു.

youtube.com/watch?v=_FEzCj5npi

😢

Show thread

ഇന്നു രാത്രി ഒരു പക്ഷി ഒരു കഞ്ചാവു കടയുടെ മുന്നിൽ പമ്മിയിരിക്കുന്നതു കണ്ടു. അവഗണിക്കാൻ തോന്നിയില്ല.

അടുത്തു ചെന്നപ്പോൾ പക്ഷി തെരുവിലേക്കോടി. അതിനെ വാഹനത്തിരക്കിൽ നിന്നു മാറ്റാൻ ഞാൻ പിന്നാലെയും. അഞ്ചാറു മിനിറ്റ് അങ്ങനെ. ഒടുവിൽ പറന്നു മരങ്ങളുടെ മുകളിലേക്കു പോയി. ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.

വിർജിനിയ റെയിൽ ആണെന്നു തോന്നുന്നു.

inaturalist.org/observations/9

വിക്കിപ്പീടിക പ്രകാരം "these birds are [...] secretive by nature and more often heard than seen."

അതെങ്ങനെ അവിടെയെത്തി?

Sajith boosted

മലയാളം സമഗ്രലിപി സഞ്ചയത്തിനാവശ്യമായ ഓപ്പണ്‍ടൈപ് ഫോണ്ട് എന്‍ജിനീയറിങ് വികസിപ്പിച്ചതിനെപ്പറ്റി ഒന്നു ചുരുക്കിയെഴുതിയിട്ടുണ്ട്.

rajeeshknambiar.wordpress.com/

Sajith boosted

അന്തരിച്ച താണു പത്മനാഭന്റെ The Story of Physics എന്ന കോമിക്.

#സമൂഹനന്മ #ടിൽ

scipop.iucaa.in/Literature/tso

കോമിക് ഫാനരനായ @syam നു ഇഷ്ടപ്പെട്ടേക്കും.

ടൊറോന്റോയിൽ നിന്നു സൂസൻ മരി, തണ്ടർബേ, വിന്നിപെഗ്, റെജൈന, കാൽഗറി, ബാൻഫ്, യോഹോ, ജാസ്പർ, എഡ്മൺടൺ, സസ്കറ്റൂൺ എന്നീയിടങ്ങൾ താണ്ടി ഇരുപത്തഞ്ചു ദിവസമെടുത്ത്
പൈനായിരത്തറുന്നൂറു കിലോമീറ്റർ വണ്ടിയോട്ടി തിരിച്ചുവന്നിരിക്കുകയാണ്. അതിലെ എണ്ണായിരം കിലോമീറ്ററിലും അമ്മുപ്പൂച്ചയുടെ "എന്നെയീ വണ്ടിയേന്നൊന്ന് എറക്കി വിടോ!" എന്ന നിലവിളിശബ്ദവും ബാക്കി സമയം തളർന്ന നിശബ്ദതയും.

തള്ളും ചിത്രങ്ങളുമായി ആനസൈറ്റു മെമ്പ്രമ്മാരെ മടുപ്പിക്കുകയും വെറുപ്പിക്കുകയുമാണ് അജണ്ടയിലെ അടുത്തയിനം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

Sajith boosted

പഠിക്കാനും ജീവിക്കാനും കമുകുകയറ്റം തുടങ്ങി, അവസാനം ശാസ്ത്രജ്ഞനായി. ക്ഷയരോഗത്തിനുള്ള മരുന്നുണ്ടാക്കാനുള്ള സുരക്ഷിതവും എളുപ്പവുമായ വഴികണ്ടുപിടിച്ചു - ഡോ. കാനാ എം സുരേശൻ. ഇദ്ദേഹത്തെക്കുറിച്ച് ഇന്നാണ് ഞാൻ ആദ്യമായി അറിയുന്നത്.
mathrubhumi.com/print-edition/

പഠിക്കാനുള്ള സാഹചര്യമില്ലാത്തതു കാരണം എത്ര ശാസ്ത്രജ്ഞന്മാരെ നമുക്ക് നഷ്ടപെട്ടിട്ടുണ്ടാകും?

Sajith boosted

Do not buy NFT made with my art.
Do not make NFT with my Creative-Commons artworks.
If you respect my art, remember and apply this.

Here is my article about what just happened: davidrevoy.com/article864/drea

#NFT #NFTCommunity

NFT മലയാളി എന്നൊരു പരിപാടി നടക്കുന്നതായി അറിഞ്ഞു.

linktr.ee/nftmalayali

എനിക്കു മനസിലായതനുസരിച്ച് ബ്ലോക്ക്ചെയിനിൽ ഭൗതികവും ഡിജിറ്റലും ആയ വസ്തുക്കളുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തി വെക്കുന്ന പരിപാടിയാണു NFT അഥവാ നോൺ ഫഞ്ചിബിൾ ടോക്കൺ. ഞാൻ മനസിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ ബഹുമാന്യ ആനസൈറ്റു മെമ്പ്രമ്മാർ തിരുത്തുമല്ലോ.

അവരുടെ NFT അവതാരിക:

medium.com/nft-malayali/demyst

Sajith boosted

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ പണിതോണ്ടിരിക്കുന്ന ഇൻപുട്ട് മെത്തേഡ് ഒരു stable, production-ready സ്റ്റേറ്റ് എത്തിയതായി എനിക്ക് തോന്നിയിരിക്കുന്നു.

ആന എക്സ്ക്ലുസിവ് !!

ഡൗൺലോഡ് ഫ്രം ഇവിടുന്ന്: github.com/varnamproject/govar

[ഒരു 3-step ഇൻസ്റ്റാൾ പ്രോസ്സസാണ്]

Sajith boosted

സായാഹ്ന ഫൗണ്ടേഷൻ, ലാറ്റെൿ പഠനപരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ കോഴ്സിൽ അംഗത്വമെടുക്കുകയും ഓണ്‍ലൈന്‍/ഓഫ്‌ലൈൻ ക്ലാസുകൾ പങ്കെടുക്കുകയും ചെയ്യാവുന്നതാണ്. മികച്ച പ്രകടനം നടത്തുന്ന ജോലിക്കു തത്പരയായ ആള്‍ക്കാരെ ഉദ്യോഗാൎത്ഥികളായി സ്വീകരിക്കുവാൻ പല കംപനികളും (ഞങ്ങളുടെ കംപനി ഉള്‍പ്പടെ‌) തയ്യാറാണ്; അവൎക്കു പരിശീലനവേതനം തിരികെ കൊടുക്കുന്നതുമാണ്. നിശ്ചിത സമയക്രമമില്ലാതെ, വീട്ടിലിരുന്നും ജോലി ചെയ്യാം.

തത്പരയായവർക്കു് കൂടുതൽ വിവരങ്ങൾ ഇവിടെ: sayahna.org/?p=2787

ചിപ്പു കമ്പനി Arm ഇൻ്റെ ചൈനീസ് ഘടകം വളർന്നു വളർന്നു പിളർന്നു പോയത്രേ.

semianalysis.substack.com/p/th

:pooh_smile:

Sajith boosted

I have started Malayalam translation of fsci's open letter to teachers of Kerala here cryptpad.fr/pad/#/2/pad/edit/t , feel free to join and translate (just type below the english text for each paragraph).

കേരളത്തിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണ്ണമായും ഗൂഗിളിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കാനാണു് കൈറ്റ് തീരുമാനിച്ചതു്. സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ ഉപയോഗത്തില്‍ ലോകത്തിനു് തന്നെ മാതൃകയായ കേരളത്തിന്റെ വലിയൊരു പുറകോട്ട് പോക്കാണിതു്.

പൊ ക ആയ ഒരു മാവേലിയെക്കിട്ടിയിരുന്നെങ്കിൽ ഇമോജിയാക്കാമായിരുന്നു.

മാവേലി ദ്രാവിഡനല്ലേ? ഇരുണ്ട നിറക്കാരനാവേണ്ടതല്ലേ? ഇന്നു പോപ്പുലറായ മാവേലിരൂപം എവിടുന്നു വന്നു? എങ്ങനെ വന്നു?

ഞങ്ങളുടെ കണ്ണനെ നിങ്ങൾ അപഹരിച്ചതു പോലെയും മിഡ്ഡിലീസ്റ്റുകാരനായ യേശുക്രിസ്തുവും ഗ്രീക്കുകാരനായ വിശുദ്ധ നിക്കോളസും രൂപം മാറിയതു പോലെയും മാവേലിയും രൂപം മാറിയതാണോ?

കൊടവയറും മീശയും തൊലിവെളുപ്പുമാണു മാവേലിയെങ്കിൽ ഒബെലിക്സ് ആവട്ടെ നമ്മുടെ മാവേലി.

വിപ്ലവാഭിവാദ്യങ്ങൾ ആനസൈറ്റു മെമ്പ്രമ്മാരേ! ഓണാശംസകളും!

Sajith boosted

മെമ്മറികളെപ്പറ്റി - പെർസിസ്റ്റൻ്റ് മെമ്മറികളെപ്പറ്റിയും. കുറേ നാളുകൾ കൂടി ഞാൻ ലിനക്സ് കുറിപ്പുകളെ ഒന്ന് പൊടിതട്ടി

mymalayalamlinux.blogspot.com/

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.